ആ ഓട്ടോ നിർത്തിയില്ലെന്ന് മാത്രമല്ല, അവന്റെ ദേഹത്ത് ചളി തെറിപ്പിച്ചുകൊണ്ട് പാഞ്ഞുപോവുകയാണ് ചെയ്തത്. സംഗതി ദീപുവിനെ ഫോണിൽ കിട്ടിയപ്പോൾ ഒരു സമാധാനം ഒക്കെ ആയെങ്കിലും, രാവിലെ തൊട്ടുള്ള യാത്രയും, ക്ഷീണവും, വിശപ്പും കാരണം ബെന്നിയ്ക്ക് ആകെ പൊളിഞ്ഞിരിയ്ക്കുകയായിരുന്നു. എങ്ങനെയെങ്കിലും ദീപുവിന്റെ മുറിയിൽ എത്തി രണ്ടെണ്ണം അടിച്ചിട്ട് കിടക്കാം എന്ന് വെച്ചാൽ ആകെ മൂഞ്ചി. അതും പോരാഞ്ഞിട്ട് മഴയും. അതിന്റെ ഇടയിൽ ആണ് ഇത്. “കുണ്ണ തായോളി, നോക്കീട്ട് പോടാ മൈരേ,” ബെന്നി വിളിച്ചു പറഞ്ഞു. പറഞ്ഞു കഴിഞ്ഞപ്പോഴാണ് പറഞ്ഞത് കുറച്ച് ഉറക്കെ ആയിപ്പോയോ എന്ന് അവന് സംശയം തോന്നിയത്. ഓട്ടോ അധികദൂരം പോയിരുന്നില്ല. അവൻ നോക്കിനിൽക്കെ പെട്ടെന്ന് ഓട്ടോ ഒന്നു നിന്നു. അതിൽ നിന്ന് ഡ്രൈവർ പുറത്തേയ്ക്ക് തലയിട്ടു.
ബെന്നി ഒന്നു പതറി. എങ്കിലും എന്തിനും റെഡിയായി അവനും നിന്നു. കട്ടത്താടിയും ചുരുണ്ടമുടിയുമുള്ള അയാളുടെ കണ്ണിലെ കലിപ്പ് ആ ഓട്ടോയിലെ മങ്ങിയ വെളിച്ചത്തിലും അവന് കാണാമായിരുന്നു. കാര്യം ബെന്നി അങ്ങനെ പേടിക്കുന്ന കൂട്ടത്തിൽ ഒന്നുമല്ല. നാട്ടിലും കോളേജിലും ഒക്കെ ആയി ഉണ്ടാക്കിയ അടിക്ക് കയ്യും കണക്കുമില്ല. പക്ഷെ ഇത് സീൻ വേറെയാണ്, പരിചയമില്ലാത്ത നാടും റോഡും. എങ്കിലും പേടി മുഖത്ത് കാണിക്കാതെ അവൻ നിന്നു.
എന്ത് വന്നാലും ഒന്നെങ്കിലും അവനിട്ട് പൊട്ടിക്കും, ബെന്നി ഉറപ്പിച്ചു. ഏതാണ്ടൊരു അരമിനിട്ടോളം അങ്ങനെ നിന്ന ശേഷം ഓട്ടോ ഡ്രൈവർ ചുറ്റും നോക്കി പിന്നെ ബെന്നിയെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് വണ്ടി മുന്നോട്ടെടുത്തു. അകന്നുപോകുന്ന ഓട്ടോ നോക്കികൊണ്ട് എന്തുചെയ്യണമെന്നറിയാതെ അല്പനേരം ബെന്നി നിന്നു. ഇനി അവന് വല്ല വട്ടോ മറ്റോ ആണോ ആവോ? ബെന്നി ഓട്ടോ വന്ന ദിശയിലേക്ക് നോക്കി. അവിടെ വീടോ വഴിയോ ഒന്നുമില്ല ഒരു മതിലാണല്ലോ, “ഇവൻ മതിലിന്റെ മോളിലൂടെ ഓട്ടോ പറത്തിയാണോ വന്നതാവോ?” ബെന്നി അങ്ങോട്ട് നടന്നു.
അടുത്തെത്തിയപ്പോഴാണ് അത് മതിലല്ല, പണി നടന്നുകൊണ്ടിരുന്ന ഒരു കെട്ടിടമായിരുന്നു എന്ന് മനസ്സിലായത്. അത്യാവശ്യം മഴ കൊള്ളാതെ കേറി നിൽക്കാൻ പറ്റുന്ന ഒരു കെട്ടിടം കണ്ടപ്പോൾ അവന് ആശ്വാസമായി. ബെന്നി ധൃതി പിടിച്ച് അങ്ങോട്ട് കേറി നിന്നു. നന്നായി കാറ്റുവീശാൻ തുടങ്ങിയപ്പോഴാണ് അവൻ കെട്ടിടത്തിന്റെ പുറം തിണ്ണയിൽ നിന്ന് അകത്തേക്ക് കയറിയത്. അതൊരു രണ്ടുനില കടമുറി ആയിരുന്നു. താഴെയും മുകളിലുമായി രണ്ടോ മൂന്നോ മുറികൾ ഉള്ളത്. ബെന്നി ഒരുവിധം തപ്പിത്തടഞ്ഞ് അകത്തെത്തി. കണ്ണിൽ കുത്തുന്ന ഇരുട്ട്.