മരണമാസ്സ്‌ [കൊമ്പൻ]

Posted by

“സുധി, ഞാനൊരു വീഡിയോ അയച്ചിട്ടുണ്ടേ ? അത് നിന്റെ അളിയൻ ആണോ, നോക്കിയേ ?”

“എന്തേലും കുഴപ്പമുണ്ടോ മജീദ്.”

“അവനെന്തു കുഴപ്പം, അവൻ ആണ്കുട്ടിയല്ലേ !!”

രാജീവൻ വന്നതും പണി തുടങ്ങുമൊന്നു സുധി പേടിച്ചു ഇരിക്കുകയായിരുന്നു. വീഡിയോ കറങ്ങി പ്ലേയേ ആയി. ബാറിൽ വച്ച് പൊരിഞ്ഞ ഇടി. രാജീവൻ ഒരുത്തനെ ചാടി ചവിട്ടുന്നു. അവന്റെ മുഖത്തും കയ്യിലും നല്ലപോലെ ചോര, താഴെ രണ്ടെണ്ണം ബോധം ഇല്ലാതെ കിടക്കുന്നതും മിന്നായം പോലെ കണ്ടു.

ബിന്ദുവിനെ തല്ക്കാലം കാണിക്കണ്ട, എന്ന് വെച്ച് സുധി തിരിച്ചു മജീദിനെ വിളിച്ചു “മജീദേ, നീ സ്റ്റേഷനിൽ ഉണ്ടോ ?”

“സുധിയുടെ അളിയൻ ആണ്, കൂട്ടുകാരൻ ആണ് എന്നൊക്കെ പറഞ്ഞപ്പോ SI ഒന്നും ചെയ്തിട്ടില്ല, നീ വക്കീലിനേം കൂട്ടി വേഗം വാ !”

സുധി വേഗം കാറുമെടുത്തു സ്റ്റേഷനിൽ എത്തുമ്പോ, നിരുപമ അവിടെ എത്തിയിരുന്നു. സുധിയെ ഒന്ന് രണ്ട തവണ നിരുപമ കണ്ടിട്ടുണ്ട്, ജസ്റ് പരിചയപ്പെട്ടിട്ടും ഉണ്ട് !

രാജീവൻ സെല്ലിന്റെ അകത്താണ് , നെറ്റിയിൽ ചെറിയ പോറലുണ്ട്, കയ്യിലും ചെറിയൊരു മുറിവ് !

ബേയിൽ അപ്ലിക്കേഷൻ കൊടുത്തിട്ട്, രാജീവൻ നിരുപമയുടെ ഒപ്പം പുറത്തേയ്ക്കിറങ്ങി. സുധി SI സാറിനെയും മജീദിനെയും കണ്ടു നന്ദി പറഞ്ഞു.

“അവനു പോലീസിൽ ചേരാൻ പാടില്ലേ ?” സുധിയോടു മജീദ് ചെവിയിൽ ചോദിച്ചപ്പോൾ SI അതുകേട്ട് പയ്യെ ഒന്ന് ചിരിച്ചു. മൂന്ന് പേരെ ഒന്നിച്ചിടക്കാൻ പറ്റുന്നവനെ പിന്നെ കൂട്ടത്തിൽ കൂട്ടാൻ അല്ലെ ഏതൊരു പോലീസുകാരനും നോക്കു.

“മജീദ്, വൈകീട് വരുമ്പോ രാജൂന്റെ ബൈക്ക്!”

“ഞാൻ എത്തിക്കാം! സുധി”

സുധി എന്തോ ചോദിയ്ക്കാൻ വരുമ്പോ “വീട്ടിലേക്ക് തന്നാണ്,” എന്ന് പറഞ്ഞു നിരുപമ ചിരിച്ചു! നിരുപമ അവളുടെ റെഡ് പജീറോ ഡ്രൈവ് ചെയ്യുമ്പോ രാജീവൻ ചോദിച്ചു.

“കാറിൽ പാട്ടൊന്നും ഇല്ലേ!”

“എന്റെ രാജൂ, നിനക്ക് ക്ഷീണമൊന്നും ഇല്ലേ?”

“എന്തിനു?”

“ഞാൻ അടികൊടുത്തതല്ലേ!, കൊണ്ടതല്ലാലോ”

“എന്തായാലും നിന്നെ സമ്മതിച്ചു, പഠിക്കുന്ന കാലത്തു പെണ്പിള്ളേരുടെ ഹീറോയും, ലോ കോളേജിലെ ചെയര്മാനും ആയിരുന്ന നിരുപമയുടെ റൗഡിബേബി ഇപ്പോഴും അതുപോലെ തന്നെയാണ് അല്ലെ?”

Leave a Reply

Your email address will not be published. Required fields are marked *