“” അല്ല ആന്റി ഉടനെ കല്യാണം നടതാം എന്ന് പറഞ്ഞപ്പോ നിനക്ക് എന്തെ ഒരേതീർ അഭിപ്രായം… “”
ഓ അപ്പോ അതാണ് പെണ്ണിന്റെ പിരി ഇളകാൻ കാരണം..
“” എടി അത്… കുറച്ചു നേരത്തെയായോ എന്നൊരു തോന്നൽ… “”
അതിനവൾ തുറിച്ചൊന്നു നോക്കിയേ ഉള്ളൂ.. എനിക്ക് ഉള്ള മറുപടി അതിലുണ്ടായിരുന്നു അങ്ങനെ ഓരോന്ന് പറഞ്ഞങ്ങനെ നിൽകുമ്പോ കുഞ്ചു കേറിവന്ന് ഉള്ള റൊമാന്റിക് മൂഡും ഇല്ലാണ്ടാക്കി. ഗൗരിക്ക് ഇപ്പോ എന്താ അച്ചടക്കം എന്താ ബഹുമാനം എന്റെ വീട്ടുകാരോട്,, അമ്മയോട് ഓരോന്ന് പറയുമ്പോ ഇവർ തമ്മിൽ ഇതുവരെ കാണാത്ത ഒരു സ്നേഹം… ഹോ.. ഇതായിരിക്കും ഉത്തമ മരുമകൾ അല്ലെ,
അതിനിടയിൽ നാട്ടുകാർ പലതും പറഞ്ഞേക്കിലും അതിനെല്ലാം പട്ടി വില കൊടുത്തായിരുന്നു ഞങ്ങളുടെ മറുപടി അറിയിച്ചത്.എനിക്ക് കൂട്ടായി അവളുടെ അനിയനും അതായത് എന്റെ അളിയൻ ഉം ഉണ്ടായിരുന്നു. ..
-=-=——————————-=-=-
വാടമുല്ല നിറത്തിലെ കല്യാണ പുടവയിൽ അണിഞ്ഞൊരുങ്ങി വരുന്ന അവളെ ഒരു മാത്ര ഞാൻ നോക്കി നിന്നു ഇത് എന്റെ ഗൗരി തന്നാണോ… ആ നാണത്താൽ ചുവന്ന കവിളുകളും തേൻ കിനിയും ചുണ്ടുകളിൽ എനിക്കായ് ഒളിച്ചു വെച്ച പാൽപുഞ്ചിരിയും എനിക്ക് സമ്മാനിച്ചു ഒരു കണ്ണിറുക്കി മന്തം മന്തം നടന്ന് വരുന്ന അവളിൽ നിന്ന് കണ്ണെടുക്കാൻ എനിക്കായില്ല..
അപ്പോളാണ് എന്റെ കണ്ണുകൾ അവളുടെ പുറകിൽ നിൽക്കുന്ന ഗംഗയിൽ പതിയുന്നത്, ആ മുഖത്തും ഒരു ചിരിയുണ്ട് ഇളം നീല നിറത്തിലെ സാരിയിൽ അവളും സുന്ദരി തന്നെ, എന്നാൽ എവിടെയോ എന്നോടുള്ള പരിഭവം എന്നെ കണ്ട മാത്രയിൽ ചുണ്ടിൻ കോണിൽ അവൾ അറിയിച്ചു. എന്നാൽ അതിനു ഒരു ചിരിയും സമ്മാനിച്ചു ഞാൻ ആ മണ്ഡപത്തിൽ ഇരുന്നു.. അവൾ എനിക്ക് ഒരു പുഞ്ചിരിയും സമ്മാനിച്ചു എനിക്ക് വശത്തായിയും ഇരുന്നു
ചുറ്റും കുടി നിൽക്കുന്ന ആയിരക്കണക്കിനോളം ആളുകളെയും മുപ്പത്തിമുക്കോടി ദൈവങ്ങളെയും സാക്ഷിയാക്കി ഞാൻ അവളുടെ എന്റെ ചേച്ചിപെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി എന്റെ സ്വന്തമാക്കുന്നതിടയിൽ എന്റെ ചുണ്ടുകൾ അവളുടെ കവിളിൽ ചേർത്തെന്റെ സ്നേഹം കാണിക്കാനും ഞാൻ മറന്നില്ല..