ചേക്കിലെ വിശേഷങ്ങൾ 4 [Padmarajan]

Posted by

പതുക്കെ ചുറ്റും ആൾക്കാർ കൂടി തുടങ്ങി, അപമാനഭാരവും കൈകളിലെ വേദനയും അസഹനീയമായപ്പോൾ സെബാസ്റ്റ്യൻ ജീപ്പിന്റെ പിറകിൽ നിന്ന പൊലീസുകാരെ നോക്കി അലറി.

“നോക്കി നിൽക്കാതെ പിടിച്ചു ജീപ്പിൽ ഇടെടാ ഈ ***** മോനെ ”

ഇത് കേട്ടതും മുന്നോട്ടാഞ്ഞ രണ്ടു പോലീസുകാരെയും തടഞ്ഞു കൊണ്ട് ഒരു ചെറുപ്പക്കാരൻ നടുക്ക് കയറി നിന്നു. കൈകൾ വിടർത്തി അവൻ പൊലീസുകാരെ നോക്കി പറഞ്ഞു.

“സാറന്മാരെ, അറിയാല്ലോ, ഈ സബ് ഇൻസ്‌പെക്ടർ സാറേ നാട്ടിൽ നിന്നും തുരത്താൻ ആഗ്രഹിച്ചു നിൽക്കുന്ന ആൾക്കാരാണ് ഈ ചുറ്റും ഉള്ളത്, നമ്മുടെ മുന്നിൽ വെച്ചാണ് പ്രായമായ ഒരു മനുഷ്യനെ അയാൾ കയ്യേറ്റം ചെയ്തതു. ഇപ്പോൾ സ്ഥലം വിട്ടില്ലേൽ വയസ്സായ ഒരാളെ കയ്യേറ്റം ചെയ്തതിനു കേസ് വേറെ വരും, നാട്ടുകാർ മുഴുവൻ സാക്ഷി പറയും. എസ്‌ഐ സാർ രക്ഷപെടും, അങ്ങേരുടെ ഹോൾഡ് നിങ്ങള്ക്ക് അറിയാല്ലോ. കൂട്ട് നിന്നതിന് നിങ്ങൾ കുറെ നാൾ കേസുമായി നടക്കേണ്ടി വരും”

ജഗന്നാഥൻ താല്പര്യത്തോടെ ആ ചെറുപ്പക്കാരനെ നോക്കി. അയാൾ തിരിച്ചും, എന്നിട്ടു ചിരിച്ചു കൊണ്ട് പരിചയപ്പെടുത്തി.

“ഞാൻ മാധവൻ, ഞാൻ ദേ ആ കടയിൽ ഉണ്ടായിരുന്നു, നിങ്ങൾ അച്യുതൻ നമ്പൂതിരിയെ അന്വേഷിച്ചു വന്നതാണെന്ന് അറിഞ്ഞു വന്നതാണ്.”

പോലീസുകാർ മുന്നോട്ടു വരാൻ ധൈര്യം കാണിക്കുന്നില്ല എന്നതും കൂടി കണ്ടതോടെ സെബാൻ വല്ലാത്ത അവസ്ഥയിൽ അയി. ജഗൻ പതുക്കെ കൈകൾ അയച്ചു.

ചുറ്റും നിൽക്കുന്ന നാട്ടുകാരെ നോക്കിയ ശേഷം സെബാസ്റ്റ്യൻ , രണ്ടു പേർക്കും നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു –

“ഇന്ന് ഈ കാണിച്ചതിന് നിങ്ങൾ അനുഭവിക്കാൻ പോകുന്നത് എന്താണെന്ന് കാത്തിരുന്നോ , പന്ന ****** മക്കളെ”

ആ തെറി വിളി ഇഷ്ടപെടാതിരുന്ന ജഗന്നാഥന്റെ കാൽ സെബാസ്റ്റിൻറെ അരക്കെട്ടിൽ പതിച്ചത് അയാൾ ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു.

മലന്നടിച്ചു വീണ സെബാൻറെ നെഞ്ചിൽ കാൽ കയറ്റി ജഗൻ

“നീ എന്ത് ഉണ്ടാക്കാൻ ആടാ പീറ സബ് ഇൻസ്‌പെക്ടർ തെണ്ടി, ഉണ്ടാക്കുന്നേൽ നീ അങ്ങോട്ട് വാ എന്റെ നാട്ടിലേക്ക്, കണിമംഗലം, അതാണ് എന്റെ നാട്, പേര് ജഗന്നാഥൻ ..ഞാൻ അവിടെ കാണും, ഇപ്പൊ ഒരു നല്ല കാര്യത്തിന് വന്നതാ, വഴി ,മുടക്കാതെ എഴുന്നേറ്റു പോ .”

Leave a Reply

Your email address will not be published. Required fields are marked *