അച്ചൂ …….. അല്ല …. വീട്ടിൽ പോകാൻ എങ്ങിനെ ഞാൻ പറയും ???
ആമി …….. ഇല്ല അന്ന് അമ്മയോട് അങ്ങനെയാ പറഞ്ഞത് ……. നിന്നെയും കൊണ്ടുപോകുമെന്ന് പറഞ്ഞതെന്ന് തോന്നുന്നു ……..
അച്ചൂ …….. അവളുടെ ഭാവിയെ പറ്റി അമ്മയോ അച്ഛനോ നിന്നോട് വല്ലതും പറഞ്ഞോ ?????/
ആമി …… ഇല്ലെടാ ……. ചേട്ടൻ താലി ഊരി വാങ്ങിയെന്ന് പറഞ്ഞപ്പോൾ തന്നെ അവളെ വിളിക്കാൻ ഒരു ചമ്മലാ ….. ഇതിനെല്ലാം കാരണം ഞാൻ കൂടിയല്ലേ …….. സത്യത്തിൽ അവളുടെ ജീവിതം നശിപ്പിച്ചത് നമ്മളാ …….. ആ ശാപം നമ്മളുടെ കുടുംബത്തിന് നൂറ് തലമുറ മാറിയാലും പോകില്ല ……. പാവം പെണ്ണ്
അച്ചൂ ……….. ഈ ശാപം കിട്ടാതിരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ പറ്റും ……….
ആമി …… എങ്കിൽ അവൾക്ക് ഒരു ജീവിതം ഉണ്ടാവണം …….. അവളിനി കെട്ടുമെന്നൊന്നും തോന്നുന്നില്ല …… പാവം
അച്ചൂ ……. അതെനിക്കും തോന്നുന്നില്ല ……..
ആമി ……… നീ കെട്ടട അവളെ ……. നിന്നെ അവൾക്ക് ഭയങ്കര ഇഷ്ടമാ ….. ചിലപ്പോൾ നീ വിചാരിച്ചാൽ നിനക്ക് നല്ലൊരു പെണ്ണിനേയും കിട്ടും അവള്ക്കൊരു ജീവിതവുമാകും …….. അവൾ ആദ്യമേ ഇഷ്ടപ്പെട്ടത് നിന്നയാടാ പൊട്ടാ …… ഞാൻ ഇതുവരെ നിന്നോട് ഇതുവരെ പറഞ്ഞില്ലെന്നേയുള്ളു ………
അച്ചൂ ……. എപ്പോ ???
ആമി …….. ഡാ …. പൊട്ടാ …..നമ്മൾ പെണ്ണുകാണാൻ പോയില്ലേ ….. അപ്പോൾ അവൾ വിചാരിച്ചത് ചെറുക്കൻ നീ ആണെന്നാണ് …….. അപ്പൊ അവളുടെ ഒരു എസ്പ്രഷന് കാണണം ……. അവളുടെ മുഖം കണ്ടാൽ അറിയാമായിരുന്നു നിന്നെ അപ്പൊ അവൾക്ക് ഇഷ്ടപ്പെട്ടെന്ന് ………
അച്ചൂ ……. അത് വിട് ……. അതെപ്പോയല്ലേ …….. അത് കഴിഞ്ഞവൾ ചേട്ടന്റെ ഭാര്യ ആയില്ലേ ???
ആമി ……… നീ തരം കിട്ടുമ്പോൾ അവളോട് മനസ്സ് തുറന്ന് ഒന്ന് സംസാരിക്ക് …….. ആദ്യം അവളുടെ മനസ്സിൽ എന്താണെന്ന് കണ്ട പിടിക്ക് ……….. അവളിനി കെട്ടില്ലന്ന് ഉറപ്പാണ് …….