എനിക്ക് അറിയാം ആയിരുന്നു.
ജൂലി ഒരിക്കലും അവളുടെ തന്ത ഉള്ളപ്പോൾ ഇവളെ ഈ വീട്ടിലേക് കൊണ്ട് വരില്ല. അവള്ക്ക് നല്ല പേടിയാ. ഇവളെ എന്തെങ്കിലും ചെയ്യുമോ എന്നൊക്കെ. ഇപ്പൊ പുള്ളി ബെഡിൽ അല്ലോ അപ്പൊ നോ പ്രോബ്ലം.
കുറച്ച് നേരം കഴിഞ്ഞപ്പോൾ ഞാനും അകത്തേക്കു പോയി അവളുടെ റൂമിൽ എത്തി.
അവിടെ രേഖ അവള്ക്ക് ഇഷ്ടം ഉള്ള പുസ്തകം തപ്പി എടുക്കുക ആയിരുന്നു.
എലിസ്ബത് ആണേൽ അവളോട് സംസാരിച്ചു ഇരിക്കുക ആയിരുന്നു.
“ഇനി ഇപ്പൊ എനിക്ക് ഇവിടെ പണി ഒന്നും ഇല്ലാ എന്ന് തോന്നുന്നു. ഞാൻ പോകുവാ.”
ഞാൻ എലിസ്ബത്തിനോട് പറഞ്ഞപ്പോൾ.
“ഏട്ടാ ഞാനും.
ഇത് മതി ആന്റി പിന്നെ വന്ന് ഞാൻ എടുത്തോളാം. ജൂലി നാളെ ഇങ് വരില്ലേ.”
“ശെരി മോളെ…”
പിന്നെ ഞങ്ങൾ എലിസ്ബത്തിനോട് യാത്ര പറഞ്ഞു ഇറങ്ങാൻ നേരം.
“ഇടക്ക് ഒക്കെ ഇങ്ങോട്ട് വരണം കേട്ടോ മോളെ.”
“ആഹ്മ് ആന്റി.”
അങ്ങനെ ഞങ്ങൾ കനൽ ബൻഡ് റോഡിലൂടെ നടന്ന്. ദൂരം കുറവ് ആയത് കൊണ്ട് ഞാൻ ബൈക്ക് എടുത്തില്ലായിരുന്നു.
“ഡീ.”
“എന്താ ഏട്ടാ.”
“നീ അധികം ഇറങ്ങി നടക്കണ്ട.
ചിലപ്പോ ആരെങ്കിലും കൊതികൊണ്ട് പോയാൽ.
ഞാൻ പട്ടാണി ആകില്ലേ.”
അവൾ ചിരിച്ചിട്ട്.
“ഏട്ടൻ എന്റെ ഒപ്പം ഉള്ളോടത്തോളം കാലം എന്നെ ആരും കൊണ്ട് പോകില്ല. ഇനി ഇപ്പൊ എന്നെ കൊണ്ട് പോയെങ്കിൽ അത് എന്റെ ശവം മാത്രം ആയിരിക്കും .”
“ഡീ ഡീ….
വേണ്ടാത്തത് ഒന്നും പറയല്ലേ.
എനികെ സ്വന്തം എന്ന് പറയാൻ ഇയാൾ മാത്രം ഉള്ള് ഉറച്.”
“പക്ഷേ ഏട്ടന് സ്വന്തം എന്ന് പറയാൻ ഇപ്പൊ ഒരുപാട് പേര് ഉണ്ട്. ഞാൻ, ദീപ്തി, ഗായത്രി, ഗായത്രിയുടെ വാവ, പിന്നെ ദീപ്തി ചേച്ചിയുടെ ഉള്ളിൽ ഉള്ള കുഞ്ഞി വാവ.”
“അയ്യാടി.”
“പിന്നെ നാളെ ജൂലി ഏതുവല്ലേ..
ഏട്ടന്റെ ഫ്രണ്ട്.”
“അപ്പൊ നിന്റെ യോ.”
“എന്റെ എന്റെ ക്ലോസ് ഫ്രണ്ട്.”
“ഈ പ്രാവശ്യം എന്താകുമോ പ്ലാൻ?”
“ഈ പ്രാവശ്യം ഞങ്ങൾ ഒരു പ്ലാൻ വെച്ചിട്ട് ഉണ്ട്.