എന്താണ് അച്ഛനും മോളും കൂടി ഒരു സംസാരം…
ആ നീ വന്നോ… വാ കയറി ഇരിക്ക് … ദാ ഇവളെ നോക്ക് ഇങ്ങനെ ഇരിക്കുവാ ….
എന്ത് പറ്റി മോളെ ഇങ്ങനെ ഇരിക്കുന്നത്… ജോസഫ് അവളോട് ചോദിച്ച് …
ജോസഫ് കൂടി ചോദിച്ചപ്പോൾ അവൾക്ക് പിടിച്ച് നിൽക്കാൻ സാധിച്ചില്ല…
അവൾ പൊട്ടി കരഞ്ഞു കൊണ്ട് അവർ രണ്ടു പേരുമായിട്ട് പറഞ്ഞു :
എനിക്ക് അലൻ ചേട്ടനെ ഇഷ്ടമാണ് അച്ഛാ … എനിക്ക് ചേട്ടനെ കല്യാണം കഴിക്കണം എന്ന് ഉണ്ടായിരുന്നു… എന്നാൽ അത് തുറന്ന് പറയാൻ ഉള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു… എന്നാൽ ഇപ്പോൾ അത് വളരെ അധികം വൈകി പോയി എന്ന് എനിക്ക് അറിയാം എന്നാൽ ….. അവൾ മുഴുമിപ്പിക്കും മുൻപ്പ് അച്ഛന്റെ നെഞ്ചത്തോട്ട് കരഞ്ഞു കൊണ്ട് വീണു….
മോളെ … മോള് ആദ്യം കരച്ചിൽ നിർത്ത്… ഇതും പറഞ്ഞ് രതീഷ് മാളുവിനെ രണ്ട് കൈ കൊണ്ട് മുഖം കൊരിയെടുത്തു. എന്നിട്ട് തുടർന്നു.” മോൾക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നുവേങ്കിൽ അത് നേർത്തെ തന്നെ പറയാമായിരുന്നു വല്ലോ….
മോൾക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നുവേക്കിൽ ഞങ്ങൾ ആരെങ്കിലും അതിന് എതിർ നിൽക്കും എന്ന് മോൾക്ക് പേടിയുണ്ടായിരുന്നോ….
അത് അല്ല അങ്കിളേ … ആദ്യം സമ്മതം പറയണ്ടത് ചേട്ടൻ അല്ലേ… പക്ഷെ ചേട്ടന് എന്നെ ഇഷ്ടം അല്ലലോ … മാളു കണുനീർ തുടച്ചു കൊണ്ട് പറഞ്ഞു…
പിന്നെ കുറച്ചുനേരം അവിടെ നിശബ്ദത ആയിരുന്നു …
മോളെ മോൾക്ക് അവനെ കെട്ടണോ …. നിശബ്ത മുറിച്ച് കൊണ്ട് ജോസഫ് ചോദിച്ചു..
അതിന് ഞാൻ അല്ലല്ലോ ചേട്ടൻ അല്ലേ എന്നെ കെട്ടണ്ടത് …
അപ്പോ മോൾക്ക് അതിന്ന് ആഗ്രഹം ഉണ്ട് അല്ലേ…
എനിക്ക് മാത്രം ആഗ്രഹം ഉണ്ടായിട്ട് കാര്യം ഇല്ല ലോ ആങ്കിളേ … ഇന്നി എന്തായാലും അത് നടക്കില്ല…
നിങ്ങളുടെ അഭിപ്രായം അനുസരിച്ച് മാത്രം തുടരുന്നതാണ്….
എന്ന് A J