” ഇന്ന് വൈകുന്നേരം മുതല് നീ വരുന്നതും കാത്തിരിക്കുവാ അവള്.”
” എവള് ? ”
” നിന്റെ കെട്ടിയോള്.”
” അങ്ങനെ വരാൻ വഴിയില്ലല്ലോ.”
പാപ്പി സംശയത്തോടെ ചിന്തിച്ചു,
” ചിന്തിച്ച് നിൽക്കാതെ അവൾടെ അടുത്തൊട്ട് ചെല്ലടാ ”
അമ്മച്ചി അവനെ മുറിയുടെ അടുത്തേയ്ക്ക് തള്ളിവിട്ടു.
താല്പര്യമില്ലാത്ത മട്ടിൽ പാപ്പി വാതിൽ തുറന്ന് അകത്തു കയറി.
ഉറക്കം ഒഴിച്ച് തന്നെ കാത്തിരിക്കുന്ന ആനിയെ കണ്ട് അവന് ആശ്ചര്യം തോന്നി.
” നിങ്ങളൊരു മണ്ടനാണെന്ന് എനിക്കറിയാം,പക്ഷെ ഇത്ര ക്രൂരനാണെന്ന് കരുതിയില്ല.”
ആനി അറപ്പോടെ പറഞ്ഞു.
ആനി എന്താണ് പറഞ്ഞുവരുന്നതെന്ന് മനസ്സിലാവാതെ അവളെ തന്നെ നോക്കി.
” നിങ്ങളാണല്ലേ വധുവിനെ തല്ലാൻ കൊട്ടേഷൻ കൊടുത്തത്…”
” നിന്നോടിതാര് പറഞ്ഞു..? ”
പാപ്പി സംശയത്തോടെ ചോദിച്ചു.
” കുട്ടാപ്പി എന്നോട് എല്ലാം പറഞ്ഞു.”
” അവൻ ചുമ്മാ പറഞ്ഞതാവും. ഞാൻ ഇങ്ങനെ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ? ”
” നിങ്ങൾക്കല്ലാതെ മറ്റാർക്കും അവനോടിത്ര പക കാണില്ല..”
ആനി ഉറക്കെ പറഞ്ഞു.
” ആനി നീയൊന്ന് പതുക്കെ പറ, അമ്മച്ചി കിടന്നിട്ടില്ല.”
” കേൾക്കട്ടെ… എല്ലാവരും കേൾക്കട്ടെ നിങ്ങള് ചെയ്‌ത ക്രൂരതകൾ.”
” ആനി പ്ലീസ് നീയൊന്ന് അടങ്. ഞാൻ ഇനി ഒന്നും നിന്നോട് ഒളിക്കുന്നില്ല. വധുവിനെ തല്ലാൻ കൊട്ടേഷൻ കൊടുത്തത് ഞാനാ.”
അത് പറഞ്ഞു തീർന്ന അടുത്ത നിമിഷം തന്നെ ആനിയുടെ കൈ പാപ്പിയുടെ കരണത്ത് പതിഞ്ഞു.
മറുത്തൊന്നും ചെയ്യാനാകാതെ അവൻ കവിള് തടവി. കാരണം തെറ്റ് തന്റെ ഭാഗത്താണ്.
” ആനി എന്നെ എത്ര വേണമെങ്കിലും തല്ലിക്കൊ. തെറ്റ് എന്റെ ഭാഗത്താണ്. അപ്പോഴത്തെ ആ സാഹചര്യത്തിൽ എന്റെ പൊട്ട ബുദ്ധിയിൽ ഇങ്ങനെ ചില മണ്ടത്തരങ്ങൾ തോന്നി. എന്നോട് ക്ഷമിക്ക്. ഞാൻ വേണമെങ്കിൽ ചെയ്ത തെറ്റ് ഏറ്റ് പറഞ് നിന്റെ കാല് പിടിക്കാം.”