അച്ഛൻ ……. നീ ആദ്യം സംസാരിക്ക് ….. അവർ എന്ത് പറയുമെന്ന് നോക്കട്ടെ …… പിന്നെ ഞാൻ അച്ചൂനെയും ഗൗരിയേയും കൊണ്ട് സംസാരിപ്പിക്കാം ……… പിന്നെ നീ അവരുടെയും മുഖത്ത് നോക്കി പറയരുത് ജർമനിയിൽ സീനിയർ സിറ്റിസനെ നോക്കാൻ ബുദ്ധിമുട്ടാണെന്ന് ……… അവരും ചിലപ്പോൾ നിങ്ങളിൽ നിന്നും വല്ലതും പ്രേതിക്ഷിക്കുന്നുണ്ടാവും ………
അഭി ……. ഞാൻ അവരെ വിളിക്കാം …… അവര് വന്നില്ലെങ്കിൽ ഇവിടെ നിൽക്കുന്നതല്ലേ നല്ലത് …… ഇത് കുടുംബവീടല്ലേ ????
അച്ഛൻ ……. അത് പണ്ട് ….. ഇപ്പൊ അച്ചൂന്റെ വീട് …… എല്ലാം നിന്റെ മണ്ടത്തരം കൊണ്ട് നീ കളഞ്ഞു കുളിച്ചു ….. നിനക്കൊരു ഡോക്ടർ ഡിഗ്രി കൈയ്യിൽ കിട്ടിയപ്പോൾ നീ എന്തൊക്കെയോ ആണെന്ന് തെറ്റിദ്ധരിച്ചു …… ഇപ്പോൾ അച്ചൂനും ആമിക്കും മുന്നിൽ നീ ഒരു പുല്ലുമല്ല …….. ഈ ഉടനൊന്നും അവരോടൊപ്പം നീ എത്തുകഴുമില്ല ……… നിനക്ക് ജീവിക്കാനും അറിയില്ല …… സാൽമ പറഞ്ഞാൽ നീ കേൾക്കുകഴുമില്ല …….. എല്ലാം ഒരു ധാർഷ്ട്യം …….. വസ്തു ഭാഗം വയ്ക്കുന്ന സമയത്ത് സാൽമ നിന്നെ ഓര്മപ്പെടുത്തിയതാണ് … ആലോചിച്ച് സംസാരിക്കാൻ …… അതും നീ കേട്ടില്ല ……. സ്വന്തം … മക്കളെക്കാൾ വലുതല്ല അനുജന്റെ മകൻ …… ഇപ്പൊ സ്വന്തം മക്കളെക്കാൾ ഞാനും നിന്റെ അമ്മയും അച്ചൂനെയും ഗൗരിയേയും സ്നേഹിക്കുന്നു …….. ഞാൻ എന്റെ മകൻ ചെയ്ത തെറ്റിന് പരിഹാരം കണ്ടത് അവനിലൂടെ ആയിരുന്നു ……… വേണമെങ്കിൽ അവനത് നിഷേധിക്കാമായിരുന്നു ……….. പക്ഷെ അവനത് ചെയ്തില്ല ……… നീ ആണെങ്കിൽ ചെയ്യുമായിരുന്നോ ??? ഇല്ലാ ….
നീ ചെയ്ത തെറ്റിന് എനിക്ക് അവനെക്കൊണ്ട് പ്രായശ്ചിത്തം ചെയ്യേണ്ടിവന്നു ……. അവരെ ഉപദ്രവിക്കരുത് ….. അവരെങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ ………
അഭി അതിനൊന്നും മറുപടി പറഞ്ഞില്ല ………. സാൽമയെ അവിടെ നിർത്തി അഭി ആരോടും പറയാതെ കാശുമായി ബാംഗ്ലൂരിലേക്ക് പോയി ……
രാജശേഖരൻ അഭിയെ തിരക്കാനൊന്നും നിന്നില്ല ……..
ഒരു ദിവസം രാജശേഖരനും ശാന്തിയും അച്ചൂനോടും ഗൗരിയോടും പറഞ്ഞു ………. അഭി ആ കാശ് തുല ച്ചിട്ടേ വരൂ ……. നിങ്ങൾ അവന് എന്തെങ്കിലും സഹായം ചെയ്യേണ്ടിവരും …….. ജനിക്കാൻ പോകുന്ന കുഞ്ഞിനെ ഓർത്തെങ്കിലും നിങൾ അത് ചെയ്യണം ……….