” അതൊന്നും പറയാൻ പറ്റില്ല. നീ ഇങ്ങോട്ട് വരുന്നുണ്ടോ ? ഉണ്ടെങ്കിൽ വാ ”
” അഹ് ഞാൻ ഇപ്പൊ വരാ. ഒപ്പം മനുവുണ്ടോ ? ”
” അഹ് അവനും ഉണ്ട് ”
” എന്നാ ശെരി ഞാൻ ഇപ്പൊ എത്താം.”
ഫോൺ കട്ട് ചെയ്‌ത് വിധു വീട് വിട്ടിറങ്ങി.
” സമയം ഇരുട്ടാറയി നീയിതെങ്ങോട്ടാ ? ”
അമ്മ വനജ ചോദിച്ചു.
” ഞാനൊന്ന് ഗ്രൗണ്ട് വരെ പോയിട്ട് വരാം ”
” ഇപ്പൊ പോകണ്ട നല്ല മഴക്ക് കോളുണ്ട് ”
അമ്മ ആകാശം നോക്കികൊണ്ട് പറഞ്ഞു. ഇരുണ്ട മേഘങ്ങൾ അങ്ങിങ്ങായി കാണാം.
” മഴയൊന്നും പെയ്യത്തില്ല.അതികം വൈകാതെ ഞാനിങ്ങെത്തും.”
അമ്മയോട് കൂടുതൽ സംസാരത്തിന് നിൽക്കാതെ അവൻ വീടുവിട്ടിറങ്ങി.
ഗ്രൗണ്ടിൽ വധുവിനെ കാത്തിരിക്കുകയാണ് മനുവും,ആൽഫിയും. ഈ സമയം വിധു ദൂരെ നിന്ന് നടന്ന് വരുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു.
” ദേ അവൻ വരുന്നുണ്ട്.”
മനു പറഞ്ഞു.
വിധു അവരുടെ അടുത്തെത്തി.
” എന്താ മോനെ ഇത്ര ലേറ്റ് ആയത് ? ”
ആൽഫി ചോദിച്ചു.
” ഉറങ്ങിപ്പോയി ”
വിധു മറുപടി നൽകി.
” പുതിയ ശീലങ്ങളാണല്ലോ ? ”
” ഉച്ചക്ക് ഉറങ്ങിയാൽ രാത്രി ഒരുപാട് ഇരുന്ന് പടിക്കാല്ലോ ”
വിധു പറഞ്ഞു.
” വെറുതെ പുളുവടിക്കാതെ ”
മനു കളിയാക്കികൊണ്ട് പറഞ്ഞു.
” പുളുവല്ല, നിങ്ങൾക്ക് വേണമെങ്കിൽ വിശ്വസിക്കാം ”
” എന്തായാലും ഞങ്ങള് വിശ്വസിക്കുന്നില്ല.”
ഇരുവരും അവനെ കളിയാക്കികൊണ്ട് പറഞ്ഞു.
” ഞങ്ങള് നിന്നോട് ഒരു കാര്യം ചോദിക്കാനിരിക്കുവായിരുന്നു ”
ആൽഫി പറഞ്ഞു.
” എന്ത് കാര്യം ? ”
വിധു ചെറിയ ഭയത്തോടെ ചോദിച്ചു.
” സോഫി ടീച്ചർ നിന്നെ കുറിച്ച് അന്വേഷിച്ചു.”
” എന്ത് അന്വേഷിച്ചി ? “