എടാ നിങ്ങൾക്കു ഇവിടെ പറ്റുണ്ടോ??
ഉണ്ടെങ്കിൽ??
ചേട്ടാ എന്നാൽ രണ്ടു പഫ്സും ഒരു ലൈമ് ജ്യൂസും, ഇവന്മാരുടെ പറ്റിൽ എഴുതിക്കോട്ടാ
ക്യാന്റീനിലെ ചേട്ടൻ എന്നെ നോക്കിയപ്പോൾ ഞാൻ കൊടുത്തോളൻ ആക്ഷൻ കാണിച്ചു, അപ്പന്മാരുടെ കയ്യിൽ ക്യാഷ് ഉള്ളിടത്തോളം കാലം നമുക്കെന്തു പേടിക്കാൻ..
എടാ ഞാൻ 10th കഴിഞ്ഞേ വരുന്നുള്ളൂ എന്ന് വിചാരിച്ചതാ, പിന്നെ നിന്റെ കാര്യം ആലോചിച്ചാ പെട്ടെന്ന് വന്നത്, രവി അങ്കിൾ ഉള്ളോണ്ട് അഡ്മിഷൻ എല്ലാം പെട്ടെന്നാക്കി, പിന്നെ മുംബയിലെ സ്കൂളിൽ ചെറിയ ഒരു അടിപിടി കേസും,
അടിപിടിയോ, എന്ത് അടിപിടി… ആഹാ സ്മിതയെ പോലെ തന്നെ ആണോ അവിടത്തെ പെൺപിള്ളേരും, ഞാൻ ആക്കി ചോദിച്ചു
പെണ്പിള്ളേര് അല്ലടാ പൊട്ടാ, അവിടത്തെ ഒരു ലോക്കൽ ഗുണ്ടയിടെ മകനാണ്, രത്തൻ, അവൻ തോറ്റു തൊപ്പി ഇറ്റ് കിടക്കുന്നത് ആണ്, അവനെ നമ്മുടെ ടീച്ചേർസ് നു വരെ പേടി ആണ്, മലയാളികളെ കാണുമ്പോൾ അവന്റെ ഒരു ചൊറിച്ചിൽ ഉണ്ട്, ഒരു ദിവസം ഞങ്ങളെ മാത്‍സ് എടുക്കുന്ന സൗമ്യ miss കരഞ്ഞു വന്നപ്പോൾ ചോദിച്ചതാ അവൻ മിസ്സിന്റെ ചന്തിക്കു കയറി പിടിച്ചെന്ന്, നാറി… എനിക്കാണേൽ ഇങ്ങനത്തെ ചെറ്റകളെ കണ്ണിനു നേരെ കണ്ടു കൂടാ, അന്ന് പിന്നെ മിസ്സ് പറഞ്ഞിട്ട ആരോടും പറയാഞ്ഞേ.. അതും കഴിഞ്ഞു ആ നാറി എന്റെ… അല്ലേൽ വേണ്ട പോട്ടെ.. അവൾ പകുതിക്കു വച്ചു നിർത്തി തീറ്റ തുടങ്ങി..
നീ പറ എലി, എന്താ ഉണ്ടായേ.. എന്താ സംഭവം എനിക്കാണേൽ എന്തെങ്കിലും കേട്ടാൽ മുഴുവനായും കേൾക്കണം…
പറഞ്ഞിട്ട് ഇപ്പൊ എന്തിനാ, താൻ എന്ത് കാണിക്കാനാ… ഇത്ര നാളും ഒന്ന് വിളിച്ചു പോലും ചോദിച്ചില്ലല്ലോ..
പ്ലിംഗ് എന്റെ നാവിറങ്ങി… ഞാൻ തല താഴ്ത്തി നിന്നു..
എന്റെ മുഖം മാറിയത് കണ്ടിട്ടാകണം അവൾ എന്റെ തല ഉയർത്തി കൊണ്ട് പറഞ്ഞു, അഭി.. നിനക്ക് ഫീൽ ആകാൻ പറഞ്ഞതല്ല, സത്യത്തിൽ നീബ്പോയപ്പോൾ ഞാൻ അല്ലേടാ ഒറ്റപ്പെട്ടത്.. അതു കൊണ്ടാ.. സോറി