ഞാൻ അവളെ ഫോണിൽ വിളിച്ചു കൊണ്ട് വീട്ടിലേക് നടന്ന്.
“ഇവളുമാർ ഉറങ്ങിട്ട് ഇല്ലേ.”
വീട്ടിൽ വെളിച്ചം കണ്ട് ഞാൻ പറഞ്ഞു പോയി.
അപ്പോഴേക്കും ഫോൺ ദീപു എടുത്തു.
“പറ അജു.”
“ദേ ഞാൻ വന്നുടോ കതക് തുറക്കു ന്നെ.”
“ഹം.”
ഫോൺ കട്ട് ചെയ്തു.
കതകിന്റെ അടുത്ത് വന്ന് നിന്ന്.
കതക് തുറന്ന ആളെ കണ്ടു ഞാൻ ഞെട്ടി പോയി.
ജൂലി ആയിരുന്നു.
“ഡീ നീ വീട്ടിൽ പോകാതെ ഇങ്ങോട്ടു ആണോ വന്നേ.
ദേ നിന്റെ അമ്മ അനോഷിക്കുന്നുണ്ടായിരുന്നു.”
ഒരു കുട്ടി നികറും ബനിയനും ഇട്ടോണ്ട് അവൾ ഇളിച്ചു കാണിച്ചോണ്ട്.
“ഞാൻ അവിടെ ചെന്നപ്പോൾ ബ്ലഡി തന്താ മാത്രം ഉള്ള്. പിന്നെ ഒന്നും നോക്കില്ല ഇങ്ങോട്ട് പോന്നു.
ഒറ്റക്ക് ഇരിക്കാൻ എനിച്ചു പേടിയാ..”
ഇത് കേട്ട് ഉള്ളിൽ ഇരുന്നു ഗായത്രി യും ദീപു ചിരിക്കുന്നുണ്ടായിരുന്നു.
“രേഖ?”
ദീപു അപ്പൊ തന്നെ പറഞ്ഞു.
“ഇവിടെ ഉണ്ടായിരുന്നു.
നീ എത്തി എന്നറിഞ്ഞോടി റൂമിൽ കയറി ഡ്രസ്സ് മറുവാ.
എന്ന് തോന്നുന്നു.”
അപ്പോഴേക്കും അവൾ ഒരു ബനിയനും നൈറ്റ് ഇടാൻ പറ്റിയ ഒരു പാന്റും ഇട്ടോണ്ട് അങ്ങോട്ട് വന്ന്.
അത് കണ്ട് ജൂലി.
“യേ..”
ഞാൻ രേഖയുടെ മുഖത്തേക്ക് നോക്കി.
അവൾ നാണത്തോടെ ഒന്ന് ചിരിച്ചു.
“ഡീ നിന്റെ അമ്മ ഒറ്റക്ക് ഉള്ള്.
വേണേൽ കൊണ്ട് വിടാം.”
“ഞാൻ അമ്മയെ വിളിച്ചു പറഞ്ഞു.
ഇന്ന് രേഖയുടെ വീട്ടിൽ ആണെന്ന്.”
“അതേ ഇവിടെ കിടക്കാൻ ഒന്നും സ്ഥലം ഇല്ലടോ.”
“ഓ.
ഞാൻ ദീപ്തി ചേച്ചിയുടെയും ഗായത്രി ചേച്ചിയുടെയും കൂടെ. ബെഡിന്റ ഒരു സൈഡിൽ കിടന്നോളാം.
രായവും റാണിയും സുഖം ആയി കിടന്നോ.
ഞാൻ ശല്യത്തിന് വരണില്ലേ.”
അത് പറഞ്ഞു എല്ലാവരും ചിരിയായി.
എനിക്ക് ചിരി വരുന്നുണ്ടേലും ഞാൻ അടക്കി പിടിച്ചു.
“ഇയാളും രേഖയും ബെഡിൽ കിടന്നോ. ഞാൻ ഈ ശോഭയിൽ കിടന്നോളാം.”
അത് പറഞ്ഞോടേ രണ്ടണ്ണം മുറിയിലേക് ഓടി.
ഞാൻ സോഫയിൽ ഇരുന്നു.
“ജൂലി ഉച്ചക്ക് വന്നതാ.
രണ്ടും ചുറ്റികറങ്ങൽ ആയിരുന്നു. പിന്നെ ഇവിടെ കിടന്ന് ഓരോ കളികൾ ആയിരുന്നു.