അഭി ……. അമ്മയൊരു കാര്യം ചെയ്യ് ……. അമ്മയുടെ ഇളയ മോനെ കൊണ്ട് ഇവളെ കെട്ടിക്ക് ……. അതാകുമ്പോൾ …… രണ്ടുപേരും വളരെ ഹാപ്പിയായി അങ്ങ് ജീവിച്ചോളും …… എന്നെക്കാളും അവനാ ഇവൾക്ക് ചേരുന്നത് …….. ഞാൻ കളിയാക്കാനോ തമാശയായിട്ടോ കുത്തിനോവിക്കാനോ പറയുന്നതല്ല …… അവർ രണ്ടും നല്ല ചേർച്ചയാ ….. രണ്ടാളും ഒരേ ചിന്താഗതിക്കാരാ ……. ഇനി ഇവൾ കെട്ടാച്ചരക്കായി ഇരുന്നുപോയാൽ ഇനി എനിക്കൊരു കുടുംബം ഉണ്ടായൽ ചിലപ്പോൾ ആ ശാപം കൂടി എന്റെ തലയിൽ വന്നു വീഴും …… ‘അമ്മ അച്ഛനോടൊന്ന് ഇതിനെക്കുറിച്ച് സംസാരിക്ക് ……. ഒരു റൂമിൽ കിടന്നന്നേയുള്ളു …….. ബാക്കി അതവക്ക് അറിയാം ……… ഒരു നോട്ടം കൊണ്ടുപോലും ഞാൻ അവളെ കളങ്കപ്പെടുത്തിയിട്ടില്ല ……… വീട്ടിൽ ചെന്നയുടനെ ‘അമ്മ അച്ഛനെ ഒന്ന് വിളിക്കണം ……. എന്നോട് ദേഷ്യം ഒന്നും തോന്നരുത് ……. ഈ താലി തന്നെ ഞാൻ തിരിച്ചുവാങ്ങിയത് ….ഇനി അതും കെട്ടിപ്പിടിച്ചുകൊണ്ടിരിക്കാതിരിക്കാനാ ……. അവൾക്കും നല്ലൊരു ജീവിതം ഉണ്ടാകട്ടെ …… ഗൗരി ….. എല്ലാത്തിനും സോറി ……. എന്നെ ശപിക്കരുത് ………
‘അമ്മ ……. എന്റെ മോൻ അവളുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടല്ലോ ഈ അമ്മക്ക് അതുമതി …….
ഗൗരിയുടെ കണ്ണിൽ നിന്നും കണ്ണുനീർ കവിഞ്ഞൊഴുകി ……….. അവൾ മനസ്സില്ല മനസ്സോടെ മാലയോടൊപ്പം താലിയും ഊരി അവനുനേരെ നീട്ടി ……. അഭി അതുവാങ്ങി പോക്കറ്റിലേക്കിട്ടു ………അഭി പിന്തിരിഞ്ഞു നടന്നു …… വളരെ വിഷമത്തോടെ അവൻ നടന്നകലുന്നത് ആ ‘അമ്മ നോക്കി നിന്നു
പിറ്റേ ദിവസം ഗൗരി അവളുടെ വീട്ടിലേക്ക് പോകുകയാണ് ………… വീട്ടിലുള്ള ആരും പരസ്പരം സംസാരിക്കുന്നില്ല ……….. അച്ചൂ കതകടച്ചു മുറിയിൽ തന്നെ ഇരിപ്പാണ് ……….. ‘അമ്മ വന്ന് അടുക്കളയിലേക്ക് കയറി ….. ഗൗരിയും വന്നയുടൻ ഡ്രസ്സ് മാറി അടുക്കളയിലേക്ക് വന്നു …….. (ഗൗരിയെ കണ്ടതും അമ്മയുടെ കണ്ണ് നിറഞ്ഞു)
‘അമ്മ ……..( ഗൗരിയുടെ മുഖത്ത് നോക്കാതെ ) നാളെ പോകണ്ട അച്ചൂ ശനിയാഴ്ച കൊണ്ടാക്കും ……..
ഗൗരി ……. ഹും ……….