ഈ സമയം സോഫി, വിധുവിന്റെ തലയിൽ പതിയെ തലോടി. ടീച്ചർക്ക് കുട്ടികളോട് തോന്നുന്ന വാത്സല്യം ആ തലോടലിൽ പ്രകടമായിരുന്നു.
” വിധു.. നീ നന്നായി റസ്റ്റ് എടുക്ക്. എല്ലാം ശെരിയായ ശേഷം മാത്രം പുറത്തോട്ടൊക്കെ ഇറങ്ങിയാൽ മതി. ഞാൻ ഇറങ്ങട്ടെ. സമയം കിട്ടുമ്പോ വിളിക്കാം. ”
മറുപടിയായി അവൻ തലയാട്ടി. അധികം താമസിയാതെ എല്ലാവരോടും യാത്ര പറഞ്ഞ ശേഷം ടീച്ചർ അവിടെനിന്ന് പോയി.
” ടീച്ചറെന്താ നിങ്ങടെ കൂടെ ? ”
വിധു സംശയത്തോടെ ചോദിച്ചു.
” ടീച്ചറെ ഇങ്ങോട്ട് വരുന്ന വഴിക്ക് കണ്ടതാ. നിന്റെ കാര്യം പറഞ്ഞപ്പോ കൂടെ പോന്നു.”
മനു പറഞ്ഞു.
അത് കേട്ടപ്പോൾ വിധുവിന് സമാധാനമായി.
” ഇവിടെ വന്നപ്പൊ മുതല് ഞങ്ങള് ശ്രദ്ധിക്കുന്നതാ സോഫി ടീച്ചർക്ക് നിന്റെ കാര്യത്തിൽ ഒരു പ്രേത്യേക താല്പര്യം.”
” പൂർവ്വ വിദ്യാർത്ഥിക്ക് അപകടം പറ്റിയാൽ കാണാൻ വരുന്നത് എല്ലാ ടീച്ചർമാരും ചെയ്യുന്നതല്ലേ ? അതിനെന്താ പ്രശ്നം..? ”
” അത് മാത്രമല്ല നിന്നോടുള്ള ടീച്ചറുടെ പെരുമാറ്റവും അത്ര പന്തിയല്ല.”
മനു പറഞ്ഞു.
” ഞാനും സോഫി ടീച്ചറും തമ്മിൽ അവിഹിതമുണ്ടെന്നല്ലേ നിങ്ങള് പറഞ്ഞുവരുന്നത് ? ”
” അതെ ഞങ്ങൾക്ക് ആ കാര്യത്തിൽ നല്ല സംശയമുണ്ട്. ”
മനു പറയുന്നതിലൊന്നും ഒരു കാര്യവും ഇല്ലെന്ന മട്ടിൽ വിധു പുച്ഛിച്ചു.
” നീ പുച്ഛിക്കുകയൊന്നും വേണ്ട. എനി ഈ കാര്യം പറഞ്ഞ് വഴക്കടിക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല. സത്യം എന്താണെന്ന് വച്ചാ നീ പറ,ഞാനും ആൽഫിയും നിനക്ക് അന്യരോന്നും അല്ലല്ലോ ? കുട്ടിക്കാലം മുതൽക്കേയുള്ള നിന്റെ ബെസ്റ്റ് ഫ്രണ്ട്സല്ലേ.”
അവൻ പറഞ്ഞത് വിധുവിന് നന്നായി ഫീൽ ചെയ്തു. സത്യം തുറന്ന് പറയണോ,വേണ്ടയോ എന്ന ചിന്തകൾ അവന്റെ മനസ്സിൽ മിന്നി മറഞ്ഞു.
” വാടാ നമ്മക്ക് പോകാം ”
ആൽഫി മനുവോട് പറഞ്ഞു.
” എന്നാ ശെരി വിധു ഞങ്ങള് ഇറങ്ങാം. പരിക്കൊക്കെ മാറി നീ ഗ്രൗണ്ടിലോട്ട് വാ. “