ആനി ടീച്ചർ 11 [Amal Srk]

Posted by

അതും പറഞ്ഞുകൊണ്ട് മനുവും,ആൽഫിയും പോകാനൊരുങ്ങി.

 

” ഡാ പോവല്ലേ.”

വിധു അവരെ പിന്നീന്ന് വിളിച്ചു.

 

പാപ്പിയുടെ അനിയത്തി മോളിയുടെ കൂടെ അടുക്കള പണിയിൽ മുഴുകിയിരിക്കുകയാണ് ആനി.ഈ സമയം അമ്മച്ചി മറിയ അടുക്കളയിലേക്ക് കയറിവന്നു. രാവിലെ തിരക്ക് കൂടുന്നതിന് മുൻപ് സാധനം വാങ്ങിക്കാൻ റേഷൻ പീടികയിൽ പോയതാണ് അവർ.

 

” എടി മോളിക്കുട്ടി നിന്നോട് ഞാൻ പറഞ്ഞതല്ലേ ആനിയെ കൊണ്ട് പണിയൊന്നും ചെയ്യിക്കരുതെന്ന്.”

അമ്മച്ചി ഉറക്കെ പറഞ്ഞു.

 

” അയ്യോ അമ്മച്ചി മോളിക്കുട്ടിയെ വഴക്ക് പറയണ്ട.അവള് പറഞ്ഞതാ എന്നോട് പണിയൊക്കെ അവൾ ചെയ്തോളാംന്ന്. മുറിയില് വെറുതെയിരുന്ന് ബോറടിച്ചപ്പൊ അത് മാറ്റാൻ വേണ്ടി ചില്ലറ പണിയെടുത്തൂന്നെ ഉള്ള ഞാൻ..”

ആനി ചിരിച്ചുകൊണ്ട് പറഞ്ഞു.

 

” മോളെ ആനി… എനിക്കും,മോളിക്കുട്ടിക്കും ചെയ്യാനുള്ള പണിമാത്രേ ഇപ്പഴി വീട്ടിലുള്ളു. മോൾക്കിപ്പോ വേണ്ടത് നല്ല വിശ്രമാ. നിറവയറും കൊണ്ട് നീ അടുക്കള പണിയെടുക്കുന്നത് പാപ്പിയങ്ങാനും കണ്ടാൽ, പിന്നെ അത് മതി ഇവിടൊരു വഴക്ക് നടക്കാൻ.”

 

” അതെ ഏട്ടത്തി പാപ്പിച്ചായന് ഇതൊന്നും ഇഷ്ടാവില്ല. ഏട്ടത്തി മുറിയിൽ ചെന്നിരുന്നോ. അല്ലേൽ ഇതും പറഞ് ഇച്ചായൻ ഞങ്ങടെ മെക്കിട്ട് കയറും. ”

മോളിക്കുട്ട പറഞ്ഞു.

 

” ശെരി, എന്ന ഞാൻ മുറിയിലോട്ട് ചെല്ലാം.”

അമ്മച്ചിയോട് അങ്ങനെ പറഞ് മനസ്സിൽ പാപിയെ പ്രാകികൊണ്ട് ആനി മുറിയിലേക്ക് ചെന്നു.

 

ഈ സമയം കോളിംഗ് ബെൽ മുഴങ്ങി.

 

” പുറത്താരോ വന്നിട്ടുണ്ട്.”

മോളിക്കുട്ടി പറഞ്ഞു.

 

” നീ മീൻ കഴുകി വെക്ക് ഞാൻ പോയി ആരാന്ന് നോക്കീട്ട് വരാം.”

അതും പറഞ് അമ്മച്ചി ഉമ്മറത്തേയ്ക്ക് നടന്നു.

 

പുറത്ത് സാരിയുടുത്ത് ബാഗ് തോളിൽ തൂക്കിയ ഒരു സ്ത്രീയെ കണ്ടു. അമ്മച്ചിയെ കണ്ടയുടനെ അവൾ പുഞ്ചിരിച്ചു.

 

” നീ ഇവിടുള്ള സ്കൂളിലെ ടീച്ചറല്ലേ ? ”

ചെറിയൊരു സംശയത്തോടെ അമ്മച്ചി ചോദിച്ചു.

 

” അതെ.”

 

” ആനിയുടെ കൂട്ടുകാരിയാണല്ലേ ? എന്താ മോൾടെ പേര് ? “

Leave a Reply

Your email address will not be published. Required fields are marked *