ചേക്കിലെ വിശേഷങ്ങൾ 4 [Padmarajan]

Posted by

കൃഷ്ണവർമ്മ തുടർന്നു –

“എനിക്കെന്ത് ജാതിയും മതവും, ഈ മകളെ വളർത്തുക എന്നതായിരുന്നു ഈ ജീവിതത്തിൽ എന്റെ നിയോഗം, ദൈവ കൃപ പിന്നെ തമ്പുരാന്റെ ദാക്ഷിണ്യം, എല്ലാം കൊണ്ടും അത് പൂർത്തീകരിച്ചില്ലേ. ”

ജഗൻ :

“എന്നാൽ നമുക്ക് ആ ഇല്ലത്തോട്ടു ഒന്ന് പോയാലോ”

“പോകണം എന്ന് വര്ഷങ്ങളായി ആഗ്രഹിക്കുന്നു, പിന്നെ ആലോചിക്കും എന്തിനാണ് എന്ന്, എന്റെ അനിയനെ കാണാൻ ആഗ്രഹമുണ്ട്, എന്നേക്കാൾ പത്തു വയസ്സിന്റെ ഇളപ്പമാ, അവൻ മാത്രം ഓർക്കുന്ന്ണ്ടാകും, , ബാക്കി ആരൊക്കെ ജീവിച്ചിരിക്കുന്നുണ്ടോ ആവോ, ഉണ്ടേൽ ആ കാരണവന്മാർക്കും ബന്ധുക്കൾക്കും ഒരു താല്പര്യം കാണില്ല”

“നമുക്ക് നോക്കാമെന്നേ , അപ്പൊ ബാപ്പൂട്ടി വിട്ടാലോ ”

“ബാപ്പൂട്ടി എപ്പോ വണ്ടി എടുത്തു എന്ന് ചോദിച്ചാൽ പോരെ, റെഡീ” ബാപ്പുട്ടി പറഞ്ഞു.

ബാപ്പൂട്ടിയുടെ ബെൻസിൽ കൃഷ്ണവർമ്മയുടെ ബന്ധുക്കളെ തേടിയുള്ള യാത്ര, ആദ്യം ജന്മസ്ഥലത്തു ആണ് എത്തിയത് , എന്നാൽ ഒന്നോ രണ്ടോ അകന്ന ബന്ധുക്കളെ മാത്രമാണ് അന്വേഷിച്ചു കണ്ടുപിടിക്കാൻ പറ്റിയത്. തറവാട് ഇല്ലം ഒക്കെ പൊളിച്ചിരിക്കുന്നു. അപ്പോഴാണ് പറഞ്ഞറിഞ്ഞത് , അനിയൻ ചേക്കിൽ ഭാര്യയുടെ ഇല്ലത്തു താമസം ആക്കിയിട്ടു പതിറ്റാണ്ടുകൾ ആയെന്നു.

“കണിമംഗലത്തു നിന്നും ഒന്നര മണിക്കൂർ ദൂരം മാത്രമേ ചെക്കിലേക്ക് ഉള്ളൂ , അവൻ അവിടെ ഉണ്ടെന്ന് ഇത്രേം കാലം ആയിട്ടും ഞാൻ അറിഞ്ഞില്ലല്ലോ ശിവ ശിവ”

വഴി നീളെ കൃഷ്ണവർമ്മ ആത്മഗതം ചെയ്തു. ഉണ്ണിമായയും ത്രില്ലിൽ ആണ്, ബന്ധുക്കൾ ആരും ഇല്ലാതിരുന്ന തനിക്കു കുറെയേറെ ആൾക്കാരെ ബന്ധുക്കളായി കിട്ടുന്നു. .

വാഹനം ചേക്കിലെക്കുള്ള വഴിയിൽ എത്തിയപ്പോൾ ബാപ്പൂട്ടി ഒന്ന് മൂത്ര ശങ്ക തീർക്കാൻ ഇറങ്ങി. തൊട്ടടുത്ത് ആല്മരത്തിനു പിറകെ കാശ് വെച്ച് ചീട്ടു കളിച്ചു കൊണ്ടിരുന്ന ഒരു ചെറിയ സംഘം ഉണ്ടായിരുന്നു, അവരിലൊരാൾ പിൻസീറ്റിൽ ഇരിക്കുന്ന കൃഷ്ണവർമ്മ തമ്പുരാനെ കണ്ടു.അവൻ ആദ്യം ഓടി, ഇത് കണ്ടു തിരിഞ്ഞു നോക്കിയ ബാക്കി ഉള്ളവരും ചീട്ടു കെട്ടും കാശും വാരി എടുത്തു ഓടി.

എന്താണ് സംഭവം എന്ന് കാറിലുള്ള ആർക്കും മനസിലായില്ല, പക്ഷെ ചേക്കിൽ എത്തുന്നത് വരെ ചിരിക്കാനുള്ള വക ആയി.

Leave a Reply

Your email address will not be published. Required fields are marked *