അവൾ അവനെ തള്ളി മാറ്റി ………. ജോലി തുടർന്നു ………..
അച്ചു പുറത്തിറങ്ങി ഒരു സിഗററ്റിന് ടീ കൊളുത്തി ……… അടുക്കളപ്പടിയിൽ അവളെയും കാത്തിരുന്നു ………
ജോലിയെല്ലാം കഴിഞ്ഞു ആവശ്യത്തിനുള്ള വെള്ളവും പത്രങ്ങളും എടുത്ത് അവർ മുകളിലേക്ക് പോയി ……..
ഗൗരി നല്ല ഗൗരവത്തിലായിരുന്നു ……. ബാൽക്കണിയിൽ അച്ചുവും ഗൗരിയും അഭിമുഖമായി ഇരുന്നു ……. അച്ചൂ രണ്ടു ഗ്ലാസ്സുകളിലായി മദ്ധ്യം ഒഴിച്ചു …….. വെള്ളവും ചേർത്ത് അത്ഗൗരിക്ക് കൊടുത്തിട്ട് ചിയേർസ് പറഞ്ഞു അടി തുടങ്ങി …….. രണ്ടുപേരും കുറേനേരം ഒന്നും സംസാരിച്ചില്ല
അച്ചൂ …….. യെന്ത ഭയങ്കര സീരിയസ് ആണല്ലോ …….. എന്ന് പറഞ്ഞവൻ ഗൗരിയുടെ തോളിൽ കൈവച്ചു
ഗൗരി …….. അച്ചൂ ഇനി നീ എന്റെ ദേഹത്ത് തൊടരുത് ……… നീ വിചാരിക്കുന്ന ഒരു മാനസിക അവസ്ഥയിലല്ല ഞാൻ ……… കുട്ടി കളിക്കൊക്കെ ഒരു പരിധി ഉണ്ട് ……… ഇനി എന്റെ സമ്മതമില്ലാതെ ദേഹത്ത് തൊട്ടാൽ ഞാൻ ചത്തുകളയും ……… അച്ചൂ ആണേ സത്യം ……. നിനക്ക് വേണ്ടത് എന്റെ ശരീരത്തെയാണോ? …….. എനിക്ക് മതി …….. ഇനിയെങ്കിലും എല്ലാത്തിനും ഒരു പരിധി വയ്ക്ക് …… മറ്റുള്ളവരെകൂടി മനസ്സിലാക്കാൻ നോക്ക് ……. അച്ചൂന് മാത്രമല്ല ഇഷ്ടങ്ങൾ ഉള്ളത് ……..
അവൾ ഗ്ലാസ്സ് മേശപ്പുറത്ത് വച്ചിട്ട് റൂമിൽ കയറി കതകടച്ചു അച്ചൂ ആകപ്പാടെ മൂഡോഫ് ആയി അവിടിരുന്നു ……. ആകപ്പാടെ ടെൻഷൻ ആയി അച്ചൂ നന്നായി കുടിച്ചു
പിറ്റേദിവസം അവർ വീട്ടിലേക്ക് മടങ്ങി …….. അതിനു ശേഷം അവർ തമ്മിൽ ഒന്നും സംസാരിച്ചില്ല ……… എന്നും ഓഫീസിൽ കൊണ്ടാകും തിരികെ വിളിക്കും മുഖത്ത് പോലും നോക്കാറില്ല ………
അച്ചൂ പുതിയ ഓഫീസിൽ ജോലിക്ക് കയറി …….. കുറെ സ്റ്റാഫുകൾ ഉണ്ട് ……… സമയം പോകും ……… ഓഫീസിൽ കഴിഞ്ഞു ഗൗരിയേയും കൊണ്ട് വീട്ടിലേക്ക് പോകും ……..
അച്ചൂ കട്ട സീരിയസ് ആണ് ……. ഗൗരിയെ മൈൻഡ് പോലും ചെയ്യില്ല …….. അവൻ റൂമിൽ നിന്നും ഇറങ്ങുന്നതുതന്നെ കുറവാണ് …….. ഗൗരി അച്ഛനും അമ്മയും ഉപയോഗിച്ചുകൊണ്ടിരുന്ന മുറിയിലാണ് ഇപ്പോൾ കിടക്കുന്നത് ……. അവന്റെ തുണികൾ ഇപ്പോൾ അവൻതന്നെ അലക്കിയിടും …….. ആഹാരം കഴിക്കാൻ വരുമ്പോൾ മാത്രമേ അവർ പരസ്പ്പരം കാണു ……..