ചേക്കിലെ വിശേഷങ്ങൾ 4 [Padmarajan]

Posted by

—– തലേ ദിവസത്തെ ജഗന്നാഥന്റെ നിർദ്ദേശ പ്രകാരം, ഉമ്മച്ചനും ഹുസൈനും അതി രാവിലെ തന്നെ കുളിച്ചു തയ്യാറായി പ്രഭാത ഭക്ഷണത്തിനു ഇരുന്നു. മറുഭാഗത്തും ഇരുന്ന കൃഷ്ണവർമ്മ അവരെ നോക്കിയെങ്കിലും ഒന്നും സംസാരിച്ചില്ല. ഇപ്പോഴും ദുഃഖം അദ്ദേഹത്തിന്റെ മുഖത്തു തളം കെട്ടി കിടന്നിരുന്നു.

വെള്ള കുർത്തയിലും വേഷ്ടിയിലും ജഗൻ അവിടേക്കു നടന്നെത്തി ഒപ്പം ഉണ്ണിമായയും വന്നിരുന്നു ജോലിക്കു നിന്നിരുന്ന സ്ത്രീകൾ രണ്ടു പേർ ഭക്ഷണം വിളമ്പി.

ജഗൻ സംസാരിച്ചു.

“നിങ്ങൾ ഇന്നലെ വൈകുന്നേരം കാര്യങ്ങൾ പറഞ്ഞ ശേഷം ഞാൻ കുറെയേറെ ഫോൺ കോളുകൾ നടത്തി” ദോശ ചട്ണിയിൽ മുക്കി എടുത്ത ശേഷം ജഗൻ തുടർന്നു.

“ഞാൻ ഇപ്പോഴും നിങ്ങളെയോ ചാക്കോച്ചിയെയോ പൂർണമായി വിശ്വസിക്കുന്നു എന്ന് ധരിക്കരുത്. ഇനിയും തെളിവുകൾ വേണം, എനിക്ക് പൂർണമായി ബോധ്യം വരണം.

എന്റെ കണക്കു കൂട്ടലിൽ, ഇത് പോലൊരു ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കിൽ പോലീസിന്റെയും എക്സൈസിന്റെയും സഹായം തീർച്ചയായും ലഭിച്ചിരിക്കണം, ചേക്ക് സ്റ്റേഷന്റെ അങ്ങേ അതിർത്തിയിൽ തന്നെ സംഭവം നടന്നതും അന്വേഷണ ഉദ്യോഗസ്ഥൻ സെബാസ്റ്റ്യൻ ആയതും മറ്റൊരു പ്രശ്നം ആണ്”

ഹുസൈനും ഉമ്മച്ചനും ജഗന്റെ സംസാരം ശ്രദ്ധയോടെ കേട്ടിരുന്നു.

“നമ്മൾ പാരലൽ ആയൊരു അന്വേഷണം നടത്തുന്നുണ്ട് എന്ന് ലീക്ക് ആയാൽ പ്രശ്നം ആണ്. എനിക്ക് വിശ്വാസം ഉള്ള ഒരാൾ ഉണ്ട്, റൂറൽ എസ്പി അശോക് കുമാർ ,ചെറിയ ചെറിയ സഹായങ്ങൾ അദ്ദേഹത്തിന് ചെയ്യാൻ പറ്റും , പക്ഷെ ഈ എസ്‌ഐ സെബാസ്റ്റ്യൻ നമ്മൾ കരുതുന്നതിനേക്കാൾ മുകളിൽ സ്വാധീനം ഉള്ള പോലീസുകാരൻ ആണ്. ”

കേട്ട് കൊണ്ടിരുന്ന എല്ലാവരുടെയും മുഖത്തു ചെറിയ നിരാശ പതിഞ്ഞു .

“അദ്ദേഹം പക്ഷെ ഒരു പേര് സജ്ജസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് അല്ല കളക്ടർ ആണ് , പക്ഷെ പോലീസിനേക്കാൾ അന്വേഷണ കൂർമത അദ്ദേഹത്തിന് ഉണ്ടെന്നാണ് അശോക് കുമാറിന്റെ അഭിപ്രായം. പിന്നെ സ്പിരിറ്റ് മാഫിയ ഉൾപ്പെട്ട കേസ് ആണെങ്കിൽ അദ്ദേഹം കൂടുതൽ താല്പര്യം കാണിക്കും. ഒന്ന് സംസാരിച്ചു നോക്കാൻ ആവശ്യപ്പെട്ടത് അനുസരിച്ചു ഞാൻ രാവിലെ 8 മണിക്ക് അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കാണാൻ പെർമിഷൻ വാങ്ങിച്ചിട്ടുണ്ട്”

Leave a Reply

Your email address will not be published. Required fields are marked *