ആനി ടീച്ചർ 11 [Amal Srk]

Posted by

പാപ്പി മറുപടി നൽകി.

 

” നിനക്ക് ഈ സമയത്ത് അവിടെ എന്താണ് പണി..? ”

മത്തായി സംശയത്തോടെ ചോദിച്ചു.

 

” അവിടെ പ്രത്യേകിച്ച് പണിയൊന്നുമില്ല.. ”

 

” പിന്നെ എന്തിനാടാ ഈ സമയത്ത് നീ അവിടെ പോയി ഇരുന്നത്..? ”

മറിയ ദേഷ്യപ്പെട്ടു.

 

” രണ്ടുപേരും ഒന്നും മിണ്ടാതിരുന്നേ… മനുഷ്യന് കുറച്ച് സ്വസ്ഥത താ.. ”

പാപ്പി ദേഷ്യത്തോടെ പറഞ്ഞു.

 

” അകത്ത് നിന്റെ ഭാര്യ ഗർഭിണിയാ.. ഈ സമയത്ത് ഭാര്യടെ ഒപ്പം ഉണ്ടാവേണ്ട നീ വല്ല സ്ഥലത്തും പോയി കൂത്താടുവാ.. തോന്നിവാസി… നിന്നെ പറഞ്ഞിട്ട് കാര്യമില്ല നിന്റെ അപ്പനെ കണ്ടല്ലേ പഠിക്കണത്. മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ.. ”

മറിയ മത്തായിയെ നോക്കികൊണ്ട് പറഞ്ഞു.

 

” നീ എന്തിനാടി വെറുതെയിരിക്കുന്ന എന്റെ മെക്കിട്ട് കേറുന്നേ… ”

മത്തായി പറഞ്ഞു.

 

” അപ്പനും കണക്കാ,മോനും കണക്കാ.. നശൂലങ്ങൾ… ”

മറിയ ദേഷ്യത്തോടെ മുരണ്ടു കൊണ്ട് അകത്തേക്ക് പോയി.

 

” നാട്ടിലും സ്വസ്ഥതയില്ല, ഇപ്പോ വീട്ടിലും സ്വസ്ഥതയില്ല… ”

പാപ്പി മനോ വിഷമത്തോടെ പറഞ്ഞു.

 

” ഇവിടെ കിടന്ന് വാചകമടിക്കാതെ അകത്തേക്ക് ചെല്ലാൻ നോക്ക്. ”

 

” അകത്ത് ചെന്നിട്ട് എന്തിനാ  ? ”

പാപ്പി ചോദിച്ചു.

 

” അകത്ത് നിന്റെ ആനി കാത്തിരിക്കുന്നുണ്ടാകും… ”

മത്തായി ചെറിയ നാണത്തോടെ പറഞ്ഞു.

 

” എന്നെ അവള് കാത്തിരിക്കുവാണെന്ന് അപ്പച്ചനോട് പറഞ്ഞോ..? ”

 

” എന്നോട് പറഞ്ഞില്ല, പക്ഷേ ഞാൻ ഊഹിച്ചു.. ”

മത്തായി കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

 

” അവൾടെ കാത്തിരിപ്പ് ഞാൻ ഇന്നത്തോടെ തീർക്കും… ”

പാപ്പി ദേഷ്യത്തോടെ അകത്തേക്ക് ചെന്നു.

 

” ഇവനിത് എന്നാ പറ്റി..? ”

പാപ്പിയുടെ സംസാരം കേട്ട് മത്തായി സംശയത്തോടെ ചിന്തിച്ചു.

 

പാപ്പി മുറിയിലേക്ക് ചെന്നു. ബെഡിൽ ഇരുന്ന് എന്താ കാര്യമായ ചിന്തായിലാണ് ആനി. അവളെ കണ്ടതും പാപ്പിക്ക് ദേഷ്യം ഇരച്ചു കയറി. മുഷ്ടി ചുരുട്ടികൊണ്ട് കതക് ശക്തിൽ അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *