ശാന്തി …….. ഗൗരിയോട് ചോദിച്ചു ……… മോളെ സുഖമല്ലേ ???/
ഗൗരി …….. സുഖമാണ് ….അമ്മേ ………
അച്ചൂ എല്ലാവരെയും ശ്രെധിച്ചു എല്ലാവരും ഭയങ്കര സന്തോഷത്തിലാണ് ……. എന്തായിരിക്കും കാര്യം ……….
രാജശേഖരൻ ഗൗരിയുടെ അച്ഛനോട് ………. ഇപ്പൊ എല്ലാ വിഷമവും മാറിയല്ലോ ????
ഗൗരിയുടെ അച്ഛൻ ………….ആ വലിയ മനസ്സിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല
രാജശേഖരൻ……. മക്കളെല്ലാം സന്തോഷത്തോടെ ജീവിച്ചു കാണുന്നതിലല്ലേ …… അവരുടെ അച്ഛനും അമ്മയും അയാ നമുക്കും സന്തോഷം ……….. അതുകൊണ്ടാ ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത് …………
ഗൗരിയുടെ അച്ഛൻ………. വളരെ സന്തോഷം ……….
ആമി ഗൗരിയുടെ കവിളിൽ നുള്ളി ……….
രാജശേഖരൻ അച്ചൂന് നേരെ തിരിഞ്ഞു ……… അച്ചൂ ….. എനിക്ക് പെട്ടെന്നൊരു തീരുമാനം എടുക്കേണ്ടി വന്നു …… നിന്നോട് ആലോചിക്കണമെന്ന് വിചാരിച്ചതാ ……. എനിക്ക് അങ്ങനെ ഒരു ശീലം ഇല്ലാത്തതുകൊണ്ടാ നിന്നെ ഇതൊന്നും വിളിച്ചുപറയാത്തത് ………
അച്ചൂ ……… എന്ത് ………
രാജശേഖരൻ ……. നിന്റെയും ഗൗരിയുടെയും കല്യാണം ഞാൻ അങ്ങ് ഉറപ്പിച്ചു ………. വലിയ ചടങ്ങുകൾ ഒന്നുമില്ല ……… നാളെ ചെറിയൊരു താലികെട്ട് ….. അത്രേ ഉള്ളു
ഗൗരി അച്ചൂന്റെ മുഖത്ത് നോക്കി വേണ്ടന്ന് തലയാട്ടി ……..
അച്ചു എന്ത് ചെയ്യണമെന്നറിയാതെ ആമിയെ നോക്കി ……….
ആമി ………. നീയ് ഇങ്ങ് വന്നേ ഒരു കാര്യം പറയട്ടെ ……. ഗൗരിയേയും അച്ചൂനെയും വിളിച്ച് ആമി പുറത്തേക്കിറങ്ങി …..
അച്ചൂ …… നീ ആണോടി ഇതിനെല്ലാം പിന്നിൽ ………
ആമി …… ഇല്ലെടാ ….. അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ ആണ് ഞാനും അറിയുന്നത് ……… കുറച്ചു നാളുകളായി ഇതിനെ കുറിച്ച് ചർച്ച തുടങ്ങിയിട്ട് ………..
അച്ചൂ ……. എനിക്കിപ്പോൾ ഈ കല്യാണത്തിന് താല്പര്യം ഇല്ല
ആമി ഗൗരിയേയും അച്ചൂനെയും നോക്കിയിട്ട് പറഞ്ഞു ………. പിന്നെ എല്ലാരുടെയും സമ്മതം വാങ്ങിയിട്ടല്ലേ അച്ഛൻ ഓരോന്ന് തീരുമാനിക്കുന്നത് ……… എന്റെ കല്യാണം ഉറപ്പിച്ച് കല്യാണത്തിന്റെ അന്നാ ഞാൻ കെട്ടുന്നവനെ കാണുന്നത് …….. ഗൗരിയുടെ വീട്ടുകാരും സമ്മതിച്ചു …….. ഞങ്ങൾ ഇവിടെ എത്തുന്നത് വരെ ഇത് നിങ്ങളോട് സംസാരിക്കരുതെന്ന് അച്ഛൻ ഇവിടെ പറഞ്ഞിരുന്നു ……… നിങ്ങൾ തമ്മിൽ ഇപ്പൊ ചെറിയ സൗന്ദര്യ പിണക്കത്തിലാണെന്ന് ഞാൻ അറിഞ്ഞു …….. ആ പിണക്കമെല്ലാം മാറ്റി ……. നാളെ കല്യാണത്തിന് തയ്യാറായിക്കോ …….. നിങ്ങളുടെ പിണക്കമൊന്നും അച്ഛൻ അറിയണ്ട ……… ഗൗരി നിന്റെ സമ്മതമൊന്നും അച്ഛന് വിഷയമല്ല ……. വെറുതെ എതിര് പറയാൻ നിൽക്കണ്ട …….. താലി മാല വരെ വാങ്ങിക്കൊണ്ട അച്ഛൻ വന്നിരിക്കുന്നത് ……. വെറുതെ ഓരോന്ന് പറഞ്ഞ് സമയം കളയാൻ നിൽക്കണ്ട …….. അച്ഛന് അങ്ങനെ തോന്നിയാൽ ഇന്ന് താലി കെട്ടിക്കും അതാ സ്വഭാവം ………. അങ്ങ് സമ്മതിച്ചെക്ക് രണ്ടാളും ……. ഗൗരിയുടെ അച്ഛനും അമ്മയും ഭയങ്കര സന്തോഷത്തിലാ ………. നിങ്ങൾ എന്ത് പറയുന്നു …….. രണ്ടുപേരും കൂടി ഇവിടെ നിന്ന് ആലോചിക്ക് ………. ഞാൻ മാറിത്തരം ……… പിണക്കമെല്ലാം ഇപ്പൊ ഇവിടെവച്ച് തീർത്തിട്ടാണ് അങ്ങോട്ട് വരാൻ ……….