ഇതിനെയോക്കെയാണ് മോനെ “made for each other ´´ എന്ന് പറയുന്നത് അത്രേക്ക് ജോഡി.എന്തെ നിങ്ങൾക് സംശയംവല്ലോം ഉണ്ടോ…ഉണ്ടേൽ എന്നോട് ചോദിച്ചോ ഞാൻ പറയാല്ലോ..
എന്തൊക്കെ കാണിച്ച് സമാധാന പെടുത്തുമ്പോളും ഗംഗ അവൾ ഒരു നോവായി ഉള്ളിൽ ഉണ്ടായിരുന്നു.. അവൾക് ഒരു ജീവിതം വേണം അവളെ എന്നെക്കാളും നന്നായി നോക്കാൻ കഴിവുള്ള ഒരാൾ..
എന്റെ കൈപിടിച്ച് ഗൗരി നിൽകുമ്പോളും അവളുടെ നോട്ടം ഞങ്ങളിൽ ആയിരുന്നു പുറമെ ച്ചിരുന്നുണ്ടെകിലും ആ മനസ്സ് നീറുകയാണെന് എനിക്ക് മനസ്സിലായി. അങ്ങനെ അവളോട് ഇപ്പോ വരാമെന്ന് പറഞ്ഞു ഞാൻ ഗംഗേയേം കൂട്ടി അല്പം മാറി നിന്നു,
“” ഗംഗ നിക്ക് നിന്നെ ഇങ്ങനെ കാണാൻ കഴിയില്ല.. എന്തോ വല്ലാത്തൊരു… ആ അറിയില്ല എന്താന്ന്… “”
എന്റെ മനസ്സിൽ തോന്നിയ നികുടതകൾ എല്ലാം ഞാൻ അവളിലേക്ക് പകർന്നു കൊടുക്കുമ്പോൾ ഗൗരിയും അങ്ങോട്ടേക്കെതി
“” എന്താ രണ്ടും കൂടെ കുറെ ആയല്ലോ… എന്താടാ വല്ല പ്രശ്നവും ഉണ്ടോ… “”
അതിന് ഗംഗ ഒന്നുമില്ലെന്ന് പറഞ്ഞേക്കിലും ഞാൻ ഉണ്ടായതു അവൾ പറഞ്ഞതുമായ കാര്യങ്ങൾ അവളോട് പറഞ്ഞപ്പോ അവിടെ വല്ലാത്തൊരവസ്ഥ
“” നിങ്ങളെന്തിനാ വിഷമിക്കുന്നെ എനിക്കൊന്നുല്ല ദേ നോക്കിയേ ഞാൻ ഒക്കെയാണ്… “”
സന്ദർഫം ഒന്ന് മാറ്റാനായി അവൾ ഞങ്ങളെ കുലുക്കി വിളിക്കുമ്പോളും ഗൗരിയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ വർന്നിരുന്നു.
“” മോളെ അറിഞ്ഞോ അറിയാതെയോ നിനക്ക് കിട്ടണ്ട സന്തോഷത്തെയാണ് ഈ നാശം പിടിച്ച ഞാൻ ഇല്ലാതാക്കിയത്.. എന്നോട് ക്ഷമിക്കാൻ പറ്റുവൊന്ന് ചോദിക്കാൻ പോലും അർഹതയിലെനിക്.. ഞാൻ വേണേൽ മാറി… “”
അവളിൽ നിന്ന് ആ വാക്കുകൾ കേൾക്കാൻ ഗംഗ സമ്മതിച്ചില്ല കെട്ടിപിടിച്ചു രണ്ടും കരഞ്ഞു.
“” എനിക്കറിയാം ഈ മനസ്സ്, സങ്കടം ഉണ്ട് എന്നും കരുതി ഞാൻ ഇതോർത്തു വിഷമിച്ചിരിക്കില്ല.. ഉടനെ ഞാൻ തിരിച്ചു ബാംഗ്ലൂർ പോകും.. പിന്നെ ഞാൻ ഇടക്ക് ഇടക്ക് വരും അപ്പൊ ഇങ്ങനെ മുഖവും വീർപ്പിച്ചിരുന്നാൽ ഉണ്ടല്ലോ പെണ്ണെ.. അഹ്..