മരണമാസ്സ്‌ [കൊമ്പൻ]

Posted by

നൊന്തു പെറ്റ മൂന്നാമത്തെ മകൻ നിഷേധിയും തല്ലുകാരനുമായി വളരാൻ കാരണം അച്ഛൻ വീരഭദ്രൻ തന്നെയായിരുന്നു. അച്ഛന്റെ എല്ലാ ഗുണവും കിട്ടിയത് രാജീവന് തന്നെയാണ്. അടിക്കടി തൊഴിക്ക് തൊഴി. എന്തേലും തീരുമാനിച്ചാൽ അത് നടത്താതെ അടങ്ങിയിരിക്കാൻ അച്ഛനും മകനും ആവില്ല.

ദേവകി മകനോട് വിശേഷങ്ങൾ ചോദിച്ചു. കുറച്ചൂസം തന്റെ കൂടെ നിൽക്കാമോ ചോദിച്ചപ്പോ വയ്യമ്മേ ഇവിടെ എന്ന് പറഞ്ഞു രാജീവൻ വികാരാധീനനായി. ഏട്ടന്റെ ഭാര്യ അടുക്കളയിലേക്ക് വന്നപ്പോൾ അവനെ കണ്ടതും സുഖമാണൊന്നു മാത്രം ചോദിച്ചുകൊണ്ട് ചിരിച്ചപ്പോളവനും ചിരിച്ചു. അമ്മാവന്റെ കുടുംബവും മാണിക്യമംഗലത്തു തന്നെയാണ് താമസം. ഔട്ട് ഹൗസിൽ നിന്നും സുരഭി വേഗം വീടിന്റെ പിന്നിലൂടെ അടുക്കളയിലെത്തിയതും രാജീവനെ കണ്ടു എട്ടാന്നു വിളിച്ചു കെട്ടിപിടിച്ചു. രാജീവനും അവളുടെ നെറ്റിയിൽ മുത്തമിട്ടു. അവളുടെ ക്‌ളാസ്സിലെ പെൺകുട്ടിയായിരുന്നു വിഷ്ണുപ്രിയ. രാജീവന്റെ ആദ്യഭാര്യ.

“നിന്റെ കല്യാണത്തിന് രാജുമോൻ വന്നിലെന്ന പരാതിവേണ്ട …”

“കല്യാണമോ ??” രാജീവൻ ആശ്ചര്യത്തോടെ സുരഭിയുടെ മുടിയിൽ തലോടി.

“ബിന്ദു ഒന്നും പറഞ്ഞില്ലേ ??”

“ഇല്ല ….”

“ഈ വരുന്ന 11 ന്…എല്ലാര്ക്കും എന്റെ മോൻ കണ്ണിൽ കരടാണെന്നറിയാം ….എന്നാലും വരണം. സുരഭിയ്ക്ക് വേണ്ടി.”

സുരഭിയും കണ്ണീർ പൊഴിച്ചുകൊണ്ട് രാജീവന്റെ കൈപിടിച്ച് നിന്നു.

“സുഖാണോ …ഏട്ടാ …”

“ഹം….ആരാടീ ചെക്കൻ”

“അവളുടെ സീനിയർ ആയിരുന്നു. ഡോക്ടർ ആണ് …..” അമ്മയാണതിനും മറുപടി പറഞ്ഞത്.

“ഞാൻ വരാം …..സുരഭി, അമ്മാവൻ ഇവിടെയുണ്ടോ ??”

“ഇല്ല …..”

“കാണണ്ട എന്നെ ….ഇനി അതുമതി.”

അമ്മയ്ക്ക്മാത്രം സെറ്റ് മുണ്ടു വാങ്ങിയത് കൊടുത്തുകൊണ്ട് രാജീവൻ മുറ്റത്തേക്കിറങ്ങി. രാജീവന്റെ ഏട്ടന്റെ ഭാര്യയുടെ അനിയത്തിയും മക്കളും ഉമ്മറത്തേക്ക് വന്നിട്ടും അവനോടൊന്നു മിണ്ടിയത് പോലുമില്ല. അമ്മാവന്റെ ഭാര്യയും ഔട്ട് ഹൗസിന്റെ അകത്തു തന്നെയുണ്ട്, അവരാരും പുറത്തേക്കിറങ്ങിയതേയില്ല. രാജീവനോട് സംസാരിക്കരുത്‌ എന്നാണ് ചട്ടം. 16ആം വയസിൽ ഒടപ്പിറന്നോളെ ഇഷ്ടപെട്ടവന്റെ കൂടെ പറഞ്ഞയച്ചിനുള്ള ഭ്രഷ്ട്!

പഴയ ഓർമ്മകൾ മനസിലേക്ക് ക്രോധമായി ഇരച്ചു കയറിയപ്പോൾ അവൻ സജീറിന്റെ സൂപ്പർ മാർക്കറ്റിലേക്ക് വണ്ടി വിട്ടു.

“സജീർ വന്നിട്ടില്ലേ !?”

“ഇക്കാ പൊരേല്യർക്കും വരാൻ ടൈം ആയിട്ടില്യ.”

Leave a Reply

Your email address will not be published. Required fields are marked *