ചേക്കിലെ വിശേഷങ്ങൾ 4 [Padmarajan]

Posted by

അച്യുതൻ നമ്പൂതിരിയെ അപമാനിച്ചതിൻ്റ് പിറ്റേ ദിവസം റൂറൽ എസ്പി അശോക് കുമാറിന്റെ ഫോൺ സെബാസ്റ്റിയനെ തേടിയെത്തി. സെബാൻറെ സൗഹൃദവലയങ്ങളിൽ ഇല്ലാതിരുന്ന അപൂർവം സീനിയർ ഓഫീസേഴ്സിൽ ഒരാളായിരുന്നു അശോക് കുമാർ. എസ്പിയുടെ കനത്ത വാണിംഗ് കാരണം സെബാന് തല്ക്കാലം അച്യുതൻ നമ്പൂതിരിയോടുള്ള പെരുമാറ്റം മയപ്പെടുത്തേണ്ടി വന്നു.

മൂന്നു മാസങ്ങൾക്കു ശേഷം , ഉച്ച സമയം ജഗന്നാഥനു ഒരു ഫോൺ കോൾ ലഭിച്ചു. കീരിക്കാടൻ ഡാമിന്റെ സമീപം ഉള്ള ജങ്ഷനിൽ വെച്ച് ഒരു സ്പിരിറ്റി ലോറി ഇടിച്ചു ഹെഡ്കോൺസ്റ്റബിൾ അച്യുതൻ നായർ മരണപ്പെട്ടിരുന്നു.

രണ്ടു ദിവസങ്ങൾക്ക് ശേഷം സ്പിരിറ്റ് ലോറി ഓടിച്ചിരുന്ന അതിന്റെ ഓണർ കൂടി ആയ ചാക്കോച്ചി എന്ന് വിളിക്കുന്ന ജേക്കബ് സ്റ്റീഫനെ ചേക്ക്‌ എസ്‌ഐ സെബാസ്റ്റിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

പിന്നീട് കുറച്ചു ദിവസങ്ങൾക്ക് ശേഷം ജഗന്നാഥന് എസ്പി അശോക് കുമാറിന്റെ ഫോൺ ലഭിച്ചു.

“മരിച്ചു പോയ എച് സി അച്യുതൻ നമ്പൂതിരി തന്റെ ബന്ധു ആണെന്ന് അറിയാവുന്നതു കൊണ്ട് ഒരു വിവരം ധരിപ്പിച്ചേക്കാം, ആ ലോറി മുതലാളി കുറ്റം നിഷേധിച്ചു, ലോറി വേറെ ആരോ എടുത്തു കൊണ്ട് പോയി അയാളെ ഫ്രേം ചെയ്യന്നു എന്നാണ് മൊഴി. പക്ഷെ അയാൾ ആ സമയം എവിടാണെന്ന് പറയാൻ പറ്റുന്നുമില്ല. സൊ ഇറ്റ്സ് എ ലൈ. പക്ഷെ കേസ് ഈ വഴിക്ക് തിരിച്ചു വിട്ടാൽ ജഡ്ജമെന്റ് ഡിലെ ആകും. മനഃപൂർവം അല്ലാത്ത നരഹത്യക്കും സ്പിരിറ്റ് കടത്തിനും ആണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്.”

അതിനു ശേഷം ജഗന്നാഥൻ സ്ഥിരമായി ഈ കേസിന്റെ പുരോഗതി വീക്ഷിച്ചിരുന്നു. കേസ് കോടതിയിൽ വിളിക്കുമ്പോൾ അയാൾ അവിടെ ഉണ്ടാകും. പക്ഷെ നാളിത്ര ആയിട്ടും അന്വേഷണ റിപ്പോർട് കോടതിയിൽ സമർപ്പിക്കാൻ പൊലീസിന് കഴിഞ്ഞില്ല.

————

പുലർച്ചെ 5 മണി.

ആശുപത്രി ജങ്ഷനിൽ 24 മണിക്കൂറും തുറന്നിരിക്കുന്ന തട്ടുകടയിൽ നിന്നും ഫ്ലാസ്കിൽ ചായയുമായി ഡ്രൈവർ അച്യുതൻ റെസ്റ്റ് ഹൗസിന്റെ മൂന്നാം നമ്പർ മുറിയുടെ വാതിലിൽ മുട്ടി. അഞ്ചു മിനിറ്റോളം കാത്തു നിന്ന ശേഷം ആണ് അഡ്വക്കേറ്റ് ജയകൃഷ്ണൻ വാതിൽ തുറന്നത്.

Leave a Reply

Your email address will not be published. Required fields are marked *