പ്രതീക്ഷിച്ച പോലുള്ള തർക്കമോ എതിർപ്പോ ഒന്നും ഉണ്ടാക്കാതെ സ്വത്തു ഭാഗം വെക്കുന്ന കാര്യത്തിൽ നീക്കുപോക്കു നടന്നു. മാധവൻ കവലയിലേക്കു സൈക്കിളിൽ പുറപ്പെട്ടു.. റേഷൻ കടക്ക് സമീപം തുടങ്ങിയ സ്റ്റേഷനറി കട നല്ല ലാഭത്തിൽ ആണ്. ഉണ്ടപക്രുവും ത്രിവിക്രമൻ പിള്ളയും ആയിരുന്നു ആദ്യ ജോലിക്കാർ, ഒരാഴ്ച കൃത്യമായി വന്ന ത്രിവിക്രമൻ പിള്ള പിന്നെ ആ വഴിക്കു വന്നത് കുറെ ദിവസങ്ങൾക്കു ശേഷം ആണ്. അപ്പോളാണ് പൂജാരി ജോലിക്കു പുറമെയുള്ള സമയം കടയിൽനിന്നോട്ടെ എന്ന് അമ്പലത്തിൽ പുതിയതായി പൂജാരി ആയി വന്ന മോഹന കൃഷ്ണൻ ചോദിച്ചത്. മാധവൻ അത് സമ്മതിച്ചു. കട രാവിലെ തുറക്കുന്നത്, ഉണ്ടപക്രുവും കൂടി ആണ്, സത്യാഭാമയും ( മോഹന കൃഷ്ണന്റെ ഭാര്യ) (റെഫറൻസ് നിവേദ്യം – 𝄞𝄞കൊലകുഴൽ വിളി കേട്ടോ രാധേ എൻ രാധേ 𝄞𝄞)
പൂജാകര്മങ്ങള് കഴിഞ്ഞ ശേഷം മോഹന കൃഷ്ണൻ ചാര്ജെടുക്കും. സത്യഭാമ വീട്ടിൽ പോയി ഭക്ഷണം തയ്യാറാക്കി ഉച്ചക്ക് ശേഷം വരും. ഭക്ഷണം കഴിഞ്ഞാൽ മോഹനകൃഷ്ണ അമ്പലത്തിലേക്ക് പോകും സത്യഭാമ രാത്രി അവൻ വരുന്നത് വരെ ഷോപ്പിലെ കാര്യങ്ങൾ നോക്കും. ഇതാണ് അവരുടെ രീതി. നമ്പൂരിച്ചന്റെ മരണത്തിനു മുന്നേ തന്നെ ഇവർ രണ്ടു പേരും ആ ഇല്ലത്തിലെ ഒരു മുറിയിൽ വാടകക്ക് താമസം തുടങ്ങിയിരുന്നു. പ്രഭ പോയ ശേഷം ഒറ്റക്കായിരുന്ന അച്യുതൻ നമ്പൂതിരിക്ക് ഒരു കൂട്ടായിരുന്നു ഇവർ, , ഒപ്പം ഭാമ വീട് വൃത്തിയായി സൂക്ഷിക്കുകയും ചെയ്യും.
പോകുന്ന വഴിയേ മാധവൻ ആലോചിച്ചു, സ്റ്റേഷനറി ഒന്ന് കൂടി വിപുലീകരിക്കണം. കുറച്ചു കൂടി സ്റ്റാൻഡുകൾ ആവശ്യമുണ്ട്, മുമ്പൊരിക്കൽ അതിനുള്ള ഒരുക്കങ്ങൾ എല്ലാം ചെയ്തതാണ്. അപ്പോഴാണ് നമ്പൂരി പോലീസിന്റെ മരണം സംഭവിച്ചത്. അത് മാധവനെ കുറെയേറെ തളർത്തി. ഇനി ഇറങ്ങണം, നല്ല സ്റ്റാൻഡ് കാശ് കൊടുത്തു വാങ്ങിക്കാൻ മടിച്ചു, സെക്കൻഡ് ഹാൻഡ് ഉണ്ടോ എന്ന് നോക്കി നടന്നു കുറെ സമയം കളഞ്ഞു. പുതിയത് ഒന്ന് ചെയ്തു തരാൻ ഓർഡർ കൊടുത്തേക്കാം.
കടയുടെ വരാന്തയിൽ പതിവില്ലാതെ ഇരിക്കുന്ന മുകുന്ദനുണ്ണി വക്കീലിനെ കണ്ടു ചിരിച്ചു കൊണ്ട് മാധവൻ ഷോപ്പിലേക്ക് കയറി