ഫ്രെണ്ടും ബാക്കും [Aarkey]

Posted by

ശാന്തി ……… ഗൗരിമോളെ OK …….. അല്ലേ ????????

ഗൗരി ഒന്ന് പുഞ്ചിരിക്ക മാത്രം ചെയ്തു ………

ശാന്തി …… മോൾക്ക് വേറെ അനിഷ്ടം ഒന്നും ഇല്ലല്ലോ ????????/ പറയു മോളെ ………

ഗൗരി …….(അച്ചൂന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് )……. ഇല്ലമ്മേ ……… ഒരനിഷ്ഠവും  ഇല്ല……….

അച്ചൂ പെട്ടെന്ന് ഗൗരിയുടെ മുഖത്തേക്ക് നോക്കി ……… ദേഷ്യത്തോടെ ഗൗരി തിരിച്ചും

രാജശേഖരൻ …… അപ്പോ ……. അച്ചൂ നിനക്കോടാ …….. എതിർപ്പൊന്നും ഇല്ലല്ലോ ?????

അച്ചൂ …….. അച്ഛൻ പറയുന്നത് മക്കളായ ഞങ്ങൾ കേൾക്കാതിരുന്നിട്ടുണ്ടോ ????????? ചോദിക്കേണ്ട ആവശ്യമേ ഇല്ല …….

രാജശേഖരൻ …….. എന്റെ മക്കളെ എനിക്കറിയില്ലേ ???? നിന്റെ ആ പഴയ വണ്ടിയില്ലേ പൾസർ 250 ……….. ഞാൻ അത് ഒരെണ്ണം നിനക്ക് വേണ്ടി ബുക്ക് ചെയ്തിട്ടുണ്ട് …….. മറ്റന്നാൾ രാവിലെ ഷോറൂമിലെ ആരെങ്കിലും ഇവിടെ കൊണ്ട് തരും …….. പിന്നെ ഗൗരി എപ്പോയും പുറകിൽ കാണും സൂക്ഷിച്ച് ഓടിക്കണം ……….   പിന്നെ വണ്ടി കൊണ്ട് വരുന്ന പയ്യന് വല്ലതും കൊടുക്കണം …….

(എല്ലാവരും ചിരിച്ചുകൊണ്ട് വീടിനുള്ളിലേക്ക് കയറി ……..  അച്ചൂനും ഗൗരിക്കും അവരുടെ താലി മാലയും മോതിരങ്ങളും കാണിച്ചുകൊടുത്തു ……….. )

കുറച്ചുകഴിഞ്ഞ് ……..  അച്ചൂ മുകളിൽ അവന്റെ റൂമിലേക്ക് പോയി ………. മൊബൈലും നോക്കി കട്ടിലിൽ  കിടക്കുകയായിരുന്നു ……. ഗൗരി അവിടേക്ക് കയറിവന്നു …….  യെന്ത എന്നാ ഭാവത്തിൽ അച്ചൂ അവളെ നോക്കി …..

ഗൗരി ………  ഇതുപോലൊരുനാൾ എന്റെ കഴുത്തിൽ താലികെട്ടിയ ഭർത്താവിന്റെ മുറിയിലേക്ക് ആദ്യ രാത്രി കയറി ചെന്നപ്പോഴും  ……. അച്ചൂന്റെ ഇതേ മുഖ ഭാവമായിരുന്നു അഭിച്ചേട്ടനും …….. എന്നാലും എനിക്കിത്തിരി സംസാരിക്കാനുണ്ട് ……… അത് കേൾക്കാനുള്ള മനസ്സ് ഉണ്ടാകണം ………

അച്ചൂ …….. എനിക്ക് താൽപര്യമില്ലെങ്കിൽ ……….

ഗൗരി ………. കേൾക്കണം കേട്ടേ  പറ്റു ………

ഗൗരി …….. എന്തായാലും ഈ കല്യാണം നടക്കും …….. ഇവിടുന്ന് പോകുന്നത് വരെയെങ്കിലും നമ്മൾ തമ്മിലുള്ള പ്രെശ്നം എന്റെ വീട്ടുകാർ അറിയരുത് …….. ഞാൻ കാലുപിടിക്കാം ……… എനിക്കറിയാം അച്ചൂന് ഒരിറ്റ് സ്നേഹം പോലും എന്നോടില്ലെന്ന് ………. നമ്മളിവിടെ ഉള്ളത് വരെയെങ്കിലും എന്റെ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കരുത് പ്ലീസ് ………. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ………..

Leave a Reply

Your email address will not be published. Required fields are marked *