മാളു പെണ്ണ്
Maalu Pennu | Author : A J
സമയം 10 മണി…….
ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു…….
എന്തൊക്കെയായിരുന്നു ഇന്നലെ നടന്നത് …. അത് സ്വപ്നം ആയിരുന്നോ…? ഏയ് അല്ല !….. ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങൾ …. ഒട്ടും ആഗ്രഹിക്കാത്തതും… എന്നാലും എന്നെ കൊണ്ട് എങ്ങനെ അതിന് ഒക്കെ സാധിച്ചു….. അച്ഛന്റെയും അമ്മയുടെയും നിർബന്ധ പ്രകാരo മാത്രമായിരുന്നോ അത്…. അതോ ഇതിനെയാണോ വിധി എന്ന് പറയുന്നത് ? …. ഇങ്ങനെ നൂറായിരം ചോദ്യങ്ങൾ എന്റെ മനസ്സിലൂടെ കടന്ന് പോയി…
എന്തായാലും എന്റെ ജീവിതം ഒറ്റ ദിവസം കൊണ്ട് മാറി മറിഞ്ഞു..
അങ്ങനെ ചിന്തിച്ച് ഞാൻ എഴുന്നേൽറ്റ് ബാത് റൂമിൽ പോയി കുളിച്ചിട്ട് വണ്ടിയുടെ ചാവിയും എടുത്ത താഴെക്ക് പോയി…
താഴെ ചെന്നപ്പോൾ അച്ഛൻ അവിടെ ഇരിപ്പുണ്ടായിരുന്നു ….
ആ നീ എഴുന്നേൽറ്റോ ….. കഴിക്കാൻ എടുക്കട്ടെ ….
എനിക്ക് ഒന്നും വേണ്ട… ഞാൻ കലിപ്പിൽ പറഞ്ഞിട്ട് പുറത്തോട്ട് പോയി…
ഡാ നീ ഇത് എവിടെ പോകുവാ… പുറകേ വന്ന അച്ഛൻ ചോദിച്ചു…
ഞാൻ ഒന്ന് പുറത്തുപ്പോയിട്ട് വരാം ഇവിടെ ഇരുന്നാൽ എനിക്ക് ശ്വാസം മുട്ടും….
എന്നു പറഞ്ഞ ഞാൻ എന്റെ ബുള്ളറ്റും എടുത്ത് പോയി…..
___________________________________________
ഇപ്പോൾ നിങ്ങൾ വിചാരിക്കും ഈ ഞാൻ ആ രാണ് എന്ന് അല്ലേ..?
എന്റെ പേര് അലൻ 23 വയസ്സ്. അക്കൗഡന്റ് ആണ്… വീട്ടിൽ അച്ഛൻ അമ്മ അനിയത്തി ആണ് ഉള്ളത്.. അച്ഛൻ ജോസഫ് അമ്മ സാലി. അച്ഛൻ കൂലി പണിക്കാരൻ ആയിരുന്നു.. എനിക്ക് ജോലി കിട്ടിയതിൽ പിന്നെ ഞാൻ അച്ഛനേ പണിക്ക് വിട്ടിട്ടില്ല.. അമ്മ സാധാ ഒരു വീട്ടമ്മയാണ് … പിന്നെ അനിയത്തി ഇപ്പോൾ ഡിഗ്രീക് പഠിക്കുന്നു പേര് അലീന ….
പിന്നെ ഞാന്നും എന്റെ അച്ഛനും നല്ല കമ്പനിയായിരുന്നു.. ഞങ്ങൾ നല്ല ഫ്രണ്ട്സ് പോലെ ആയിരുന്നു എന്ത് ഉണ്ടെങ്കിലും അച്ഛനോട് പറയുമായിരുന്നു… അച്ഛൻ തിരിച്ചും …