————————————————————-
മാളവിക ആരാണ് എന്ന ആദ്യം പറയാം എന്നാലെ കഥ മുൻമ്പോട്ട് പോകത്തോളം
മാളവിക ഞങ്ങളുടെ അയൽക്കാരായ സ്വപ്ന ആന്റിയുടെയും രതീഷ് അങ്കിളിന്റെയും ഏക സന്താനാമാണ്… രതീഷ് അങ്കിളും എന്റെ അച്ഛനും ചെറുപ്പം മുതലേ കൂട്ടുകാരായിരുന്നു… അവർ ഒന്നിച്ചാണ് ജോലിക്കും പോയിരുന്നതും… മാളവികയും എന്റെ അനിയത്തിയുo ഒരേ ക്ലാസ്സിൽ ആണ് പഠിച്ചിരുന്നത് …. 10ാം ക്ലാസ്സ് വരേ ഒന്നിച്ചാണ് സ്കൂളിൽ പോയിരുന്നതും …. മാളവികയെ എന്റെ വീട്ടിലേ എല്ലാവർക്കും ഇഷ്ടo ആയിരുന്നു എനിക്ക് ഒഴികെ കാരണം അവൾ എന്നും എനിക്ക് ഒരു പാര ആയിരുന്നു…. അത് ഒക്കെ നമ്മുക്ക വഴിയെ പറയാം
നാളെ ആണ് മാളവികയുടെ കല്യാണം ശബരി എന്ന ചെറുപ്പകാരൻ ആയിട്ട് തീരുമാനിച്ചിരുന്നത്….. ശബരി ഒരു പൈലറ്റ് ആണ്… എന്നാൽ മാളു അല്പം സകടത്തിൽ തന്നെ ആയിരുന്നു… അവൾ അങ്ങനെ റിസ്പഷന് ഇരിക്കാൻ കാരണം വീട്ടുകാരെ പിരിയുന്നതാണ് എന്ന് എല്ലാവരും വിശ്വസിച്ചു…
നീ എന്താടി ഇങ്ങനെ ഇരിക്കുന്നത്… മാളുവിന്റെ ഒരു കൂട്ടുകാരി അവളോട് ചോദിച്ചു…
ഏയ് ഒന്നുമില്ല… എന്ന് മാത്രം ആണ് മാളു തിരിച്ച് മറുപടി നൽകിയത് … എന്നാൽ മാളുവിന്റെ മനസ്സിൽ ഒരു സമുദ്രം തിരയടിക്കുന്നതു പോലെ വിഷമങ്ങൾ ഉണ്ടായിരുന്നു… അത് തന്റെ മാതാപിതാക്കളെ വിട്ടുപിരിയുന്നത് അല്ലായിരുന്നു… താൻ സ്നേഹിച്ച താൻ ഇതുവരെ തുറന്നു പറയാത്ത തന്റെ പ്രണയം നഷടമാകും എന്നതായിരുന്നു …. ഇതൊക്കെ ആലോചിച്ചപ്പോൾ മാളുവിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വന്ന് … അവൾ അത് ആരും കാണാതെ തുടക്കുകയും ചെയ്തു….
എന്നാൽ അത് അവളുടെ അച്ഛൻ രതീഷ് കണ്ടിരുന്നു …
മോളക്ക് എന്ത് പറ്റി മോളെ … ഒരു വിഷമം… രതീഷ് തന്റെ മകളേട് ചോദിച്ചു..
ഏയ് ഒന്നും ഇല്ല അച്ഛാ..
വെറുതെ കള്ളം പറയല്ലേ മോളെ… എനിക്ക് അറിയാം എന്തോ ഉണ്ട് എന്ന്… ദേ നോക്കിക്കേ ഞാൻ നിന്റെ അച്ഛൻ ആണ് എന്നോട് എന്ന് ഉണ്ടെങ്കിലും മോൾ അത് തുറന്ന് പറയ്…
രതീഷ് ഇത് പറഞ്ഞ തീരുമ്പോഴേക്കും ജോസഫ് അവിടേക്ക് വന്നു…