“” പൊടി… “” ന്നൊരു ഡയലോഗ് കൂടെ
“” ടി പെണ്ണെ നിന്റെ തന്തയോട് പറയുന്നപോലെ എന്നോട് പറഞ്ഞാൽ കിറിക്കെട്ട് കുത്തിത്തരും ഞാൻ.. “”
അതിനു എന്റെ കുട്ടികുറുമ്പി അവളെ കൊഞ്ഞനം കുത്തിയിട്ട് ഗംഗയോട് ചേർന്ന്
“” ഹാ..ചേച്ചി ഒന്ന് വെറുതെ ഇരി കൊച്ചിനോട് ആണോ ഇങ്ങനെയൊക്കെ.. മോള് വാടാ “”
അവള് കൈ നീട്ടിയതും അമ്മുട്ടി ചാടി ഗംഗയുടെ ഒക്ക്വതു കേറി
“” ഗംഗമ്മേ ഈ അമ്മ ദുഷ്ടയാ… പോവാം നമ്മക്ക്… “”
എന്ന് ചുണ്ടുകൊട്ടി പറഞ്ഞതും ഗൗരി അടിക്കാനായി കൈ ഓങ്ങി അപ്പോളേക്കും ഗംഗ കുഞ്ഞിനേം കൊണ്ട് പുറത്തേക്ക് ഓടി.. അവളുടെ നിർബന്ധം ആയിരുന്നു ഗങ്ങനെ കുഞ്ഞു അമ്മെന്ന് വിളിക്കണമെന്ന് അങ്ങനെ അത് ഗംഗമ്മാ യായി.. കുഞ്ചുനേ അവൾ കുഞ്ഞുട്ടി എന്നാണ് വിളിക്കുന്നത്.. പെണ്ണൊരളു മതി ഇവിടെ ഉള്ളവരെ നിലക്ക് നിർത്താൻ എന്നാൽ ഗൗരിയെ പേടിയാ.. അമ്മയും അച്ഛനും ഒക്കെ പെണ്ണിനെ താഴെ നിർത്തില്ല അതിന്റെയൊക്കെ എല്ലാ കുറുമ്പും പെണ്ണിന്നുണ്ട് .
“” ആഹ്ഹ് നന്ദുവേട്ടൻ ഇവിടയുണ്ടായിരുന്നോ… ദാ പിടിച്ചോ നിങ്ങടെ കൊച്ചിനെ.. ഇവൾക്കെ ഇയ്യാടെ ആയി കുറച്ച് കുശുമ്പ് കൂടുതലാ അല്ലേടി കുറുമ്പി.. “”
വല്ലാത്തലിനു വെളിയിൽ നിൽക്കുന്ന എന്നെ കണ്ടവൾ കുഞ്ഞിനെ തന്ന് അവൾ താഴേക്ക് പോയി.. തൊട്ടുപുറകെ വന്ന ഗൗരി എന്നെ കണ്ടാവിടെ നിൽക്കുകയും ചെയ്ത്
“” അച്ചേ ഈ അമ്മ.. അച്ചേ ചീത്ത പറഞ്ഞു.. “”
എന്റെ കൈയിൽ ഇരുന്നുകൊണ്ട് ഗൗരിക്ക് നേരെ വിരൽ ചൂണ്ടി അത് പറഞ്ഞപ്പോ ഞാൻ ചിരിച്ചു പോയി..
“” അതിനുള്ളത് അച്ഛാ കൊടുത്തോളടാ മോള് അച്ഛമ്മയുടെ അടുത്തോട്ടു പൊക്കോ.. “”
എന്ന് പറഞ്ഞപ്പോ കുഞ്ഞിപ്പലുകൾ കാട്ടി എനിക്കൊരു ചിരിയും ഉമ്മയും തന്നവൾ താഴേക്ക് പോയി.
“” അമ്മു നോക്കിയിറങ്ങണേ…!”
കുഞ്ഞുപോയതും അവൾ കരുതൽ പോലെ മുകളിൽ നിന്ന് വിളിച്ച് പറഞ്ഞു