ആനി ടീച്ചർ 11 [Amal Srk]

Posted by

 

” ഹാലോ മനു ”

വനജ വെപ്രാളപ്പെട്ടുകൊണ്ട് പറഞ്ഞു.

 

” എന്താ ആന്റി ? ”

 

” വിധുവുണ്ടോ അവിടെ ? ”

 

” ഇല്ല ”

 

” വൈകിട്ട് ഗ്രൗണ്ടിലേക്കാണെന്ന് പറഞ് ഇറങ്ങിയതാ, സമയം ഇത്രയായിട്ടും ഇതുവരെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. ”

 

” അവൻ വൈകുന്നേരം ഞങ്ങടെ കൂടെ ഉണ്ടായിരുന്നു.പക്ഷെ ആദ്യം പോയത് അവനാ. മഴ പെയ്യാൻ തുടങ്ങിയപ്പഴാ ഞങ്ങള് വീട്ടിലേക്ക് തിരിച്ചത്.”

 

” ഈശ്വരാ അവൻ എവിടെയാണെന്തോ…”

വനജ വിഷമത്തോടെ പറഞ്ഞു.

 

” ആന്റി വിഷമിക്കണ്ട ഞാനൊന്ന് അന്വേഷിക്കട്ടെ. അവൻ ഫോൺ എടുക്കാതെയാണോ വീട്ടീന്ന് ഇറങ്ങിയത് ? ”

 

” അതെ ”

 

” ചിലപ്പോ ക്ലബ്ബിലോ,വായനശാലയിലോ പോയി കാണും, ഞാൻ അന്വേഷിച്ചിട്ട് വിളിക്കാം ”

 

” ശെരി മോനെ ”

കണ്ണ് തുടച്ചുകൊണ്ട് അവൾ ഫോൺ വച്ചു.

 

മനു ഉടനെ തന്നെ ഈ വിവരം ആൽഫിയെ അറിയിച്ചു.

 

” എന്നാലും അവനിതെവിടെ പോയി ? ”

ആൽഫി ചോദിച്ചു.

 

” അതാണ് എനിക്കും മനസ്സിലാകാത്തത്…”

മനു പറഞ്ഞു.

 

” എന്തായാലും നമുക്കൊന്ന് അന്വേഷിച്ചു നോക്കാം ”

 

” ഈ രാത്രി,കോരിച്ചൊരിയുന്ന മഴയത്ത് നമ്മള് എവിടെ പോയി അന്വേഷിക്കാനാ…? ”

 

” എന്തായാലും നീ പറഞ്ഞപോലെ ക്ലബ്ബിലും വായനശാലയിലും പോയി നോക്കാം.”

 

” അവിടെ ഉണ്ടായാൽ മതിയാരുന്നു.”

മനു പറഞ്ഞു.

 

പതിവ് പോലെ രാവിലെ സ്കൂളിലേക്ക് പോകുകയാണ് സോഫി ടീച്ചർ. ഈ സമയത്താണ് ആല്ഫിയും,മനുവും അതുവഴി വന്നത്.

 

” എങ്ങോട്ടാ രണ്ടാളും ? ”

സോഫി ടീച്ചർ ചോദിച്ചു.

 

” വിധുവിന്റെ വീട്ടിലേക്കാ ”

മനു പറഞ്ഞു.

 

” അവന് എന്ത് പറ്റി ? ”

ടീച്ചർ ചോദിച്ചു.

 

” ഇന്നലെ രാത്രി ആരാണ്ടൊക്കെയോ പിടിച്ചു തല്ലി. മോഷണ ശ്രമമാണെന്നാ പറയുന്നത് “

Leave a Reply

Your email address will not be published. Required fields are marked *