ചേക്കിലെ വിശേഷങ്ങൾ 4 [Padmarajan]

Posted by

കൃഷ്ണവർമ്മ തമ്പുരാന്റെ കണ്ണ് നിറഞ്ഞു തുടങ്ങി.

“അകത്തേക്ക് വാ ”

അപ്പോഴാണ് ഇറയത്തു പത്രവും പിടിച്ചു നിൽക്കുന്ന മാമച്ചനെ എല്ലാവരും ശ്രദ്ധിച്ചത്.

“ഇത് ഭർത്താവിന്റെ ഏട്ടൻ ആണ്, പേര് മാമച്ചൻ, രാഷ്ട്രീയ പ്രവർത്തനം ആണ് ”

“ഞാൻ തിരുവന്തപുരത്തു പോകുന്ന ഇവിടെ പാർട്ടി ഓഫീസിൽ ഒന്ന് കേറിയതാ, അപ്പൊ ഒന്ന് ഭദ്രയെ കൂടി കണ്ടിട്ട് പോകാമെന്നു പോകാമെന്നു കരുതി”

മാമച്ചൻ പറഞ്ഞൊപ്പിച്ചു.

ത്രിവിക്രമൻ “കാറിൽ ആണോ പോകുന്നത്”

“അല്ല ട്രെയിനിലാണ്, എന്തെ ”

“അയ്യേ എന്നാൽ ഞാനില്ല”

ബാപ്പൂട്ടി – “ഭദ്രയുടെ ഭർത്താവിന്റെ അനിയൻ മാമച്ചനോ , അതെങ്ങനെ ”

“ഇരിക്കൂർ മണ്ഡലത്തിൽ ഇന്നേ വരെ അച്ചായന്മാർ അല്ലാതെ ഒരാളും ജയിച്ചിട്ടില്ല എന്നറിയാവുന്ന കൊണ്ട് മാമച്ചൻ 18 വയസ്സായപ്പോൾ മാമ്മോദീസ മുങ്ങിയതല്ലേ”

ആ സമയം അവിടെ നടന്നെത്തിയ മാത്തൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “ഏയ് , അങ്ങനെ ഒന്നുമല്ല” മാമച്ചൻ മാത്തനെ രൂക്ഷമായി നോക്കി.

ശേഷം മാത്തനെ മാമച്ചൻ എല്ലാവര്ക്കും പരിചയപ്പെടുത്തി.

എല്ലാവരും അകത്തേക്ക് കയറി. സത്യഭാമ വേഗം അടുക്കളയിലേക്കു ചായ ഇടാൻ ഓടി, ഉണ്ണിമായയും കൂടെ കൂടി. അവർ പെട്ടെന്ന് കമ്പനി ആയി.

ജോലി സമയവും സെബാസ്റ്റ്യൻ നിർബന്ധിച്ചു ചെയ്യിച്ച ഓവർ ടൈമും ചെയ്ത ശേഷം ആണ് അച്യുതൻ നമ്പൂതിരി വീട്ടിൽ എത്തിയത്. സ്റ്റേഷനിൽ എത്തിയ സെബാസ്റ്റിയൻ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ അച്യുതന്റെ നേരെ തെറി അഭിഷേകം നടത്തി. റിട്ടയർ ആകാൻ 6 മാസം മാത്രമേ ഉള്ളൂ, ഈ സമയത്തു സർവീസ്‌ റെക്കോർഡിൽ ഒരു ബ്ലാക്ക് മാർക്ക് വീണാൽ തനിക്കു മോശം ആകും എന്നറിയാവുന്ന കൊണ്ട് അച്യുതൻ നമ്പൂതിരിക്ക് കേട്ട് നില്ക്കാൻ മാത്രമേ കഴിഞ്ഞുള്ളു.

ഏട്ടന്റെയും അനിയന്റെയും വർഷങ്ങൾക്ക് ശേഷമുള്ള കണ്ടു മുട്ടൽ വികാര നിര്ഭരമായിരുന്നു. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങൾ, ഓർമ്മകൾ അയവിറക്കി ഉള്ള ചിരികളും കരച്ചിലും, രണ്ടു ദിവസത്തിന് ശേഷം എല്ലാവരെയും കണിമംഗലത്തേക്കു ക്ഷണിച്ചാണ്‌ അവർ മടങ്ങിയത്. പിന്നീടുളള ഒരു മാസം എപ്പോഴും എല്ലാവരും ഒരുമിച്ചായിരുന്നു. കളിയും ചിരിയും യാത്രകളും ആയി അവർ ആ ദിവസങ്ങൾ ആഘോഷിച്ചു. ഭദ്രയുടെ ഭർത്താവ് നിരൂപനും, മാമ്മച്ചനും മാത്തനും പലപ്പോഴും ആ യാത്രകളിൽ പങ്കാളികളായി. ജഗന്നാഥനു വല്ലാത്ത ഒരാത്മബന്ധം അച്യുതൻ നമ്പൂതിരിയോട് രൂപപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *