എന്റെ മനസ്സിൽ ആ മനോഹര കാലഘട്ടം പെട്ടെന്ന് കടന്ന് പോയി.
റിതു കീ ഇട്ട് ഫ്ലാറ്റിന്റെ ഡോർ തുറന്നു. നല്ല വലിയ പോഷ് ഫ്ലാറ്റ് ആണ്. അവൾ എന്നെ കൊണ്ട് നടന്ന് ആണ് 3 ബെഡ് റൂം ഫ്ലാറ്റ് മൊത്തം കാണിച്ചു. നല്ല വ്യൂ കിട്ടുന്ന ബാൽക്കണിയൊക്കെ ഉണ്ട്.
റിതു :”എടാ ഒരു പെഗ് വിസ്ക്കി എടുക്കട്ടെ.?”
ഞാൻ നോക്കുമ്പോൾ ഒരു ഗ്ലാസ്സിൽ നിന്നും വിസ്ക്കി സിപ് ചെയ്ത് കൊണ്ട് നിൽക്കുന്ന റിതു.
ഞാൻ :”ആഹാ നീ ഇതൊക്കെ തുടങ്ങിയോ. ”
റിതു :”ജീവിതമല്ലേ മോനേ. പലതും തുടങ്ങി പോകും. താഴെ ഡ്രിങ്ക്സ് ഉണ്ടായിരുന്നു. ഞാൻ കഴിച്ചില്ല. നമ്മുടെ ഇമേജ് പോകും.നിനക്ക് ഒരെണ്ണം ഒഴിക്കട്ടെ ”
ഞാൻ :”വൈ നോട്ട്. ഷുവർ ”
അവൾ എനിക്ക് വിസ്ക്കി ഒഴിച്ച് ഗ്ലാസ്സിലാക്കി കൊണ്ട് വന്ന് തന്നു. ഞങ്ങൾ ചിയേർസ് പറഞ്ഞു രണ്ട് സെറ്റിയിൽ അഭിമുഖമായിരുന്നു സംസാരിക്കാൻ ആരംഭിച്ചു. ഞാൻ കോഴ്സ് കമ്പ്ലീറ്റ് ചെയ്തതും പെങ്ങളെ കെട്ടിച്ച് വിട്ടതും വീട് വെച്ചതും ഒക്കെ സംസാരിച്ചു. അവൾ ഞാൻ ചോദിച്ചപ്പോൾ അവളുടെ കാര്യങ്ങളും സാംസന്റെയും അവന്റെ വീട്ടുകാരുടെയും ഒക്കെ വിശേഷങ്ങൾ പറഞ്ഞു. അതിനിടെ ഞങ്ങൾ രണ്ട് വിസ്ക്കി ലാർജ് കൂടെ കഴിച്ചു. പണ്ട് ഞങ്ങൾ ഓഫിസിൽ ഒരുമിച്ചുണ്ടായപ്പോൾ ഉള്ള കഥകളും മറ്റുള്ളവരുടെ പരദൂഷണങ്ങളുമൊക്കെ പറഞ്ഞു പൊട്ടിച്ചിരിച്ചു സമയം പോയതറിഞ്ഞില്ല. ഞാൻ വാച്ചിൽ നോക്കിയപ്പോൾ സമയം 2 മണി. അത് അങ്ങനെയാണ് ഞങ്ങൾ പണ്ടും സംസാരം തുടങ്ങിയാൽ പിന്നേ സമയം പോകുന്നതറിയില്ല.
റിതു :”ഹോ എത്ര നാളെയെടാ ഇങ്ങനെ ചിരിച്ചിട്ട്. പണ്ടും നമ്മൾ ഒരുമിച്ച് ഇരുന്നാൽ പിന്നേ സമയം പോകുന്നതേ അറിയില്ല ”
ഞാൻ മനസ്സിൽ ആലോചിച്ച അതേ കാര്യം..
റിതു ചിരിച്ചു ചിരി നിർത്തി എന്റെ മുഖത്തേക്ക് ഗാഡമായി നോക്കി.
റിതു :” ബൈ ദി ബൈ. ഞാൻ അത് ചോദിക്കാൻ വിട്ട് പോയി..നീ എന്താടാ പെണ്ണ് കെട്ടാത്തത്. ”
ഞാൻ :” എടീ അത് ഞാൻ പറഞ്ഞില്ലേ. നടന്നില്ല അത്ര തന്നെ. ”
റിതു :”അതെങ്ങനെയാടാ ശരിയാവുന്നേ. നിനക്ക് ഇപ്പോൾ ഒരു 3 ലക്ഷം ശമ്പളം കിട്ടുന്ന ജോലിയുണ്ട്. എല്ലാം സെറ്റ് ആയി. പിന്നേം എന്താ പെണ്ണ് കിട്ടാത്തെ. മുംബൈ പോലീസ് ആണോ നീ.”
അവൾ വീണ്ടും പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഇത് എനിക്ക് അലോസരമുണ്ടാക്കി. എന്നെ അവൾ കൊച്ചാക്കി കാണുന്നത്പോ ലെ എനിക്ക് തോന്നി. ഞാൻ ചെറിയ അനിഷ്ടത്തോടെ പറഞ്ഞു.
ഞാൻ :”വെറുതെ ആവശ്യമില്ലാത്ത കാര്യമൊന്നും പറയണ്ട. ”
എന്റെ ഭാവമാറ്റം അവൾ ശ്രദ്ധിച്ചു.