കല്യാണം കഴിഞ്ഞു പിന്നെ ആകെ ബഹളമായി, കരച്ചിലും പിഴിച്ചിലും എന്നാൽ ഗൗരി കരഞ്ഞില്ല അവൾ അമ്മയെ സമാധാനപ്പെടുത്തുവായിരുന്നു ആ സമയം, അങ്ങനെ വീട്ടിലെ കാറിൽ തന്നെ തിരിച്ചു, അങ്ങനെ എന്റെ ഭാര്യയായി വീടിന്റെ മരുമകൾ അതിലുപരി വീടിന്റെ വിളക്കായി എന്റെ പെണ്ണ് വളത്തുകാൽ വെച്ചുതന്നെ കേറി.. വീട്ടിൽ എത്തി മധുരം കൊടുപ്പും കഴിഞ്ഞുറൂമിൽ കേറി ഞങ്ങൾ ഫ്രഷ് ആയി ഇറങ്ങിയപ്പോൾ റിസപ്ഷൻ സമയം ആയി.. ഇത്ര പെട്ടെന്ന് സമയം പോയോ എന്നുപോലും ചിന്തിച്ചുപോയി
റിസപ്ഷന് വേണ്ടി ഒരുങ്ങാൻ അവൾ കുഞ്ചുന്റെ റൂമിലേക്ക് പോയി.. പിന്നെ ഞാൻ ഒരുങ്ങാൻ നിൽകുമ്പോളാണ് ഗംഗ അങ്ങോട്ടേക്ക് വന്നത് വന്നപാടെ അവൾ അകത്തു കേറി ഡോർ അടച്ചു . ഞാൻ എന്താ എന്നൊരു ഭാവത്തിൽ അവളെ നോക്കിയതും,
“” ദൈവം എന്ത് വലിയ ക്രൂരനല്ലേ ഏട്ടാ… “”
അവൾ എനിക്ക് അഭിമുകമായി കിടക്കുന്ന മേശയിൽ ചാരി നിന്ന് ചോദിച്ച ചോദ്യങ്ങൾക്കു എനിക്ക് മറുപടി ഇല്ലായിരുന്നു കാരണം എനിക്ക് ഒന്നും മനസിലായില്ല അത്ര തന്നെ..
“” എന്താ നി ഉദേശിച്ചത്….?? “”
“” അല്ല.. നമ്മക്ക് വെറുതെ ഇങ്ങനെ ഓരോ ആശകളും തന്ന് കൊതിപ്പിച്ചിട്ട് പെട്ടെന്ന് അതെല്ലാം ഇല്ലാതാകും,,, ഇപ്പോ തന്നെ കണ്ടില്ലേ.. എന്റെ ആകുമെന്ന് കരുതിയ ഏട്ടൻ ഗൗരി ചേച്ചിയുടെ കഴുത്തിൽ താലി ചർത്തിയില്ലേ… ആ താലി എന്റെ ഈ കഴുത്തിൽ വീണിരുനെങ്കിൽ എന്ന് ഞാൻ ആ അവസാന നിമിഷം വരെ ചിന്തിച്ചു പോയി… “”
ഒരു കളി തമാശ പോലെയാണത് പറഞ്ഞതെങ്കിലും ആ മനസ്സ് പിടയുന്നത് എനിക്ക് അറിയാമായിരുന്നു
“” മോളെ ഗംഗേ… “”
എന്റെ വാക്കുകൾ കേൾക്കാൻ നില്കാതെ അവൾ കൈയുയർത്തിയപ്പോ ഞാൻ ഒന്നുമല്ല എന്നെനിക്ക് തോന്നിപ്പോയി,,
“” ഏട്ടൻ ഒന്നും പറയണ്ട ഞാൻ അങ്ങോട്ട് സ്‌നേഹിക്കുമ്പോൾ ഏട്ടനാ ഇഷ്ടം എന്നോടുണ്ടോ എന്ന് ഞാൻ നോക്കണമായിരുന്നു… ശേ ഞാൻ എന്തൊരു മണ്ടിയാ… ആല്ലേൽ തന്നെ ഏട്ടൻ എന്നോട് ഇഷ്ടമാണെന്നോ, ഞാൻ നിന്നെ കല്യാണം കഴികാം എന്നൊന്നും പറഞിട്ടില്ലലോ.. ഞാൻ വെറും മണ്ടി എന്തൊക്കെയോ ആലോചിച്ചു കൂട്ടി ശേ.. “”