പിന്നെ രേഖക് കുറുമ്പ് കുറച്ച് കൂടുന്നു ഉണ്ടാട്ടോ അജു.”
“പോട്ടെ എന്റെ ദീപു.
പെണ്ണ് ഒന്ന് മൈൻഡ് ഒക്കെ സെറ്റ് ആയി വരട്ടെ..
ഡോക്ടർ പറഞ്ഞത് ഒക്കെ ഓർമ്മ ഇല്ലേ ദീപു.
എനിക്കും പേടി ഉണ്ട്. വീണ്ടും.”
“വിടാടാ പോട്ടെ.. ഞാൻ ചുമ്മാ പറഞ്ഞതാ.”
“അതേ നാളെ ഗായത്രി യേ ഞാൻ വേറെ ഒരിടത്തേക്. ഇവളെ നമ്മുടെ ഒപ്പം നിർത്തിയാൽ അത് ചിലപ്പോ ചിത്തപ്പേര് ആകും.അവള്ക്ക് ഒരു കുഞ്ഞു ഇല്ലേ വലുതാകുമ്പോൾ.”
ദീപു ഒന്നും മിണ്ടില്ല.
അത് കണ്ടു ഞാൻ.
“നിനക്ക് എപ്പോ വേണേലും ഇവളെ കാണാൻ പോകാം. ”
“ദീപുച്ചി വിളിച്ചാൽ ഈ ഞാൻ ഇങ് ഓട്ടോ വിളിച്ചു എത്തും.”
ഗായത്രി ആയിരുന്നു പറഞ്ഞേ.
ദീപ്തി ക് ഒരു കൂട്ടായിരുന്നു ഗായത്രി എന്ന് എനിക്ക് അറിയാം പക്ഷേ ഗായത്രി യേ ഇവിടെ നിർത്തുന്നത് സൈഫ് അല്ലാ എന്ന് എനിക്ക് നന്നായി മനസിലായി.
പിന്നെ ഞങ്ങൾ കിടക്കാൻ നോക്കി.
അപ്പോഴാണ് ഓടി വന്ന് എന്നെ കെട്ടിപിടിച്ചു ഒരു ഉമ്മാ തന്നിട്ട് ഗുഡ് നൈറ്റ് പറഞ്ഞു രേഖ പോയി.
ഞാൻ ഒരു പുതപ്പും മുടി സുഖം ആയി സോഭയിൽ കിടന്നു ഉറങ്ങി.
പിറ്റേ ദിവസം രേഖ എന്നെ വിളിച്ചു ഉണർത്തി.
സമയം നോക്കിയപ്പോൾ 9മണി കഴിഞ്ഞിരിക്കുന്നു.
“ജൂലി എന്ത്യേ?”
“അവൾ രാവിലെ തന്നെ പോയി.
ഏട്ടനെ എഴുന്നേപ്പിക്കണ്ട ഉറങ്ങട്ടെ എന്ന് പറഞ്ഞു അവൾ.
അതേ ഏട്ടാ ഗായത്രി ചേച്ചിയെ.”
“അതേടി…”
അവൾ ഒന്നും പറഞ്ഞില്ല.
ഞാൻ എഴുന്നേറ്റു റെഡി ആയി വന്നപ്പോൾ ഗായത്രിയും കുഞ്ഞും റെഡി ആയി കഴിഞ്ഞിരുന്നു.
രേഖക് ആണേൽ കുഞ്ഞിനെ വിട്ട് പിരിയാൻ തോന്നുന്നില്ല.
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.
അപ്പോ ഗായത്രി രേഖയോട് പറഞ്ഞു.
“നിനക്ക് എപ്പോ വേണേലും ഇവനെയും എന്നെയും കാണാം വരാം.
പിന്നെ ഫോൺ ഇല്ലെടോ.. അതിൽ ഒന്ന് വിളിച്ചാൽ അപ്പൊ തന്നെ ഗായത്രി യും കുഞ്ഞു നിന്റെ മുന്നിൽ എത്തി ഇരിക്കും.”
“അതൊന്നും വേണ്ടാ ചേച്ചി.
എനിക്ക് കാണണം എന്ന് തോന്നിയാൽ അജു ട്ടൻ കൊണ്ട് കാണിച്ചോളും.