“” ഞാനും ഒരു പെണ്ണല്ലെടാ… കൂടെ ഉള്ളവർ അവരവരുടെ കുഞ്ഞിനെ കളിപ്പിക്കുമ്പോ ഒരുപാട് കൊതിച്ചിട്ടുണ്ട്… എനിക്ക് എത്രേം പെട്ടെന്ന് അമ്മയാകണം നന്ദു… “”
പിന്നീട് ഞങ്ങൾ പരസ്പരം ശരീരം കൈമാറി തളരുമ്പോ അവളിൽ നിന്നും രണ്ടിറ്റ് കണ്ണുനീർ വെളിയിൽ വന്നിരുന്നു.. അത് ഞാൻ എന്റെ നാവിനാൽ ഒപ്പിയെടുത് അവളുടെ കഴുത്തിൽ ചുണ്ടുകൾ ചേർക്കുബോ പെണ്ണ് എന്നെ വലിഞ്ഞു മുറുക്കി..
അഞ്ചു വർഷങ്ങൾക്കു ശേഷമുള്ള ഒരു കല്യാണ ദിവസം.. അതെ ഇന്നാണ് കുഞ്ചുന്റെ വിവാഹം, അതിന്റെ ഓട്ടത്തിലായിരുന്നു വീട് മുഴുവൻ, എന്നെപോലെയല്ലട്ടോ അറേഞ്ച് മാരേജ് ആണ്.. എല്ലാം മാട്രിമോണിയുടെ പവർറാ.. കുഞ്ചു ഇപ്പോ ഒരു പ്രൈവറ്റ് കമ്പനിയിൽ വർക്ക് ചെയ്യുന്നു, പൈയ്യൻ സെയിം ഫീൽഡ് ആണ്
“” അമ്മുട്ടാ വരാനാ പറഞ്ഞെ… “”
ഗംഗയുടെ സ്വരം ഹാളിൽ നിന്നും വന്നപ്പോ അമ്മു അവിടെ ഉണ്ടാകുമെന്നിനക് ഉറപ്പായിരുന്നു, അമ്മു എന്റെ മകളാണ് അനുപമ സന്ദീപ് എന്ന ഞങ്ങളുടെ അമ്മുട്ടി, പറഞ്ഞ വാക്ക് ഞാൻ പാലിച്ചു എന്റെ ആദ്യത്തെ കുട്ടിയെ ആദ്യം ഞാൻ പോലുമല്ല ഏറ്റുവാങ്ങിയേ അവളാണ് ഗംഗ അതിലാർക്കും ഒരേതിർപ്പും ഇല്ലായിരുന്നു.. അവൾ ഇപ്പൊ ഇവിടെ ഒരു സ്കൂൾ ടീച്ചർ ആയി വർക്ക് ചെയ്യുന്നു,, വിവാഹം ഞങ്ങൾ നോക്കുണ്ടേലും അവൾക്ക് കുറച്ച് കഴിഞ്ഞു മതിയെന്നാണ് പറയുന്നേ.. പോരാഞ്ഞിട്ട് പുള്ളിക് ആരോടോ ഒരു ക്രഷ് ഉം ഉള്ളതായി എന്റെ പെണ്ണുമ്പുള്ളക്ക് വിവരോം കിട്ടിട്ടുണ്ട്.. അഹ് ഞാൻ ഇതിന്റെ ഇടക്ക് സ്വന്തമായി ഒരു കൺസ്ട്രക്ഷൻ കമ്പനി ഇട്ടു.. തറക്കേടില്ലാതെ പോകുന്നു.. ഗൗരി വീട്ടിൽ ചെറിയ ട്യൂഷൻഉം കാര്യങ്ങളും ആയി പോകുന്നു.. അവളോട് ജോലിക്ക് പോകണ്ട എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല,,
“” നിനക്ക് വേറെ പണിയില്ലെ ഗംഗേ, ഈ പെണ്ണിന്റ പുറകെ നടക്കണ്ടു നീ അങ്ങോട്ട് ചെല്ല്… “”
അങ്ങോട്ടേക് വന്ന ഗൗരി ഗംഗയിൽ നിന്ന് ഓടിയോളിക്കാൻ നോക്കുന്ന എന്റെ കുറുമ്പിയെ നോക്കി പറഞ്ഞതും