“ഗൈനക്കോളജിസ്റിനെയോ, എന്തിനു ? ”
“അല്ല ഛർദി, ബോധം പോക്ക്, അപ്പൊ ഗർഭം അല്ലെ”
“എടാ മണുകുണാപ്പാ, കെട്ടിയോൻ ജയിലിൽ ആയിട്ട് 6 മാസം ആയി, പിന്നെങ്ങനാടാ ഇപ്പൊ ഗർഭം വരുന്നേ”
“ഓഹ് അത് ഞാനോര്ത്തില്ല” ……..ശേഷം ഇടം കണ്ണിട്ടു ജയകൃഷ്ണനെ നോക്കി ….” ഇനി സാറെങ്ങാനും, ഈ പെണ്ണുമ്പിള്ളയെ സാർ നോക്കി വെള്ളം ഇറക്കുന്നത് ഞാൻ ഇപ്പോഴും കാണുന്നതാ”
പച്ചത്തെറിയാണ് അച്യുതന് തിരിച്ചു കിട്ടിയത്, ചെവി പൊത്തി കൊണ്ട് അവൻ കാറിലേക്ക് ഓടി കയറി.
ജയകൃഷ്ണൻ തന്റെ കൈകളിൽ താങ്ങി കിടക്കുന്ന ഗൗരിയെ വണ്ടിയിലേക്ക് വലിച്ചു കയറ്റി, പിറകിലെ സീറ്റിൽ കിടത്തി. മറുഭാഗത്തെ ഡോർ തുടന്ന് ഗൗരിയുടെ തല എടുത്തു മടിയിൽ വെച്ചു.
“വണ്ടി വിടെടാ തെണ്ടീ, ആദ്യം കാണുന്ന ആശുപത്രിയിൽ നിർത്തിയാൽ മതി.”
അച്യുതൻ കാർ മുന്നോട്ടെടുത്തു, തന്റെ മടിയിൽ കിടക്കുന്ന സൗന്ദര്യ ധാമത്തെ നോക്കി കൊതിയോടെ ജയകൃഷ്ണൻ ഇരുന്നു. പാതി തുറന്ന ആ ചുണ്ടുകൾക്ക് മേലെ തന്റെ ചുണ്ടു ചേർത്ത് വെക്കാൻ അയാൾ കൊതിച്ചു.
ഹൈവെയുടെ സൈഡിൽ ഉള്ള ചെറിയൊരു ആശുപത്രീയുടെ ബോർഡ് ശ്രദ്ധിച്ച അച്യുതൻ വണ്ടി അവിടേക്കു ഓടിച്ചു കയറ്റി. തിരക്കൊന്നുമില്ലാത്ത ഒരു വില്ലേജ് ഹോസ്പിറ്റൽ ആയിരുന്നു. എന്നാലും നല്ല വൃത്തിയും വെടിപ്പും ഉണ്ട്. കാഷ്യുവാലിറ്റിക്കു മുന്നിൽ നിർത്തിയ കാറിന്റെ ഡോർ തുറന്നതും, സെക്യൂരിറ്റി ഒരു വീൽ സ്‌ട്രെച്ചറുമായി എത്തി. മൂന്ന് പേരും കൂടി ഗൗരിയെ സ്‌ട്രെച്ചറിൽ കിടത്തിയ ശേഷം ജയകൃഷ്ണനും സെകുരിറ്റിയും അപ്പോൾ ഇറങ്ങി വന്ന ഒരു നേഴ്സും കൂടി സ്‌ട്രെച്ചർ തള്ളി അകത്തേക്ക് പോയി. അച്യുതൻ കാർ പാർക്കിങ്ങിലേക്കു എടുത്തു.
” ബിപി കുറഞ്ഞത് കൊണ്ടാണ്, നല്ല ക്ഷീണവും ഉണ്ട്. ഞാൻ ഒരു ഇൻജെക്ഷൻ തരാം, ഒരു 3 മണിക്കൂർ ഒബ്സർവേഷനിൽ നിൽക്കട്ടെ, എന്നിട്ടു പ്രശ്നം ഒന്നുമില്ലേ പോകാം.” കാഷ്വാലിറ്റി ഡോക്ടർ പറഞ്ഞു.
“സാറേ നമുക്ക് കോട്ടയം വരെ പോകേണ്ടതാണ്.”
“ഈ അവസ്ഥയിൽ ഒരു ലോങ്ങ് ഡ്രൈവ് ഒഴിവാക്കണം, വൈകിട്ട് പ്രശനം ഒന്നുമില്ലേൽ പോകാമല്ലോ, സിസ്റ്റർ ഒരു റൂം റെഡി ആക്കി കൊടുക്കൂ.”