മരണമാസ്സ്‌ [കൊമ്പൻ]

Posted by

ഇന്നലെ കഴിഞ്ഞപോലുണ്ട്…. ഹോസ്പിറ്റലിന്റെ സെക്യൂരിറ്റി ഹമീദിനെയും രാജീവനെയുംഉറ്റുനോക്കുമ്പോ രണ്ടാളും ചാടിയിറങ്ങികൊണ്ട് ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് കയറി.

ബെഡിൽ കിടക്കുന്ന ശ്യാമും ധർമ്മനും വിൻസെന്റും ബൂട്സ് ശബ്ദം കേട്ടതും അങ്ങോട്ടേക്ക് നോകുമ്പോ ബ്ലാക്ക് & ബ്ലാക്ക് ഷർട്ടിൽ രാജീവനും കൂടെ പണ്ട് അവന്റെ എല്ലാ തല്ലുകേസിനും ഒപ്പമുണ്ടായിരുന്ന ഹമീദിനെയും കണ്ടപ്പോ ഒന്ന് പതറി. അവർ നടന്നു വരുന്നത് സ്ലോ മോഷൻ പോലെയാണ് ബെഡിൽ കിടന്നുകൊണ്ട് മൂവരും നോക്കിയത്.

അടുത്തേക്ക് തന്നെ നടക്കുമ്പോ ശ്യാമും ധർമ്മനും പരസ്പരം നോക്കി ഒന്ന് പതറികൊണ്ട് ബെഡിൽ മുകളിലേക്ക് നിരങ്ങി കിടന്നു. കൂടെയുള്ളവർ അവരെ നോക്കി തന്നെ നടന്നു ബെഡിനു അടുത്തെത്തി.

ബെഡിൽ കിടക്കുന്ന ധർമ്മന്റെ നെഞ്ചിലേക്ക് രാജീവൻ കാല് വെച്ചുകൊണ്ട് ചോദിച്ചു “സുഖമല്ലേ….?!!”

പല്ലു കടിച്ചുകൊണ്ട് ധർമ്മൻ മുരളുമ്പോ ഹമീദിന്റെ ശിങ്കിടികൾ ഊറി ചിരിച്ചു.

“അവന്റെ വരവിനു വേണ്ടി കാത്തിരിക്കുകയാണ്…നിന്നെയൊക്കെ ഈ പണിയേല്പിച്ചവന്റെ….”

ശ്യാമും വിൻസെന്റും എണീക്കാൻ ബുദ്ധിമുട്ടിയപ്പോൾ അവരെയുമൊന്നു നോക്കി അവിടെയുള്ള കസേരയിൽ ഇരുന്നുകൊണ്ട് ഹമീദ് അരയിലെ കത്തിയെടുത്തു ടേബിളിലെ ആപ്പിൾ മുറിച്ചു തിന്നാൻ തുടങ്ങി.

“രാജീവനെ തല്ലാൻ നീ എന്റെ പിള്ളേരെത്തന്നെ വിളിക്കുമല്ലെടാ..” എന്നും പറഞ്ഞു ഹമീദ് ശ്യാമിന്റെ കാരണം നോക്കിയൊന്നു പുകച്ചു.

“ഞാൻ മാത്രമല്ല ലോറൻസും മൂസയും എല്ലാരും ഒന്നുകൂടാൻ പോവാ…ഇതെല്ലം ആഘോഷിക്കാൻ… നിങ്ങളുമൊരുങ്ങിക്കോ..” ഹമീദ് ആപ്പിൾ കഷ്ണം വയിലെക്കിടു ചിരിച്ചുകൊണ്ട് ശ്യാമിന്റെ കവിളിൽ തലോടി.

“പോവാം…”

രാജീവൻ പോക്കറ്റിൽ നിന്നും കൂളിംഗ് ഗ്ലാസും വെച്ചപ്പോൾ അവന്റെ ഗ്ലാമർ നോക്കി ചിരിച്ചുകൊണ്ട് ഹമീദിന്റെ ശിങ്കിടി ആരാധനയോടെ നോക്കി നടന്നു. എല്ലാരും ജീപ്പിൽ കേറി പതിയെ വണ്ടി നീങ്ങി….

“അപ്പൊ രാജീവേട്ടനെ ജയിലലാക്കീത് ഇവമ്മാരുടെ പണിയെന്നാണോ ഹമീദിക്കാ പറയുന്നേ?” ജീപ്പിൽ നിന്നുമൊരുത്തൻ ചോദിച്ചപ്പോൾ, രാജീവൻ പോലീസ് വന്നതും വിലങ്ങു വെച്ച് പോയതുമൊക്കെ ഓർത്തുകൊണ്ട് ചാരിയിരുന്നു.

“അതേടാ ഫ്രെഡി, ഞങ്ങളെല്ലാരും കൂടെയുള്ളപ്പോൾ ഇവനെ തൊടാൻ ഞങ്ങൾ സമ്മതിക്കില്ല, അത്രയ്ക്ക് കടപ്പാടുണ്ട് എനിക്കും എന്റെ സുഹൃത്തുക്കൾക്കും, ഇവനോട്…… ഇന്നിപ്പോ അവമ്മാർ ഒരുക്കം കൂട്ടുന്നുണ്ട്….. മൃണാൾ കൂടെയിറങ്ങട്ടെ കളി കണ്ടോ… ” ഫ്രെഡി അത് കേട്ടുകൊണ്ട് ജീപ്പിൽ മറ്റുള്ളോരടെ മുഖത്തേക്ക് നോക്കി ചാർജ് ആയപോലെ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *