തലകുനിച്ചു നിൽക്കനെ എനിക്കയുളളു നിറഞ്ഞു വന്ന മിഴികൾ തുടക്കാൻ അവൾ അവളുടെ സാരിയുടെ മുൻതാണീ പിടിച്ചു കണ്ണ് തുടക്കവേ ഡോർ വെട്ടി തുറന്ന്… ഒരേപോലെ ഞെട്ടിയ ഞങ്ങൾ പരസ്പരം ഒന്ന് നോക്കി പിന്നെ സ്വയം നോക്കി
ഗൗരിയായിരുന്നു അത്… എനിക്ക് അരക്ക് മുകളിൽ ഡ്രസ്സ് ഇല്ലഎന്നത് പിന്നെയാണ് എനിക്ക് മനസിലായത് ,, അവൾ പെട്ടെന്ന് കേറിവന്നത് കൊണ്ടും അവുടുത്തെ സാഹചര്യം കരണവും ഞാൻ അത് മറന്നും പോയി,,എന്നാൽ മുൻതാണീ കൊണ്ട് കണ്ണ് തുടക്കവേ അവളുടെ വയർ ചെറുതായി വെളിയിൽ കാണാം പോരാഞ്ഞിട്ട് പെണ്ണ് കരയുന്നും ഉണ്ട്..
“” നിങ്ങൾ എന്താ ഇവിടെ ചെയ്യുന്നേ….? “”
ആ ശബ്ദത്തിന് മുന്നിൽ ഞാൻ നിന്ന് പരുങ്ങി അവൾക്കും അതെ അവസ്ഥ
“” ചോദിച്ചത് കെട്ടില്ലെന്നുണ്ടോ…?? “”
ഗൗരിയുടെ കത്തുന്ന കണ്ണുകൾ പെട്ടെന്ന് മാറ്റി അതൊരു ചിരിയിലേക്ക് വഴിമാറിയപ്പോ, അറക്കാൻ പോകുന്ന പോത്തിന് വെള്ളം കൊടുക്കുന്ന സ്കീം വല്ലോം ആണോ എന്നൊരു സംശയം..
“” നിങ്ങള് പേടിച്ചുപോയോ… പോയോടി…? “”
ഗങ്ങക്ക് നേരെ ചെന്നവൾ എന്റെ വയറിനേട്ട് ഒരു കുത്തുതന്നാപ്പോ അതെന്തിനാണെന്ന് മനസിലായതും ഞാൻ നേരെ ബാത്‌റൂമിൽ കേറി,ഷർട്ട് ഇല്ലതെ നിന്നതിനാണ് ആ ഇടി . വെറുതെ പെണ്ണുങ്ങൾ സംസാരിക്കുന്നടത്തു നിൽക്കണോ..കൈയിൽ ഇരുന്ന വൈറ്റ് ഷർട്ട് എടുത്തിട്ട്.. പുറമെ ഇടുന്ന കൊട്ട് ഉം ഇട്ട് വെളിയിൽ വന്നപ്പോ രണ്ടും ഇല്ല..
അവൾക് ഇത്രേം വിഷമിക്കും എന്നൊന്നും ഞാൻ ഓർത്തില്ല.. ഞാൻ കാരണമാണോ ഇശോരാ…
റൂമിൽ കേറി കണ്ണാടി നോക്കി മുടിയൊന്ന് ചീകി ഒതുക്കി കുറച്ച് ഫൈർ ആൻഡ് ഹാൻസോം കൂടെ മുഖത്തിട്ടതും എനിക്ക് സ്വയം ഒരു സംതൃപ്തി തോന്നി.. അല്ലേലും കാർന്നോമാരുടെ അനുഗ്രഹം ഉള്ളോണ്ട് വൃത്തിയുള്ളഫേസ് ഉം കൊലമുണ്ട് അല്ലാതെ ബ്രൂറ്റിഷൻ ഞാൻ ചെയ്യാറില്ല… അഹ് ഫെഷ്യൽ ചെയ്യാൻ വന്ന പയ്യൻ എന്തിയെ എന്തോ..
വെളിയിൽ ഇറങ്ങിയ എന്നെ കുഞ്ചു അടിപൊളി എന്നൊരു ആഗ്യo കാണിച്ചത്തും എനിക്ക് തൃപ്തി ആയി കാരണം അവൾ അങ്ങനെ ഇങ്ങനെ അഭിപ്രായം പറയുന്നവൾ അല്ല എന്നാൽ അഭിപ്രായം പറഞ്ഞാൽ അതിന് 100% മാർക്ക് കൊടുകാം.. ഗൗരി എന്നെ തന്നെ കണ്ണെടുക്കതെ നോക്കുന്നത് കണ്ടിട്ടേനോണം ഗംഗ ഒരു നിമിഷം എന്നിൽ നിന്നും കണ്ണുകൾ വേർപെടുത്തി അവളെ കളിയാക്കിയത്, ബ്ലൂ കളർ കോട്ടും വൈറ്റ് ഷർട്ട് ബ്ലൂ പാന്റ് ഉം ആണ് എന്റെ വേഷം.. അവൾ അതെ കളർ ലഹഘ…