ആനി പറഞ്ഞു.
ആനി പറഞ്ഞത് കേട്ട് വിധു അത്ഭുതപ്പെട്ടു. ടീച്ചർക്ക് തന്നോടുള്ള വെറുപ്പൊക്കെ മാറിയോ ? അവനാകെ സംശയത്തിലായി.
” അവന് ഒരു ബുദ്ധിമുട്ടും ഇല്ല. ഇവിടുന്ന് പത്ത് മിനുട്ട് നടക്കേണ്ട ദൂരമല്ലേ ഉള്ളു പാപ്പിടെ വീട്ടിലേക്ക്. ആനി സമയം പറഞ്ഞാൽ മതി ഞാൻ അവനെ പറഞ്ഞു വിട്ടോളാം. ”
വനജ പറഞ്ഞു.
” എല്ലാ ദിവസവും രാവിലെ പത്ത് മണിയാവുമ്പോ എത്തിയാൽ മതി.”
ആനി പറഞ്ഞു.
” ടീച്ചർക്ക് സ്കൂളിൽ പോകണ്ടേ ? ”
വിധു പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
” ആനി പ്രേഗ്നെന്റാ. അതുകൊണ്ട് ഒരു വർഷത്തേയ്ക്ക് ലോങ്ങ് ലീവ് എടുത്തിട്ടാ ഉള്ളെ ”
വനജ കാര്യം പറഞ്ഞു.
അത് കേട്ട് വിധുവിന്റെ നെഞ്ച് പിടഞ്ഞു. ഇത്ര പെട്ടന്ന് ഗർഭം ധരിച്ചത് എന്നോടുള്ള ദെയ്‌ശ്യം കൊണ്ടാവോ ? അവൻ സംശയിച്ചു. പക്ഷെ വിധു ഇതൊക്കെ അറിഞ്ഞപ്പോഴും ആനിയുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഉണ്ടായില്ല, അവളിപ്പോഴും ചിരിച്ചുകൊണ്ടിരിക്കുകയാണ്
” ആനി സമയം വൈകി നമ്മുക്ക് പോകണ്ടേ ”
പാപ്പി ദൃതി കൂട്ടി.
” ഒരു മിനിറ്റ് ഇച്ഛയാ. നാളെ വരുമ്പോ വായിച്ചിട്ട് വരാൻ ഞാൻ ഇവന് കുറച്ച് നോട്ട്സ് പറഞ്ഞുകൊടുക്കട്ടെ.”
ആനി പാപ്പിയോട് പറഞ്ഞു.
പാപ്പി മറുപടിയൊന്നും പറയാതെ മുഖത്ത് ചിരിവരുത്തി.
” ഇതല്ലേ വിധുവിന്റെ മുറി ? ”
വിധുവിന്റെ മുറി ചൂണ്ടി കൊണ്ട് ആനി ചോദിച്ചു.
” അതെ ”
വനജ മറുപടി നൽകി.
ശേഷം ആനി മുറിയിലേക്ക് ചെന്നു. വനജ വിധുവിനോട് കൂടെ ചെല്ലാൻ പറഞ്ഞു. മടിച്ചുകൊണ്ട് വിധു മുറിയിലേക്ക് ചെന്ന്. കസേരയിൽ ഇരുന്ന് അവന്റെ പുസ്തകങ്ങൾ മറിച്ചു നോക്കുകയാണ് അവൾ. വിധു അടുത്തേക്ക് പോവാതെ വാതിൽക്കൽ തന്നെ നിന്നു.
” അവിടെ നിൽക്കാതെ അടുത്തേക്ക് വാ വിധു.”
ആനി സ്നേഹത്തോടെ വിളിച്ചു.
അവൻ മന്ദം,മന്ദം ആനിയുടെ അരികിലേക്ക് നടന്നു. ആനി അവന്റെ മുഖത്തേയ്ക്ക് തന്നെ സൂക്ഷിച്ച് നോക്കി. അത് കണ്ട് അവൻ മുഖം താഴ്ത്തി. ആനി കസേരയിൽ നിന്നും എഴുനേറ്റ് അവന്റെ മുഖം പിടിച്ചുയർത്തി. അവളുടെ ഉദ്ദേശം മനസിലാകാതെ അവൻ അന്താളിച്ചു.