__________________________________________
ഞാൻ നേരെ ബൈക്ക് ഞങ്ങളുടേ പഴയ വീട്ടിലേക്ക് വിട്ടു… (ഞങ്ങൾ ഇപ്പോ താമസിക്കുണ വീട്ടിലോട്ട് മാറിയിട്ട് ഇപ്പോൾ ഒരു വർഷം ആയി…) (എന്തോ എനിക്ക് ഈ പഴയ വീട്ടിലോട്ട് പോകുമ്പോൾ ഒരു പോസീറ്റീവ് ഫീൽ ആണ് അതുകൊണ്ടു തന്നെ എനിക്ക് സങ്കടം വരുമ്പോൾ എല്ലം ഞാൻ ഇവിടെ പോകും… )
25 മിനിറ്റത്തെ യാത്രയുണ്ട് പഴയവീട്ടിലേക്ക് … അവിടെ ചെന്ന് ബൈക്ക് വെച്ചിട്ട് ഞാൻ അവിടെ കുറച്ച് നേരം ഇരുന്നു…
കുറച്ച് കഴിഞ്ഞപ്പോൾ എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു എടുത്ത നോക്കിയപ്പോൾ മാളവിക എന്ന് സ്ക്രീനിൽ തെളിഞ്ഞ് വന്നു. ആ പേര് കണ്ടപ്പോൾ തന്നെ എന്നിലേക്ക് ദേഷ്യം ഇരച്ചു കയറി… ഞാൻ അവളുടെ കോൾ കട്ട് ചെയ്തിട്ട ഫോൺ അവിടെ വെച്ച് …… പിന്നെയും രണ്ട് മൂന്ന് പ്രാവിശ്യം കോൾ വന്നു പിന്നെ വാട്ട്സപ്പിൽ ഒരു മേസ്സേജും …
എവിടാ ….
കോൾ ഒന്നു എടുക്ക….
എന്ന് ഞാൻ അത് ശ്രദ്ധിക്കാതെ അവിടെ തന്നെ ഇരുന്നു…
കുറച്ച് നേരം കൂടി ഞാൻ അവിടെ ഇരുന്നു കഴിഞ്ഞപ്പോൾ എനിക്ക് നല്ല പോലെ വിശന്നു … ഫോൺ എടുത്ത നോക്കിയപ്പോൾ സമയം 11.30 ആയിരിക്കുന്നു….
ഇവിടെ വന്നിട്ട് ഇത്രയും നേരം ആയോ …. ഞാൻ മനസ്സിൽ വിചാരിച്ചിട്ട് ഫോണും എടുത്ത നേരെ വീട്ടിലോട്ട് വിട്ടു…. ഞാൻ വണ്ടി വീട്ടിന്റെ മുറ്റത്തെക്ക് കയറ്റിയതും കാണുന്നത് മാളു (മാളവികയെ അങ്ങനെ ആണ് വീട്ടിൽ വിളിക്കുന്നത് ) സിറ്റൗട്ടിൽ എന്നെയും കാത്ത് ഇരിക്കുന്നു …. എന്റെ വണ്ടി കണ്ടതും അവര് എഴുന്നേൽറ്റ് നിന്ന് …. ഞാൻ നേരെ വണ്ടി കൊണ്ടു പാർക്ക് ചെയ്തിട്ട അകത്തോട്ട് പോയി… പിന്നാലെ അവളുo വന്ന് ….
അമ്മേ വിശക്കുന്നു …. കഴിക്കാൻ താ…. ഞാൻ അടുക്കളയിലേക്ക് നോക്കി വിളിച്ച് പറഞ്ഞിട്ട് കൈയ്യും കഴുകി ഡൈനിംഗ് ടേബിളിൽ ഇരുന്നു…
രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ അമ്മ കഴിക്കാനായി ദോശ കൊണ്ടു വന്നു പുറകെ മാളു കറിയും കൊണ്ടു വന്നു….