മരണമാസ്സ്‌ [കൊമ്പൻ]

Posted by

അകത്തു നിന്നും അവമ്മാര് വന്നപ്പോൾ, സുധി മുൻപ് കുഴപ്പക്കാരനെന്നു പറഞ്ഞ ചിന്ന കൊട്ടേഷൻ ടീമാണ് ആന്റപ്പനും വിശ്വനും എന്നോർത്തുകൊണ്ട് രാജീവൻ ഉള്ളിൽ ചിരിച്ചു. രാജീവൻ നോക്കി നിൽക്കെ ആ കാട്ടുമാക്കാൻ രാജീവന്റെ മുന്നിലൂടെ ആന്റപ്പന്റെ കഴുത്തിൽ പിടിച്ചു ജീപ്പിലേക്ക് കയറ്റാൻ നോക്കി. വിശ്വൻ അപ്പോഴും ഒന്നും മിണ്ടാതെ അവന്റെ കൂടെ ചെന്നു.

പിറകിൽ നിന്നുമൊരു ശബ്ദം “ എല്ലാരും കൂടെ പോയാലപ്പോ.. പായസമാരുണ്ടാക്കും..”

രാജീവൻ അരയിൽ നിന്നും പിസ്റ്റൾ എടുത്തു മേശപ്പുറത്തേക്ക് വെച്ച് കറക്കി. ആന്റപ്പനും വിശ്വനും അമ്പരന്നുകൊണ്ട് രാജീവനെ നോക്കി. ആന്റപ്പന്റെ കഴുത്തിൽ മുറുക്കിയ പിടി പതിയെ അയഞ്ഞു.

“നിങ്ങൾ രണ്ടു പെരിവിടെ നിക്ക്. ഇവിടെ പണിക്ക് നിക്കുന്നവരെ തോന്നും പോലെ കൂട്ടികൊണ്ട് പോയ പിന്നെ….”

ജീപ്പിലുള്ളവർ ഒന്ന് പേടിച്ചെങ്കിലും അത് കാണിക്കാതെ രാജീവന്റെ മുഖത്തേക്ക് നോക്കി നിന്നു.

“സാറെ ഹമീദിക്ക കൂട്ടികൊണ്ട് വരാൻ പറഞ്ഞതാ… ഞങ്ങളിപ്പോ എന്താ…” ആ കാട്ടുമാക്കാൻ പമ്മി പറഞ്ഞപ്പോ.

“രണ്ടു മണിക്കൂർ കഴിഞ്ഞിട്ട് പൊയ്ക്കോ എന്നല്ലേ ഞാൻ പറയുന്നുള്ളു….” രാജീവൻ പിസ്റ്റൾ എടുത്തിട്ട് ഒന്ന് ലോഡ് ചെയ്തു.

“ശെരി സാർ.. ഞങ്ങൾ വെയ്റ്റ് ചെയ്യാം… ആന്റപ്പാ ഇറങ്ങിക്കെ.. ജോലിയൊക്കെ തീർത്തേച്ചും വാ….”

അവമ്മാരിറങ്ങിയതും രാജീവനെ നോക്കി സലാം പറഞ്ഞിട്ട് അകത്തേക്ക് കയറി. ജീപ്പിലോരുത്തൻ ഫോൺ വിളിച്ചുകൊണ്ട് ആരോടോ എന്തോ പറയുന്നത് രാജീവൻ ചിരിച്ചുകൊണ്ട് നോക്കി. അവരധികം നിന്നില്ല ഉടനെ തിരിച്ചും പോയി.

അകത്തേക്ക് കയറിയ രാജീവൻ ആന്റപ്പനെയും വിശ്വനെയും കണ്ടു. അവർ പമ്മി നിന്നപ്പോൾ രാജീവൻ മുഖത്തേക്ക് നോക്കിപറഞ്ഞു.

“ഇനി ഇമ്മാതിരി പണിക്കെങ്ങാനും പോയാൽ ഞാനുണ്ടാകില്ലേ….”

“ഇല്ല രാജീവേട്ടാ.. ഞങ്ങൾ ശ്രദ്ധിച്ചോളാം…” വിശ്വൻ നന്ദിസൂചകമായി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ അവന്റെ തോളിൽ തട്ടി രാജീവനും നടന്നു.

രാജീവന്റെ ഫോണിലേക്ക് പുതിയ നമ്പറിൽ നിന്നുമൊരു കോൾ വന്നപ്പോളവനെടുത്തു.

“ഹമീദ് ആണ്… ഹമീദിക്കയെന്നു നാട്ടാര് വിളിക്കും….”

“വിളിച്ച കാര്യമെന്തെന്നു പറ…”

“ഭ പട്ടി…. വന്നാലൊന്നു വിളിച്ചൂടെ നിനക്ക് നായിന്റോനെ….”

രാജീവൻ കറങ്ങുന്ന കസേരയിലിരുന്നു ചിരിച്ചുകൊണ്ട്. “ഞാനാകെ കുറച്ചൂസം ആയിട്ടുള്ളു. തന്തപ്പടി ചാഞ്ഞപ്പോ അതെ പണിയെന്നെ തുടങ്ങിയല്ലേടാ പൂറിമോനെ…”

Leave a Reply

Your email address will not be published. Required fields are marked *