ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു.
” അത് നടകുംന്ന് തോന്നുന്നില്ല.”
വിധു പറഞ്ഞു.
” അതെന്താ ? ”
മനു ചോദിച്ചു.
” ടീച്ചർക്ക് ചിലപ്പോ അതിനൊന്നും താൽപ്പര്യമുണ്ടാവില്ല.”
” അത് നീ ടീച്ചറോട് ചോദിച്ചു നോക്കിയാലല്ലേ പറയാൻ പറ്റു.”
ആൽഫി പറഞ്ഞു.
വിധുക്ക് എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയിലായി.
” ഇപ്പൊ വേണ്ട, നിന്റെ പരിക്കൊക്കെ മാറിയിട്ട് മതി.”
” അതെ ഞങ്ങള് കാത്തിരിക്കാൻ തയ്യാറാണ്.”
മനു പറഞ്ഞു.
മറുത്തൊന്നും പറയാനാകാതെ വിധു തല കുലുക്കി സമ്മതം മൂളി.
അവന്റെ സമ്മതം കിട്ടിയതോടെ രണ്ടുപേരുടെയും മുഖത്ത് പുഞ്ചിരി നിറഞ്ഞു. സന്തോഷത്തോടെ യാത്ര പറഞ്ഞുകൊണ്ട് ഇരുവരും വീട് വിട്ടിറങ്ങി.
രാത്രി പാപ്പിയുടെ വരവിനായി മുറിയിൽ കാത്തിരിക്കുകയാണ് ആനി. പാപ്പിയോട് അടങ്ങാത്ത ദെയ്ഷ്യമുണ്ട് അവൾക്ക്. സമയം പത്തു മണി കഴിഞ്ഞു.
ഈ സമയം പുറത്ത് ജീപ്പിന്റെ ശബ്ദം കേട്ട്.പാപ്പി വന്നെന്ന് അവൾക്ക് മനസ്സിലായി.
മുണ്ട് മാടി കെട്ടിക്കൊണ്ട് പാപ്പി വീടിന്റെ അകത്തേയ്ക്ക് കയറി.
” നീയെന്താ വൈകിയത് ? ”
അമ്മച്ചി ചോദിച്ചു.
” ചെറിയ പണിയുണ്ടായിരുന്നു.”
പാപ്പി മറുപടി നൽകി.
” ഈ രാത്രി സമയം നിനക്ക് എന്ത് പണി ? “അമ്മച്ചി ഗൗരവത്തോടെ ചോദിച്ചു.
” ഒന്ന് രണ്ടിടത്തുനിന്ന് കാശ് കിട്ടാനുണ്ടായിരുന്നു അത് വാങ്ങിച്ചു വരുമ്പഴേക്കും ലേറ്റായി.”
പാപ്പി നാക്ക് കുഴഞ്ഞുകൊണ്ട് പറഞ്ഞു.
” ഛീ… കള്ളം പറയുന്നോടാ ? അപ്പനെ പോലെ കള്ളും കുടിച്ച് വന്നിട്ട് അവന്റെയൊരു പിരിവ് പോലും..”
അമ്മച്ചി ദേഷ്യപ്പെട്ടു.
” എന്റെ പൊന്നമ്മച്ചി ഒന്ന് അടങ്.”
അവൻ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു.
” എനി മേലാൽ ഇത് ആവർത്തിച്ചാൽ നിന്റെ മുട്ട് കാല് ഞാൻ തല്ലിയൊടിക്കും. കേട്ടോടാ ? ”
അമ്മച്ചി ഉറക്കെ പറഞ്ഞു.
” ഉവ്വ്…”
പാപ്പി ശബ്ദം താഴ്ത്തി പറഞ്ഞു.