അത് ശരിയാകില്ല മോനെ… പോകുന്നെകിൽ ഞങ്ങൾ ഒരുമിച്ചേ പോകു… ‘അമ്മ കുറച്ച തറപ്പിച്ചു പറഞ്ഞു
അതിലെന്തോ ഞാൻ അറിയാത്ത കാര്യമുണ്ടെന്ന് എനിക്ക് തോന്നി… പിന്നെ മറിച്ചൊന്നും ഞാൻ പറഞ്ഞില്ല
ടിക്കറ്റ് എടുത്തോ അച്ഛാ… സംഗീത ചോദിച്ചു
ഇല്ലാ… ഞാൻ തനിച്ചായിരുന്നെങ്കിൽ ജനറൽ ടിക്കറ്റ് എടുത്തു പോകാമെന്ന് വിചാരിച്ച ഇരിക്കുക ആയിരുന്നു…
അങ്ങനിപ്പോ നിങ്ങൾ ഒറ്റക്ക് പോകണ്ടാ…
ഞാൻ എന്തായാലും ഇന്ന് പോകും നീ എന്റെ കൂടെ വന്നാലും വന്നില്ലെങ്കിലും…
അതും പറഞ്ഞു രണ്ടാളും ചെറിയ വഴക്കായി
അതോടെ വീണ്ടും ഞാൻ ഇടപെട്ടു
അമ്മയ്ക്ക് ഇപ്പോ അച്ഛന്റെ കൂടെ പോകണമെങ്കിൽ എന്താ തടസം.. ?
മോനെ ഞാൻ ഒരു സാധനവും എടുത്തു വച്ചിട്ടില്ല
എനിക്കറിയുമോ ഇങ്ങേര് എപ്പോ വന്ന് ഇങ്ങിനെ പറയുമെന്ന്
അതിനെന്താ അമ്മേ… ഇപ്പോൾ 12 മണി ആകുന്നതല്ലേ ഉള്ളു രാത്രി അല്ലേ ട്രെയിൻ അതിനുള്ളിൽ എല്ലാം എടുത്തു വച്ചാൽ പോരെ… ഞങ്ങൾ എല്ലാം സഹായിക്കാം….
മനസില്ലാ മനസോടെ ‘അമ്മ അത് സമ്മതിച്ചു
പക്ഷെ എന്റെ മനസ്സിൽ വേറെ പല ചിന്തകളും ആയിരുന്നു….
അങ്ങിനെ ഞങ്ങൾ എല്ലാവരും ഉച്ച ഭക്ഷണം എല്ലാം കഴിഞ്ഞ് ഡ്രെസ്സുകൾ പാക്ക് ചെയ്യുന്നതിനും എല്ലാം സഹായിച്ചു… അലക്കിയിട്ട കുറച്ച ഡ്രെസ്സുകൾ ഒഴിച്ച് എല്ലാം പാക്‌ചെയ്തു വച്ചു…
4 മണി ആയപ്പോൾ സംഗീത എന്റെ അടുത്തേയ്ക്ക് വന്ന് ചോദിച്ചു : ശരണ്യയെ കൊണ്ടുവരാൻ പോകുന്നില്ലേ ?
അവൾ ബസ് നു വരില്ലേ ?
ചേട്ടൻ അല്ലേ ഇപ്പോൾ അവളുടെ ഡ്രൈവർ… കൊണ്ടുപോയി ആകാനും കൊണ്ടുവരാനുമൊക്കെ ഉള്ള ഡ്രൈവർ… അവൾ എന്നെ ഒന്ന് ആക്കി പറഞ്ഞു
അവൾ വന്നോളും…..
പോയി കൊണ്ടു വാ ചേട്ടാ… ‘അമ്മ പറഞ്ഞിട്ടാ…
ഞങ്ങൾക്ക് രണ്ടാൾക്കും അമ്മയുടെ ക്ലാസ് ഉണ്ടാകും.. അതിനു വേണ്ടിയാ… അവൾ ഒന്ന് സോപ്പിട്ട് പറഞ്ഞു
ശരണ്യയെ ഒന്ന് ഒറ്റക്ക് കിട്ടണമെന്ന് എനിക്കുമുണ്ടായിരുന്നു ആഗ്രഹം… അതുകൊണ്ട് കൂടുതൽ ജാഡ ഇടാത്തെ ഞാൻ കേറുമെടുത്ത ഇറങ്ങി