സൂസൻ 16 [Tom]

Posted by

ഞാൻ സ്വിച്ച് ഓഫ്‌ ആയ ഫോൺ എടുത്ത് അവിടെ ഉണ്ടായിരുന്ന ചാര്ജറിൽ കുത്തി ഇട്ടു സ്വിച്ച് ഓൺ ആക്കി വച്ചു.. സ്വിച്ച് ഓൺ ആക്കിയപ്പോൾ തന്നെ മിസ്സ്‌ കാൾ ന്റെ കൊറേ ഏറെ മെസ്സേജ് വന്നിരുന്നു…

എന്നിട്ടു ഞാൻ മുകളിലത്തെ നിലയിൽ പുറത്തേക്കു ഓപ്പൺ ടെറസിൽ പോയി ആ ഇരുട്ടത് ഇരുന്നു ഒരു സിഗരറ്റു കത്തിച്ചു…

ഒരണം കഴിഞ്ഞു അടുത്തത് കത്തിക്കാൻ എടുക്കുമ്പോൾ പുറകിൽ നിന്നു എന്നെ ആരോ പയ്യെ സ്വരത്തിൽ വിളിച്ചു…

“ഡാ ടോമേ….”

ഞാൻ സിഗേരറ്റ് താഴ്ത്തി ഒന്നു തിരിഞ്ഞു നോക്കി..

ഇരുട്ടത്തു നിലാവ് ഉള്ളത് കൊണ്ട് തന്നെ ആ മുഖം വെക്ത്യം ആയിരുന്നു.. മറ്റാരും അല്ല ഗായത്രി ചേച്ചി ആയിരുന്നു…

ഗായത്രി ചേച്ചിയെ കണ്ടപ്പോഴേക്കും ഞാൻ സിഗേരറ്റ് എടുത്തു കവർ ൽ ആക്കി… ചേച്ചി എന്റെ അടുത്തേക്ക് വന്നു…

“നിനക്ക് ഈ ശീലവും ഉണ്ടോ???” ഒന്നു കറുപ്പിച്ചു സംസാരിച്ചു ചേച്ചി…

“എപ്പോഴും ഒന്നുമില്ല ചേച്ചി, വല്ലപ്പോഴുമേ ഉള്ളു ”

“വല്ലപ്പോഴും ആയാലും ഇതൊക്കെ നല്ലത് അല്ലാട്ടോ…” ആരോടന്നില്ലാതെ ചേച്ചി മുഖം താഴ്ത്തി പറഞ്ഞു…

ചേച്ചിക്ക് പുകവലി ഇഷ്ട്ടം അല്ലെന്നു നല്ലോണം വെക്തമായി…

“എന്താണ് ചേച്ചി ഒരു സിഗേരറ്റ് വലിച്ചത് ആണോ ഇത്ര വലിയ കുറ്റം..”

“ഒന്നായാലും രണ്ടായാലും കുറ്റം തന്നെ…”

“ശെരി ചേച്ചി കുറ്റം തന്നെ പോരെ… ആ കുറ്റത്തിന് എന്ത് പ്രയിച്ചിത്തം ചെയ്യണം ഞാൻ ഇപ്പോൾ??” ചേച്ചിയെ ഒന്നു സോപ്പ് ഇടാൻ ഞാൻ തുനിഞ്ഞു…

“ഒരു പ്രായിചിതവും ചെയ്യണ്ട… ഇനി വലിക്കാതെ ഇരുന്നാൽ മതി…”

“ശെരി ടീച്ചറെ ഉത്തരവ്…”

“പോടാ കളിയാക്കാതെ ” എന്നും പറഞ്ഞു എന്റെ തോളിൽ ഒരു അടിവച്ചു തന്നു ചേച്ചി…

ചേച്ചിയും എന്റെ ഒപ്പം ആ നിലാവ് ഉള്ള രാത്രിയിൽ എന്റെയൊപ്പം ആ മതിലിൽ ഇരുന്നു…

“അല്ല ചേച്ചി അവിടെ പണികളിൽ അല്ലായിരുന്നോ?? എന്ത് പറ്റി പെട്ടന്ന് ഇങ്ങോട്ട്…”

“പണികൾ ചെയ്യാൻ അവിടെ കൊറേ പേർ ഇല്ലേ… പിന്നെ ഞാൻ വന്നപ്പോ പ്രാർത്ഥനക്കു ഇരിക്കാൻ മടിച്ചു കയറിയത..”

Leave a Reply

Your email address will not be published. Required fields are marked *