ഇവൻ വന്നില്ലേ ഇനിയെങ്കിലും മോൾ ഇരുന്ന് കഴിക്ക്… എനിക്ക് ദോശ വിളമ്പുനിടേ അമ്മ മാളുവിന്നോടായി പറഞ്ഞു…
വേണ്ട അമ്മെ ചേട്ടൻ കഴിച്ചിട്ട് ഞാൻ കഴിച്ചോളാം….
സമയം എത്രായി എന്നാണ് മോള് ഇരുന്ന് കഴിച്ചേ…
ഏയ് ഇവൾ ഇത്രയും നേരം ആയിട്ട് ഒന്നും കഴിച്ചില്ലേ… ഞാൻ മനസ്സിൽ ആലോചിച്ച് …
ഒടുവിൽ അമ്മയുടെ നിർബന്തപ്രകാരം അവൾ എന്റെ അടുത്ത ഇരുന്നു… അമ്മ അവൾക്കും വിളമ്പി കൊടുത്തു…
ടാ നിനക്ക് ഫോൺ വിളിച്ചാൽ നിന്നക്ക് ഒന്ന് എടുത്തുടേ …. എത്ര തവണ വിളിച്ച് …. അമ്മ അല്പം ദേഷ്യത്തിൽ പറഞ്ഞു…
അതിന് അമ്മ എന്നെ വിളിച്ചില്ലല്ലോ …
ഞാൻ വിളിച്ചില്ല… അത് ശരിയാണ് … പക്ഷെ നിന്റെ ഭാര്യ വിളിച്ചല്ലോ….
ഞാൻ അതിന് മറുപടി ഒന്നും നൽകിയില്ല …
ദേ ഇനി കുറച്ച് ഉത്തരവാദിത്തം ഒക്കെ വേണം നിനക്ക് … ഇനി നീ ഒറ്റക്ക് അല്ലേ നീ താലി കെട്ടിയ ഒരാള് ഇവിടെ ഉണ്ട് എന്ന് ഉള്ള വിചാരം ഒക്കെ വേണം …. കേട്ടല്ലോ…
ഇത് എല്ലാം കേട്ട് എനിക്ക് ആകെ ദേഷ്യം വന്ന്
ഒന്ന് നിർത്തുന്നുണ്ടോ …. എനിക്ക് കുറച്ച് സമാധാനം തരൂവോ… ഇതും പറഞ്ഞിട്ട് ഞാൻ കഴിപ്പ് വീണ്ടും തുടർന്നു… കഴിക്കാതെ എഴുന്നേൽറ്റ് പോകണം എന്ന് ഉണ്ടായിരുന്നു എന്നാൽ വിശപ്പ് അതിന് സമ്മധിച്ചില്ല… കാരണം ഇന്നലെ ഉച്ചക്ക് എങ്ങാണ്ട് ആണ് അവസാനം ആയി ആഹാരം കഴിച്ചത്…
ഇല്ല ഞാൻ ഒന്നും പറയുന്നില്ല … ഞാൻ ഇവിടെ എന്തേലും പറഞ്ഞാൽ അത് ഇവിടെ വലിയ കുറ്റം ആണല്ലോ… ഇതും പറഞ്ഞ അമ്മ അടുക്കളയിലേക്ക് പോയി…
അല്ലേലും അമ്മമാരുടെ സ്തിരം ഉളള പരുപാടി ആണ് ഇത്.. എന്തേലും പറഞ്ഞ വരുമ്പോഴെക്കും സെന്റി അടിക്കും….. പിന്നെ നമ്മുക്ക് ഒന്നും പറയൻ തോനത്തതുമില്ല…
എന്റെ അടുത്ത തന്നെ ഇരുന്ന കഴിക്കുന്ന മാളുവിനേ ശ്രദ്ധിക്കാതെ ഞാൻ ആഹാരവും കഴിയച്ച കഴിഞ്ഞ കയ്യും കഴുകി നേരെ എന്റെ റൂമിലോട്ട് പോയി….
ഞാൻ റൂമിൽ ചെന്ന് കട്ടിലിലേക്ക് കിടന്നു …. എന്തൊക്കയോ ആലോചിച്ച് അങ്ങനെ കിടന്ന് എപ്പഴോ ഒന്ന് മയങ്ങി