എനി ഇവിടെ നിന്നാൽ ടീച്ചറുടെ മുൻപിൽ നാണംകെട്ട് തൊലി ഉരിയുമെന്ന് അവർക്ക് മനസ്സിലായി.
” ഞങ്ങള് പൊക്കോട്ടെ ടീച്ചറെ… സമയം ഇത്രയും വൈകിയ സ്ഥിതിക്ക് ഫ്രണ്ട് എനി വരുമെന്ന് തോന്നുന്നില്ല.. ”
അതും പറഞ്ഞ് അവർ പോകാൻ ഒരുങ്ങി.
” അവിടെ നിൽക്ക്.. ”
സോഫി പറഞ്ഞു.
” എന്താ ടീച്ചറെ…? ”
” വിധു എവിടെ..? അവൻ നിങ്ങടെ കൂടല്ലേ ഉണ്ടാവാറ്.. അവനെ ഇപ്പൊ കാണാറേ ഇല്ലല്ലോ…”
സോഫി ചോദിച്ചു.
” അവനിപ്പൊ പുറത്തോട്ടൊന്നും അതികം ഇറങ്ങാറില്ല.. അതാ അവനെ കാണാത്തെ… ”
മനു പറഞ്ഞു.
” അവന്റെ നമ്പർ ഒന്ന് തരുമോ ? ”
” എന്തിനാ ടീച്ചറെ ”
മനു സംശയതോടെ ചോദിച്ചു.
” എന്റെ PC ക്ക് ചെറിയ കംപ്ലയിന്റ്, അത് വന്ന് നോക്കാനാ ”
സോഫി പറഞ്ഞു.
” അതിന് വിധുക്ക് PC ശെരിയാക്കാനൊക്കെ അറിയോ..? ”
മനു സംശയത്തോടെ അൽഫിയെ നോക്കി.
” ഇത് എന്തോ ചെറിയ പ്രോബ്ലം ആണ്. വിധുക്ക് PC ഉപയോഗിച്ച് ശീലം ഉള്ളത് കൊണ്ട് അവന് ശെരിയാക്കാനാവുന്ന Complaints ഉണ്ടാവു. ”
സോഫി എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.
സോഫിയുടെ സംസാരത്തിൽ ദുരൂഹതയുണ്ടെങ്കിലും വിധുവിന്റെ നമ്പർ അവര് പറഞ്ഞു കൊടുത്തു.
” താങ്ക്സ് പിള്ളേരെ… ”
നമ്പർ കിട്ടിയപ്പൊ സോഫിക്ക് സന്തോഷമായി. ശേഷം ഇരുവരോടും യാത്ര പറഞ്ഞ് സോഫി നടന്നകന്നു.
” ഇതിൽ എന്തോ പന്തികേട് ഉണ്ട്… ”
മനു പറഞ്ഞു.
” ശെരിയാ. നമ്മൾ അറിയാതെ വേറെ ചില കളികൾ നടക്കുന്നുണ്ട്. ”
ആൽഫിയും അതിനോട് യോജിച്ചു.
” എന്തായാലും ഈ കാര്യം നമ്മക്ക് വിധുവോട് തന്നെ ചോദിച്ചു നോക്കാം ”
രാത്രി വീട്ടിൽ ഇരുന്നു പുസ്തകം മറച്ചു നോകുമ്പോഴാണ് വിധുവിന്റെ ഫോണിൽ ഒരു കോള് വന്നത്. പഠിത്തം അവസാനിപ്പിച് അവൻ ഫോൺ എടുത്ത് നോക്കി. സേവ് ചെയ്യാത്ത നമ്പറിൽ നിന്നാണ് കോൾ വന്നത്,ഒരു നിമിഷം ആലോചിച്ച ശഷം അവൻ ഫോൺ അറ്റന്റ് ചെയ്തു.