ആനി ടീച്ചർ 11 [Amal Srk]

Posted by

 

ഡോർ ഉച്ചത്തിൽ അടഞ്ഞപ്പോൾ ആനിയുടെ ശ്രദ്ധ തെറ്റി. അല്പം പരിഭ്രാന്തിയോടെ പാപ്പിയെ നോക്കി. ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരിക്കുകയാണ് അവന്റെ മുഖം.

 

” സത്യം പറയെടി കുതിച്ചി.. ആരാ ഇതിന്റെ ഉത്തരവാദി..? ”

ആനിയുടെ വയറിൽ ചൂണ്ടി കൊണ്ട് ചോദിച്ചു.

 

അവൾ മറുപടിയൊന്നും പറഞ്ഞില്ല. ആനിയുടെ മൗനം അവനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു. പല്ല് കടിച്ചു കൊണ്ട് അവൻ വീണ്ടും ചോദിച്ചു.

 

മനസ്സിലെ പേടി മാറ്റി ആനി ഗൗരവത്തോടെ പാപ്പിയുടെ മുഖത്തു നോക്കി.

 

” ച്ചി… വാ തുറന്ന് പറയെടി പെഴച്ചവളെ… ”

കൂടുതൽ കൂടുതൽ ദേഷ്യപ്പെട്ടു.

 

” ഇതിന്റെ ഉത്തരവാദി ആരാണെന്ന് അറിഞ്ഞാൽ താൻ അവനെ എന്ത് ചെയ്യും…? ”

ആനി അവന്റെ മുഖത്തു നോക്കി ചോദിച്ചു.

 

” വേണ്ടി വന്നാൽ കൊന്നു കളയും ”

 

പാപ്പിയുടെ മറുപടി കെട്ട് ആനി പുച്ഛ ഭാവത്തിൽ ചിരിച്ചു.

 

” എന്താടി ചിരിക്കൂന്നേ..? ചിരിച്ചും, കളിച്ചും, തമാശ പറഞ്ഞും നടക്കുന്ന പാപ്പിയെ മാത്രേ നീ കണ്ടിട്ടുള്ളു. കൊണ്ടും, കൊടുത്തും അറപ്പ് തീരാത്ത വേറൊരു മുഖം കൂടിയുണ്ട് എനിക്ക്.. ”

 

വീണ്ടും അവൾ പുച്ഛിച്ച് മുഖം തിരിച്ചു. ഇത് കൂടിയായപ്പോൾ പാപ്പിയുടെ മുഴുവൻ കണ്ട്രോളും നഷ്ടപ്പെട്ടു. വലതു കൈ ഉയർത്തി അവളെ അടിക്കാൻ ഓങ്ങി. ആനി എങ്ങനെയൊക്കെയോ ഒഴിഞ്ഞു മാറി. പാപ്പി വീണ്ടും കൈ ഓങ്ങി. ഇത്തവണ ഉന്നം പിഴച്ചില്ല, അവളുടെ ഇടതു കവിൾ പൊളിഞ്ഞു. പാപ്പിയുടെ വിരലടയാളം അവിടെ പതിഞ്ഞു. ദേഷ്യവും വേദനയും കൊണ്ട് അവളുടെ മുഖം ചുവന്നു തുടുത്തു, കണ്ണുകളൊക്കെ കലങ്ങി.

 

” നിങ്ങൾ എന്നെ തല്ലി അല്ലേ…എങ്കിൽ കേട്ടോ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ ഞാൻ ട്യൂഷൻ പഠിപ്പിച്ച വിദ്യാർത്ഥി വിധുവാ…”

അവൾ വാശിയോടെ പറഞ്ഞു.

 

അവള് പറഞ്ഞത് കേട്ട് പാപ്പി ഞെട്ടി.

ഒന്നും മിണ്ടാനാവാതെ ശിലകണക്കായി.

 

” ഈ കാര്യം പുറത്ത് അറിഞ്ഞാൽ അതിന്റെ മാനക്കേട് നിങ്ങൾക്കാ… നാട്ടുകാരുടെയും, വീട്ടുകാരുടെയും മുൻപിൽ നാണം കെടും, പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാകും.. എന്ത് വേണമെന്ന് നിങ്ങള് തീരുമാനിക്ക്.. “

Leave a Reply

Your email address will not be published. Required fields are marked *