ആനി കടുപ്പിച്ചു പറഞ്ഞു.
ഇത് കൂടി കേട്ടപ്പോൾ പാപ്പി കാറ്റ് പോയ ബലൂണ് പോലായി. എനി എന്ത് ചെയ്യണമെന്ന് അറിയാതെ അവൻ മുറി വിട്ട് പോയി.
ഒറ്റപെട്ട കുന്നിൻ ചെറുവിൽ വിഷമിച്ചിരിക്കുകയാണ് പാപ്പി. പതിയെ അവന്റെ വിഷമം മാറി ദേഷ്യമായി മാറി. ആനിയോടും, വിധുവോടും കടിച്ചമർത്താൻ പറ്റാത്ത പക ഇരച്ചു കയറി. ആ വിധു അവനാണ് എല്ലാറ്റിനും കാരണം ആദ്യം അവന് പണി കൊടുക്കണം, എന്നിട്ട് ആനിയുടെ വയറ്റിൽ വളരുന്ന അവന്റെ കുഞ്ഞിനെ എങ്ങനെയെങ്കിലും വകവരുത്തണം. പാപ്പിയുടെ മനസ്സിൽ ദുഷ്ട ചിന്തകൾ മിന്നി മറിഞ്ഞു.
വൈകുന്നേരം സ്കൂൾ പിള്ളേരെ വായിനോക്കാൻ ഇറങ്ങിയതാണ് ആൽഫിയും, മനുവും. ഈ നേരം സോഫി ടീച്ചർ അവരുടെ അടുത്തെത്തി.
ടീച്ചറെ കണ്ടയുടനെ രണ്ടുപേരും ഒന്ന് പരുങ്ങി. അവര് വായി നോക്കാൻ വന്നതാണെന്ന് സോഫിക് മനസ്സിലായി.
” എന്താ രണ്ട് പേരും ഈ സമയത്ത് ഇവിടെ..? ”
സോഫി ചോദിച്ചു.
” അത് പിന്നെ ടീച്ചറെ… ഇവിടെ അടുത്ത് ഒരു ഫ്രണ്ടിനെ കാണാൻ വന്നതാ… ”
ആൽഫി മനസ്സിൽ തോന്നിയ കള്ളം തട്ടിവിട്ടു.
” എന്നിട്ട് ഫ്രണ്ടിനെ കണ്ടോ ? ”
സോഫി കുസൃതിയോടെ ചോദിച്ചു.
” അത്.. അത്.. ഇല്ല.. അവൻ ഇപ്പൊ വരുവായിരികും… ”
അൽഫി വിക്കിക്കൊണ്ട് പറഞ്ഞു.
സോഫി ഇരുവരുടെയും മുഖത്ത് നോക്കി ചിരിച്ചു. ടീച്ചർ എന്തിനാണ് ചിരിക്കുന്നതെന്ന് മനസ്സിലാകാതെ അവർ പരസ്പരം നോക്കി.
” എന്റെ പിള്ളേരെ എന്തിനാ വെറുതെ എന്നോട് കള്ളം പറയാൻ നോക്കുന്നെ ? ഒന്നുമില്ലേലും 3,4 വർഷം നിങ്ങളെ പഠിപ്പിച്ച ടീച്ചർ അല്ലെ ഞാൻ. നിങ്ങളിവിടെ വന്നതിന്റെ ഉദ്ദേശം എനിക്ക് മനസിലായി. സ്കൂള് വിട്ട് പോകുന്ന പിള്ളേരെ വായി നോക്കാനല്ലേ.. ”
സോഫി കളിയാക്കികൊണ്ട് പറഞ്ഞു.
” അങ്ങനൊന്നും ഇല്ല ടീച്ചറെ ”
ഇരുവരും ചമ്മിക്കൊണ്ട് പറഞ്ഞു.
” ഉവ്വ്.. ”
ടീച്ചർ വീണ്ടും കളിയാക്കി.