ആനി ടീച്ചർ 11 [Amal Srk]

Posted by

 

” വിധുവിനെന്ത് പറ്റി ? ”

ആനി ആകാംഷയോടെ ചോദിച്ചു.

 

” രാത്രി ആരൊക്കെയോ ചേർന്ന് അവനെ കിഡ്‌നാപ്പ് ചെയ്യാൻ ശ്രമിച്ചു. തലനാലിഴക്കാ രക്ഷപ്പെട്ടത്. ”

സോഫി അത് പറഞ്ഞപ്പോ ആനിയുടെ ഉള്ളൊന്ന് പൊള്ളി.

 

” അവനെന്തെങ്കിലും ? ”

കലങ്ങിയ കണ്ണുകളോടെ ആനി ചോദിച്ചു.

 

” നീ ഇങ്ങനെ ടെൻഷൻ ആവേണ്ട കാര്യമൊന്നുമില്ല ആനി. അവന് ചെറിയ പരിക്കുകളുണ്ടെന്നെ ഉള്ളു,വേറെ കുഴപ്പമൊന്നുമില്ല.”

സോഫി സമാധാനത്തോടെ പറഞ്ഞു.

 

” എന്നാലും ആരായിരിക്കും അവരൊക്കെ ? എന്തിനായിരിക്കും അവനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് ? ”

ആനി സംശയത്തോടെ ചോദിച്ചു.

 

” അറിയില്ല. ചിലപ്പോ അവയവ കടത്ത് സംഘം ആവാനും ചാൻസുണ്ട്. എന്തായാലും ഗുണ്ടകള്  ഈ നാട്ടിൽ ഉള്ളവരല്ലെന്ന് അവൻ ഉറപ്പിച്ചു പറഞ്ഞു.”

 

ഈ വാർത്ത ആനിയെ വല്ലാതെ വിഷമത്തിലാക്കി. അവളുടെ കണ്ണ് നിറഞ്ഞു. സോഫിക്ക് അത് മനസ്സിലാകാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു. ഈ സമയമാണ് അമ്മച്ചി ചായയും പലഹാരങ്ങളുമായി ഹാളിലേക്ക് വന്നത്. ആ തക്കം നോക്കി ആനി വേഗം കണ്ണ് തുടച്ചു.

 

” ചായ മാത്രം മതിയാരുന്നു,എന്തിനാ ഈ പലഹാരങ്ങളൊക്കെ ? ”

സോഫി ചോദിച്ചു.

 

” ഒന്ന് രസം നോക്ക് മോളെ. ഇതൊന്നും പുറത്ത് നിന്ന് വാങ്ങിയതല്ല, ഞാൻ ഉണ്ടാക്കിയതാ.”

 

” ഒന്ന് ടേസ്റ്റ് നോക്ക് ടീച്ചറെ, അമ്മച്ചിക്ക് നല്ല കൈപുണ്യ ”

വിഷമം പുറത്ത് കാണിക്കാതെ ആനി പറഞ്ഞു.

 

” എന്തായാലും അമ്മച്ചി എന്നിക്ക് തരാൻ കൊണ്ടുവന്നതല്ലെ ? ടേസ്റ്റ് നോക്കിയിട്ട് തന്നെ ബാക്കി കാര്യം.”

ശേഷം പ്ളേറ്റിയിൽ നിന്നും ഒരു കുഴലപ്പം എടുത്തു കഴിച്ചു.

 

” കൊള്ളാല്ലോ അമ്മച്ചി. ”

സോഫി കഴിച്ചുകൊണ്ട് പറഞ്ഞു.

 

” കുറച്ചു ഞാൻ പൊതിഞ് വീട്ടിലോട്ട് തരാം ”

 

” ആയിക്കോട്ടെ അമ്മച്ചി.”

സോഫി ചിരിച്ചുകൊണ്ട് മറുപടി നൽകി.

 

കുറച്ചു നേരം കൂടി വർത്തമാനങ്ങളൊക്കെ പറഞ്ഞ ശേഷം സോഫി യാത്രപറഞ്ഞു പോയി.

Leave a Reply

Your email address will not be published. Required fields are marked *