പോ പെണ്ണേ [ശിവ]

Posted by

വൈകുന്നേരം    ഇട ഭക്ഷണം   കഴിഞ്ഞു   പ്രിയ   തൊടിയിൽ   ഇറങ്ങി…

കൂട്ടുകാരി    രാജിയോട്   വിശേഷം   ചൊല്ലാൻ…

രാജിയെ   വിളിച്ചു…

” എന്താ… പെണ്ണെ..ഈ  നേരത്ത്..? ”

” ഒരു   വിശേഷം   ഉണ്ടെടി… ”

” എന്താ… കല്യാണം…? ”

” ഹൂം.. ”

” എങ്ങനെ… എങ്ങനെ… എങ്ങനെ..?

വിശദമായി    പറ   പെണ്ണേ…”

രാജി  ധൃതി കൂട്ടി..

” ഇന്നൊരാൾ    വന്നു…!”

” എങ്ങനെ…. ആള്    ചുള്ളനാ…?

” ഹൂം…. ”

” വിസ്‌തരിച്ചു   പറ   പെണ്ണെ… ”

” നല്ല  ഉയരം… വെളുത്തിട്ടാ… നല്ല   ആരോഗ്യം… കട്ടി മീശ… ബോർഡിൽ   എഞ്ചിനീയർ….. ”

” പറഞ്ഞു  നീ  എന്നെ  കൂടി  കൊതിപ്പിക്കും… ”

” പോടീ… ”

” നീ   ഭാഗ്യം  ചെയ്തോളാ…. ബെസ്റ്റ്  വിഷസ്   മോളെ ”

രാജി   പ്രിയയെ   അനുമോദിച്ചു..

മനസ്സിൽ   സങ്കല്പിച്ച പോലുള്ള     പുരുഷൻ   തേടി    എത്തിയതിൽ    പ്രിയ     വളരെ  സന്തോഷിച്ചു..

നിറമുള്ള   ആയിരം   സ്വപ്‌നങ്ങൾ   കണ്ടു  കണ്ടാണ്   പ്രിയ   അന്ന്   ഉറങ്ങിയത്..

തുടരും..

Leave a Reply

Your email address will not be published. Required fields are marked *