വിധു നന്നായി വിയർത്തു.
” എന്താ നിനക്ക് ഒന്നും അറിയാത്ത പോലെ ? ”
മനു ചോദിച്ചു.
” നിങ്ങൾ എന്താ പറഞ്ഞുവരുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.”
വിധു കാര്യം അറിയാത്ത പോലെ പറഞ്ഞു.
” ഞങ്ങള് മനസ്സിലാക്കിത്തരാം ”
ആൽഫി ചെറിയ ഭീഷണി പോലെ പറഞ്ഞു.
” നിങ്ങളെന്തോ അർഥം വച്ചാണ് സംസാരിക്കുന്നത്.”
” ഞങ്ങള് സംസാരിക്കുന്നതിന്റെ അർഥം നിനക്ക് മനസ്സിലാകും വിധു ”
മനു പറഞ്ഞു.
” നീയും, സോഫി ടീച്ചറും തമ്മിൽ ഞങ്ങളറിയാത്ത എന്തോ ചുറ്റിക്കളിയുണ്ട് ”
ആൽഫി വെട്ടിത്തുറന്ന് പറഞ്ഞു.
” എന്ത് ചുറ്റിക്കളി ? ”
വിധു വെപ്രാളപ്പെട്ടു.
” പിന്നെ വെറുതെ PC ശെരിയാക്കാനാണെന്ന് പറഞ് ടീച്ചർ നിന്റെ നമ്പർ ചോദിക്കുവോ ?
” എനിക്ക് അത്യാവിശ അറിവൊക്കെയുണ്ട് ”
വിധു പറഞ്ഞു.
” PES ,GtA കളിക്കാനല്ലാതെ PCയെ കുറിച്ച് എന്ത് മൈരാടാ നിനക്ക് അറിയാ ? ”
മനു ഇടക്ക് കയറി ഉറക്കെ ചോദിച്ചു.
” എനിക്ക് കുറച്ചൊക്കെ അറിയാം.അത് നിങ്ങളെ ബോധിപ്പിക്കണ്ട കാര്യം എനിക്കില്ല ”
വിധു ചൂടാവാൻ തുടങ്ങി.
” ഈ മൈരനെ ഞാൻ ”
മനു വിധുവിന്റെ നേർക്ക് കൈയ്യോങ്ങി. ഉടനെ തന്നെ ആൽഫി അവനെ പിന്നിലേക്ക് വലിച്ചു മാറ്റി.
വിധു ദെയ്ഷ്യത്തോടെ തിരിഞ്ഞു നടന്നു.
” വിധു ഞങ്ങള് നിന്റെ ബെസ്റ്റ് ഫ്രണ്ട്സാ. എന്നിട്ടും നീ ഞങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ ഒളിക്കുന്നുണ്ട്. ”
ആൽഫി പറഞ്ഞു.
അവൻ പറയുന്നത് ചെവികൊള്ളാതെ വിധു അവിടം വിട്ട് പോയി.
സമയം രാത്രി 7:30 കഴിഞ്ഞു, വിധു ഇതുവരെ വീട്ടിൽ തിരിച്ചെത്തിയില്ല. സമയം ഇത്ര വൈകിയിട്ടും മകനെ കാണാതെ വനജ ആവലാതിപ്പെട്ടു. പുറത്താണെങ്കിൽ നല്ല മഴയും.
വീട്ടിൽ ഇരുന്ന് tv കാണുകയാണ് മനു. ഈ സമയം അവന്റെ ഫോൺ റിങ് ചെയ്തു. എടുത്ത് നോക്കിയപ്പോൾ വിധുവിന്റെ അമ്മയാണ്. ഈ സമയത്ത് എന്തിനാണാവോ അവന്റെ അമ്മ എന്നെ വിളിക്കുന്നത് ? സംശയത്തോടെ അവൻ ഫോൺ അറ്റൻഡ് ചെയ്തു.